കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കരയില്‍ സിപിഎം തോല്‍ക്കാനുള്ള 10 കാരണങ്ങള്‍

Google Oneindia Malayalam News

എണ്ണയിട്ട യന്ത്രം പോലെ പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തിയിട്ടും അരുവിക്കരയില്‍ സിപിഎം തോറ്റു. വിഎസ് അച്യുതാനന്ദന്‍ എന്ന 'ക്രൗഡ് പുള്ളര്‍' പ്രചാരണ യോഗങ്ങള്‍ ഇളക്കി മറിച്ചിട്ടും സിപിഎം തോറ്റു. മണ്ഡലത്തിലെ നിര്‍ണായക ശക്തിയായ വിഎസ്ഡിപി കോണ്‍ഗ്രസിനോട് ഇടഞ്ഞ് നിന്നിട്ടും സിപിഎം തോറ്റു.

എന്താണ് അരുവിക്കരയില്‍ സിപിഎമ്മിന് സംഭവിച്ചത്. എന്തൊക്കെ പിഴവുകളായിരുന്നു സിപിഎമ്മിനെ പരാജയപ്പെടുത്തിയത്. എന്തെല്ലാം ആനുകൂല്യങ്ങളായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്?

കോണ്‍ഗ്രസ് മണ്ഡലം

കോണ്‍ഗ്രസ് മണ്ഡലം

ആത്യന്തികമായി അരുവിക്കര ഒരു കോണ്‍ഗ്രസ് മണ്ഡലം തന്നെയാണ്. രണ്ട് ദശാബ്ദത്തിലേറെ ആ മണ്ഡലത്തെ പ്രതിനിധീകരിച്ചത് അഴിമതിയുടെ കറപുരളാത്ത ജി കാര്‍ത്തികേയനും.

സഹതാപ തരംഗം

സഹതാപ തരംഗം

ജി കാര്‍ത്തികേയന്റെ ആകസ്മിക മരണമായിരുന്നല്ലോ അരുവിക്കര ഉപതിരഞ്ഞെടുപ്പിന് വഴിവച്ചത്. സ്വാഭാവികമായും ജി കാര്‍ത്തികേയന്റെ മകന്‍ മത്സരിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന സഹതാപ തരംഗത്തെ മറികടക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല.

ബിജെപി വോട്ട്

ബിജെപി വോട്ട്

സിപിഎം പിറകോട്ട് പോയപ്പോള്‍ ബിജെപിയാണ് വന്‍ മുന്നേറ്റം ഉണ്ടാക്കിയത്. സിപിഎം അനുകൂല വോട്ടുകളും ഭരണവിരുദ്ധ വോട്ടകളും ബിജെപിയിലേക്ക് ചോര്‍ന്നത് തടയാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല.

രാജഗോപാല്‍

രാജഗോപാല്‍

ഒ രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായത് സിപിഎമ്മിന് വലിയ പ്രഹരമായി. മറ്റേതെങ്കിലും സ്ഥാനാര്‍ത്ഥി ആയിരുന്നുവെങ്കില്‍ ഒരു പക്ഷേ തിരഞ്ഞെടുപ്പ് ഫലം തന്നെ മാറിപ്പോയേനെ.

ശബരിനാഥന്‍

ശബരിനാഥന്‍

സിപിഎം സ്ഥാനാര്‍ത്ഥി എം വിജയകുമാറിന് മികച്ച പ്രതിച്ഛായ ഉണ്ടെങ്കിലും ശബരിനാഥന്‍ അതിലും മുകളിലായിരുന്നു. ജികെയുടെ മകന്‍ എന്നതില്‍ ഉപരി , ചെറുപ്പക്കാരന്‍, വലിയ ജോലി ഉപേക്ഷിച്ച് വന്നവന്‍ എന്നീ ഇമേജുകള്‍ ശബരിയ്ക്ക് കൂടുതല്‍ തുണയായി.

വര്‍ഗ്ഗീയ ധ്രുവീകരണം

വര്‍ഗ്ഗീയ ധ്രുവീകരണം

മണ്ഡലത്തില്‍ കൃത്യമായ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്. ബിജെപി നേടിയ വോട്ടുകള്‍ തന്നെയാണ് ഇതിന്റെ ഉദാഹരണം.

വാര്‍ത്തയെത്തിയില്ല

വാര്‍ത്തയെത്തിയില്ല

വികസനം അത്രയൊന്നും എത്തിയിട്ടാത്ത അരുവിക്കര മണ്ഡലത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷം പേരും സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് ബോധവാന്‍മാരായിരുന്നില്ല. അവരെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഇടതുമുന്നണി പരാജയപ്പെട്ടു.

 ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

പതിവില്‍ നിന്ന് വിപരീതമായി കോണ്‍ഗ്രസ്സുകാര്‍ ഗ്രൂപ്പ് വഴക്ക് മാറ്റിവച്ച് ഒറ്റക്കെട്ടായി അരുവിക്കരയില്‍ പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുടുംബയോഗങ്ങളില്‍ സജീവമായത് കോണ്‍ഗ്രസ്സിന് വന്‍ നേട്ടമാണ് ഉണ്ടാക്കിയത്.

ആര്‍എസ്പി പോയത്

ആര്‍എസ്പി പോയത്

ഇടതുപക്ഷത്തായിരുന്നപ്പോള്‍ ആര്‍എസ്പി മത്സരിയ്ക്കുന്ന മണ്ഡലമായിരുന്നു അരുവിക്കര. അവര്‍ യുഡിഎഫിലേയ്ക്ക് പോയത് സുനിശ്ചിതമായ കുറേ വോട്ടുകള്‍ സിപിഎമ്മിന് നഷ്ടപ്പെടുത്തി.

വോട്ട് ചോര്‍ച്ച

വോട്ട് ചോര്‍ച്ച

വോട്ട് ചോര്‍ച്ച എന്ന പ്രതിഭാസത്തെ മറികടക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല. ആ വോട്ടുകള്‍ ബിജെപിയിലേക്കാണ് പോകുന്നത് എന്ന് തിരിച്ചറിയു്ന്നതിലും സിപിഎം പരാജയപ്പെട്ടു.

English summary
10 Reasons behind the failure of CPM in Aruvikkara By Election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X