• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പേരില്‍ ചെങ്കോട്ട... പക്ഷേ, കണ്ണൂര്‍ ഇടത്തോട്ടും വലത്തോട്ടും ഒരുപോലെ! ഇത്തവണ പികെ ശ്രീമതിയോ അതോ

cmsvideo
  കണ്ണൂർ വീണ്ടും ചുവക്കുമോ? | Oneindia Malayalam

  പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത് ബിജെപിയ്ക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമോ എന്നാണ്. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിയുടെ അപ്രമാദിത്തത്തെ ചോദ്യം ചെയ്യുന്നവയാണെന്ന് നിസ്സംശയം പറയാം. രാജ്യം മുഴുവന്‍ ബിജെപി- കോണ്‍ഗ്രസ് ശക്തിപ്രകടനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന് മാത്രമാണ് ചര്‍ച്ച.

  കേരളത്തിലെ ചുവന്ന മണ്ണ് എന്ന് പലപ്പോഴും വിശേഷിപ്പിക്കുന്ന കണ്ണൂരിലേക്ക് വരാം. സിപിഎം-ബിജെപി സംഘര്‍ഷ ഭൂമിയായിട്ടാണ് പലപ്പോഴും കണ്ണൂര്‍ ചിത്രീകരിക്കപ്പെടാറുള്ളത്. സിപിഎമ്മിന്റെ കോട്ടയെന്നൊക്കെ പറയാറുണ്ടെങ്കിലും കണ്ണൂര്‍ സിപിഎമ്മിനെ സംബന്ധിച്ച് എപ്പോഴും കൂടെ നിന്നിട്ടുള്ള മണ്ഡലം ഒന്നും അല്ല.

  പികെ ശ്രീമതിയാണ് കണ്ണൂരില്‍ നിന്നുള്ള നിലവിലെ ലോക്‌സഭാംഗം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ പികെ ശ്രീമതി മുന്‍ ആരോഗ്യമന്ത്രി കൂടിയാണ്.

  തളിപ്പറമ്പ, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. തളിപ്പറമ്പ, ധര്‍മടം, മട്ടന്നൂര്‍ എന്നീ മണ്ഡലങ്ങളില്‍ സിപിഎമ്മും കണ്ണൂരില്‍ കോണ്‍ഗ്രസ് എസ്സും ചേര്‍ന്ന് നാല് മണ്ഡലങ്ങളാണ് ഇടതുപക്ഷത്തിന് സ്വന്തമായുള്ളത്. ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സും അഴീക്കോട് മണ്ഡലത്തില്‍ മുസ്ലീം ലീഗും ആയിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലെന്ന് പറയാവുന്ന ലോക്‌സഭ മണ്ഡലം ആണ് കണ്ണൂര്‍.

  ആദ്യമായിട്ടായിരുന്നു കഴിഞ്ഞ തവണ പികെ ശ്രീമതി ലോക്‌സഭയിലേക്ക് മത്സരിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണയും സിപിഎം ശ്രീമതിയ്ക്ക് സീറ്റ് നല്‍കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. കണ്ണൂരിലെ ശക്തനായ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ആയിരുന്നു പികെ ശ്രീമതി കഴിഞ്ഞ തവണ തോല്‍പിച്ചത്.

  സ്ഥാനാര്‍ത്ഥി ആരെന്നതിനൊപ്പം തന്നെ രാഷ്ട്രീയ പോരാട്ടത്തിനാകും കണ്ണൂര്‍ ഇത്തവണ സാക്ഷ്യം വഹിക്കുക എന്ന് ഉറപ്പാണ്. എംപി എന്ന നിലയില്‍ പികെ ശ്രീമതിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രകടനം കൂടി ഒന്ന് പരിശോധിക്കാം...

  ഫണ്ട് ചെലവഴിക്കുന്ന കാര്യത്തിലും പദ്ധതി നിര്‍വ്വഹണത്തിന്റെ കാര്യത്തിലും ഭേദപ്പെട്ട പ്രകടനം തന്നെയാണ് പികെ ശ്രീമതി കാഴ്ചവച്ചിട്ടുള്ളത്. ലോക്‌സഭയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളുല്‍ 161 ചര്‍ച്ചകളിലാണ് പങ്കെടുത്തത്. സംസ്ഥാന ശരാശരി 135 ഉം ദേശീയ ശരാശരി 63.8 ഉം ആണെന്ന് ഓര്‍ക്കണം. 77 ശതമാനം എന്ന സംസ്ഥാന ശരാശരി ഹാജര്‍ നിലയ്‌ക്കൊപ്പം തന്നെയാണ് പികെ ശ്രീമതിയുടെ ഹാജര്‍ നിലയും. ഒരൊറ്റ സ്വകാര്യ ബില്‍ പോലും അവതരിപ്പിച്ചിട്ടില്ല എന്നത് ഒരു പോരായ്മ തന്നെ ആയി കണക്കാക്കപ്പെടും. ഇക്കാര്യത്തില്‍ സംസ്ഥാന ശരാശരി 4 ഉം ദേശീയ ശരാശരി 2 ഉം ആണ്.

  എന്നാല്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന കാര്യത്തില്‍ പികെ ശ്രീമതി മുന്‍പന്തിയില്‍ തന്നെയാണ്. 479 ചോദ്യങ്ങള്‍ ഉന്നയിച്ചു. ദേശീയ ശരാശരി ഇക്കാര്യത്തില്‍ 273 ഉം സംസ്ഥാന ശരാശരി 398 ഉം ആണ്.

  ഇനി കണ്ണൂരിലെ രാഷ്ട്രീയ സാധ്യതകളിലേക്ക് തിരിച്ചുവരാം. 1999 ലും 2004 ലും സിപിഎമ്മിനൊപ്പം നിന്ന കണ്ണൂര്‍ 2009 ല്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ്സിനൊപ്പം ആയി. കെകെ രാഗേഷിനെ തോല്‍പിച്ച് കെ സുധാകരന്‍ ആയിരുന്നു മണ്ഡലം തിരിച്ചുപിടിച്ചത്. എപി അബ്ദുള്ളക്കുട്ടിയുടെ കോണ്‍ഗ്രസ് പ്രവേശനവും ഇതില്‍ നിര്‍ണായകമായിരുന്നു.

  ബിജെപിയ്ക്ക് കാര്യമായ വോട്ട് ശതമാനം ഒന്നും കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ അവകാശപ്പെടാനില്ല. എന്നാല്‍ ചിലയിടങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ ശക്തമായ സ്വാധീനം ഉണ്ടുതാനും. കെ സുധാകരന്റെ ബിജെപി ബാന്ധവ കഥകള്‍ ഏറെ പ്രചരിക്കുന്ന വേളയില്‍ ആണ് തിരഞ്ഞെടുപ്പ് വരുന്നത്. അത്തരം ചില അടിയൊഴുക്കുകള്‍ സംഭവിച്ചാല്‍, കെ സുധാകരന്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തുകയാണെങ്കില്‍ കണ്ണൂരില്‍ എന്ത് സംഭവിക്കും എന്ന് പ്രവചിക്കാന്‍ സാധിക്കില്ല.

  English summary
  Kannur Lok Sabha Constituency: MP Performance Report in 16th Lok Sabha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X