• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുകേഷ് പഠിച്ചുപറയും; ഗണേഷ് മിടുക്കന്‍... ദേവന്‍ കാര്യം കഷ്ടം... സിനിമാക്കാരുടെ രാഷ്ട്രീയത്തില്‍ പിസി ജോര്‍ജ്

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഇത്തവണ പ്രകടമായ മാറ്റം കേരള രാഷ്ട്രീയ രംഗത്ത് കാണാം. സിനിമാ താരങ്ങള്‍ കൂടുതലായി രാഷ്ട്രീയ നിലപാട് പരസ്യമാക്കുന്നു. തമിഴ് സിനിമാ താരങ്ങള്‍ പല വിഷയങ്ങളിലും അഭിപ്രായം പ്രകടിപ്പിക്കാറുണ്ടെങ്കിലും മലയാളി താരങ്ങള്‍ മറിച്ചാണ്. പ്രമുഖ താരങ്ങള്‍ രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളിലൊന്നും പ്രതികരിക്കാറില്ല. മറ്റു താരങ്ങളും അങ്ങനെ തന്നെ.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ചുള്ള യൂത്ത് കോണ്‍ഗ്രസ് സമരപന്തലില്‍ നിന്നുള്ള ചിത്രങ്ങള്‍

രാഷ്ട്രീയക്കാരായ സിനിമാ താരങ്ങളും വിവാദ വിഷയങ്ങളില്‍ മൗനം പാലിക്കാറാണ് പതിവ്. നടി പാര്‍വതി തിരുവോത്ത് ആണ് ഇക്കാര്യത്തില്‍ വ്യത്യസ്തമായ സമീപനം സ്വീകരിക്കാറ്. സിനിമാക്കാരായ രാഷ്ട്രീയക്കാരില്‍ മികച്ചതാര് എന്ന കാര്യത്തില്‍ പ്രതികരിക്കുകയാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്....

പ്രമുഖരുടെ അവസ്ഥ

പ്രമുഖരുടെ അവസ്ഥ

മലയാള സിനിമയിലെ പ്രമുഖരായ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമെല്ലാം. സുരേഷ് ഗോപി ബിജെപിക്കൊപ്പം പരസ്യമായി നില്‍ക്കുന്നു. രാജ്യസഭാ എംപിയുമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിജെപിക്ക് വേണ്ടി മല്‍സര രംഗത്തിറങ്ങുകയും ചെയ്തു. തോറ്റെങ്കിലും പക്ഷേ, അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.

മോഹന്‍ലാലിനെതിരായ ആരോപണം

മോഹന്‍ലാലിനെതിരായ ആരോപണം

സംഘപരിവാര്‍ ബന്ധമുണ്ട് എന്ന് പലപ്പോഴും ആരോപണം നേരിട്ട നടനാണ് മോഹന്‍ലാല്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനമുള്‍പ്പെടെയുള്ള പദ്ധതികളെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു അദ്ദേഹം. മാത്രമല്ല, നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എങ്കിലും രാഷ്ട്രീയം തനിക്ക് യോജിച്ചതല്ല എന്നാണ് താരത്തിന്റെ നിലപാട്.

ഇടത്തോട്ട് ചാഞ്ഞവര്‍

ഇടത്തോട്ട് ചാഞ്ഞവര്‍

മമ്മൂട്ടി ഇടത്തോട്ട് ചായ്‌വുള്ള താരമാണ്. കൈരളി ചാനലിന്റെ സാരഥിയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരമാണ്. എങ്കിലും അദ്ദേഹം രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളിലോ സമരത്തിലോ പരസ്യമായി പ്രതികരിക്കാറില്ല. ഇന്നസെന്റ്, മുകേഷ്, എന്നിവര്‍ ഇടതുപക്ഷത്തിന് വേണ്ടി മല്‍സരിച്ച് ജയിച്ചവരാണ്.

ഒറ്റയ്ക്ക് നില്‍ക്കുന്ന ഗണേഷ് കുമാര്‍

ഒറ്റയ്ക്ക് നില്‍ക്കുന്ന ഗണേഷ് കുമാര്‍

മുകേഷ് ഇത്തവണയും കൊല്ലത്ത് മല്‍സരിക്കുമെന്നാണ് സൂചനകള്‍. കേരള കോണ്‍ഗ്രസ് ബി നേതാവാണ് ഗണേഷ് കുമാര്‍. പത്തനാപുരം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. സിനിമാക്കാരന്‍ എന്നതിലപ്പുറം അദ്ദേഹം പ്രവര്‍ത്തന പരിചയമുള്ള രാഷ്ട്രീയ നേതാവാണ്. ജഗദീഷും ഭീമന്‍ രഘുവും എതിര്‍ സ്ഥാനാര്‍ഥികളായി എത്തിയിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗണേഷിനായിരുന്നു വിജയം.

മല്‍സരിക്കാന്‍ സാധ്യതയുള്ളവര്‍

മല്‍സരിക്കാന്‍ സാധ്യതയുള്ളവര്‍

ഗണേഷ് കുമാര്‍ ഇത്തവണയും പത്താനപുരം മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് വിവരം. എതിരാളികളായി ആരാണ് എത്തുക എന്ന് വ്യക്തമല്ല. നടന്‍ ജഗദീഷ് കോണ്‍ഗ്രസിന് വേണ്ടി മല്‍സര രംഗത്തുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ പത്തനാപുരം മണ്ഡലത്തില്‍ തന്നെയാണോ എന്ന് വ്യക്തമല്ല. നടന്‍ കൊല്ലം തുളസിക്ക് ബിജെപി മടുത്തു എന്നാണ് അടുത്തിടെ നടത്തിയ പ്രസ്താവനയില്‍ വ്യക്തമകുന്നത്. കൃഷ്ണകുമാര്‍ അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് ബന്ധമുള്ളവര്‍

കോണ്‍ഗ്രസ് ബന്ധമുള്ളവര്‍

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ചെറുപ്പം മുതലേ കോണ്‍ഗ്രസ് ബന്ധമുള്ള വ്യക്തിയാണ്. സലീം കുമാറും അങ്ങനെ തന്നെ. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന താരമാണ് രമേഷ് പിഷാരടി. ഇടവേള ബാബുവും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മേജര്‍ രവി കോണ്‍ഗ്രസ് വേദിയിലെത്തി. അടുത്തിടെയായി കൂടുതല്‍ താരങ്ങള്‍ രാഷ്ട്രീയ രംഗത്തെത്തുന്നതാണ് കാഴ്ച.

സ്വന്തം പാര്‍ട്ടിയുമായി ദേവന്‍

സ്വന്തം പാര്‍ട്ടിയുമായി ദേവന്‍

മുതിര്‍ന്ന നടനാണ് ദേവന്‍. സിനിമയില്‍ ഒട്ടേറെ മകിച്ച വേഷങ്ങള്‍ ചെയ്ത അദ്ദേഹം നവകേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഷ്ട്രീയത്തിലെത്തിയെങ്കിലും പിന്നീട് വിട്ടുനിന്നു. ഇപ്പോള്‍ വീണ്ടും തന്റെ പാര്‍ട്ടി സജീവമാക്കുകയാണ്. രാഷ്ട്രീയത്തിലെ താരസാന്നിധ്യം ഇത്തരത്തിലെത്തി നില്‍ക്കെയാണ് പിസി ജോര്‍ജ് എംഎല്‍എ സിനിമാക്കാരുടെ രാഷ്ട്രീയം സംബന്ധിച്ച് പ്രതികരിക്കുന്നത്.

ദേവന്റെ കാര്യം കഷ്ടം

ദേവന്റെ കാര്യം കഷ്ടം

ദേവന്‍ രാഷ്ട്രീയത്തിലെത്തിയതില്‍ വലിയ കാര്യമില്ലെന്നാണ് പിസി ജോര്‍ജ് പറയുന്നത്. ഗണേഷ് മന്ത്രിയായതില്‍ കുശുമ്പ് കാരണം ഇറങ്ങിയതാണെന്നും ജോര്‍ജ് പറയുന്നു. എന്നാല്‍ മുകേഷിന്റെയും ഗണേഷ് കുമാറിന്റെയും കാര്യത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായം മറിച്ചാണ്. മുകേഷ് കാര്യങ്ങള്‍ പഠിച്ച് നിയമസഭയില്‍ അവതരിപ്പിക്കാറുണ്ട് എന്നും ജോര്‍ജ് പറഞ്ഞു.

പിണറായി കണ്ണുരുട്ടിയാല്‍

പിണറായി കണ്ണുരുട്ടിയാല്‍

പിണറായി കണ്ണുരുട്ടിയാല്‍ പേടിക്കുന്ന വ്യക്തിയാണ് മുകേഷ്. എങ്കിലും കാര്യങ്ങള്‍ പഠിച്ച് സഭയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഗണേഷ് കുമാര്‍ മിടുക്കനാണ്. തന്റെ മണ്ഡലത്തിലെ മുക്കുമൂലകള്‍ അദ്ദേഹത്തിന് അറിയാം. വികസന കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു. രാഷ്ട്രീയ രംഗത്ത് ഗണേഷിനെ കുറിച്ച് കുറ്റമൊന്നും പറയാനില്ലെന്നും പിസി ജോര്‍ജ് പ്രതികരിക്കുന്നു.

40 സീറ്റില്‍ മല്‍സരിച്ചേക്കും

40 സീറ്റില്‍ മല്‍സരിച്ചേക്കും

ഇത്തവണ ഇടത്തോട്ടും വലത്തോട്ടുമില്ലാതെയാണ് പിസി ജോര്‍ജ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ കേരള ജനപക്ഷം പാര്‍ട്ടി 40 സീറ്റില്‍ മല്‍സരിക്കണമെന്ന് അണികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. യുഡിഎഫില്‍ ചേരാന്‍ ശ്രമം നടക്കുന്നുണ്ട്. അതേസമയം, കോട്ടയത്ത് പിസി ജോര്‍ജിന്റെ സാന്നിധ്യം നിര്‍ണായകമാണ്.

ഒറ്റയാള്‍ പോരാളി

ഒറ്റയാള്‍ പോരാളി

2016ല്‍ ഒരു മുന്നണിയിലും അംഗമല്ലായിരുന്നു പിസി ജോര്‍ജ്. പൂഞ്ഞാര്‍ മണ്ഡലത്തില്‍ അദ്ദേഹം ഒറ്റയ്ക്കാണ് മല്‍സരിച്ചത്. മണ്ഡലത്തിലെ മുസ്ലിം സംഘടനകളുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നു. കൂടെ സഭയുടെയും. മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു. എന്നാല്‍ ഇത്തവണ അദ്ദേഹവുമായി ഉടക്കി നില്‍ക്കുകയാണ് മുസ്ലിം സംഘടനകള്‍.

cmsvideo
  Pre pole survey of asianet and 24 news

  English summary
  Kerala Assembly Election 2021: PC George MLA Opinion about Actors kb Ganesh Kumar, Mukesh and Devan Politics
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X