• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പൂമരങ്ങള്‍ ബാക്കിയായി..പൂമ്പാറ്റ കുഞ്ഞുങ്ങള്‍ യാത്രയായി

  • By Neethu B

ആതിര ബാലന്‍

കുട്ടികള്‍ പൂമരങ്ങളെക്കാള്‍ നിഷ്‌കളങ്കരാണ്. ഒരു മരം വീഴുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയെക്കാള്‍ ഒരുപാട് വലുതാണ് വീടുകളില്‍ പൊട്ടിച്ചിരി വിതറുന്ന കുഞ്ഞിമുഖങ്ങള്‍ അപ്രത്യക്ഷമാകുന്നത്. അഞ്ച് കുരുന്നു ജീവനുകളാണ് കോതമംഗലത്ത് പൊലിഞ്ഞത്. ആ കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ടവരുടെ കരച്ചില്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങിക്കേള്‍ക്കാം. അവരെങ്ങനെ കരയാതിരിയ്ക്കും.

കേരളത്തിലെ മിക്ക നഗരങ്ങളിലും വഴിയരികില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മരങ്ങള്‍ നിത്യക്കാഴ്ചയാണ്. ഇന്ത്യയിലെ പല നഗരങ്ങളിലും ഇത്തരം കാഴ്ച കാണാനാകും. മരം ഒരു വരം തന്നെയാണ് അതില്‍ തര്‍ക്കമില്ല. വേനലില്‍ പൂത്തുലയുന്ന വാകമരങ്ങള്‍ മുതല്‍ പേരറിയാത്ത എത്രയോ മരങ്ങള്‍ കാഴ്ചയില്‍ നിറയുന്നു. മഞ്ഞയും ചുവപ്പും വയലറ്റും പിങ്കും നിറത്തിലുള്ള പൂക്കള്‍ വിടര്‍ത്തുന്ന മരങ്ങള്‍ പക്ഷേ വഴിയോരത്തെ ഈ തണല്‍മരങ്ങള്‍ എത്രത്തോളം അപകടകാരികളാണെന്നതിന് ഉദാഹണമാണ കോതമംഗലത്ത് സ്‌കൂള്‍ ബസിനുമേല്‍ മരം വീണ് കുട്ടികള്‍ മരിച്ച സംഭവം.

കുട്ടികള്‍ പൂമരങ്ങളെക്കാള്‍ നിഷ്‌കളങ്കരാണ്. ഒരു മരം വീഴുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയെക്കാള്‍ ഒരുപാട് വലുതാണ് വീടുകളില്‍ പൊട്ടിച്ചിരി വിതറുന്ന കുഞ്ഞിമുഖങ്ങള്‍ അപ്രത്യക്ഷമാകുന്നത്. അഞ്ച് കുരുന്നു ജീവനുകളാണ് കോതമംഗലത്ത് പൊലിഞ്ഞത്. ആ കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ടവരുടെ കരച്ചില്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങിക്കേള്‍ക്കാം. അവരെങ്ങനെ കരയാതിരിയ്ക്കും.

രാവിലെ ഇടവഴിയില്‍ അവര്‍ക്കൊപ്പം കൈപിടിച്ച് നടന്ന് സ്‌കൂള്‍ ബസ് മറയുന്നത് വരെ കണ്‍ചിമ്മാതെ കാത്തിരുന്ന്.. വൈകുന്നേരം എത്താന്‍ വൈകിയാല്‍ നെഞ്ച് പിടയുന്ന..അവരെങ്ങനെ സഹിയ്ക്കും ഈ ദുരന്തം? അനാഥമായ സ്‌കൂള്‍ ബാഗുകളും ഇരിപ്പിടങ്ങളും ഇനിയും അവരുടെ വരവ് പ്രതീക്ഷിയ്ക്കുന്നുണ്ടാകും. മഴക്കാലത്ത് അപകടങ്ങള്‍ പതിവാണെങ്കിലും ഭരണകൂടത്തിന്റെ അശ്രദ്ധകൊണ്ട് സംഭവിയ്ക്കുന്ന അപകടങ്ങള്‍ക്ക് ജനാധിപത്യ വ്യവസ്ഥയില്‍ വിശ്വസിയ്ക്കുന്ന നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.

കോതമംഗലം കൂത്തുകുഴി വിദ്യാനികേതന്‍ സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അപകടവിവരം അറിഞ്ഞുടന്‍ തന്നെ അനൂപ് ജേക്കബ് ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ സംഭവസ്ഥലത്തെത്തി. പ്രദേശത്ത് അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് നാട്ടുകാര്‍ പലതവണ അധികൃതരെ അറിയിച്ചതാണ്. പക്ഷേ അധികൃതര്‍ ഇക്കാര്യം ഗൗരവമായിട്ടെടുത്തില്ല. പകരം നല്‍കേണ്ടി വന്നതോ അഞ്ചും എട്ടും പന്ത്രണ്ടും വയസുള്ള കുരുന്നു ജീവനുകള്‍.

സ്‌കൂള്‍ പരിസരം, ബസ് സ്റ്റോപ്പുകള്‍, ആശുപത്രി പരിസരം, കൊളെജ് പരിസരം എന്നിങ്ങനെ പല സ്ഥലങ്ങളിലും ഇത്തരത്തില്‍ അപകടത്തിലായ ഒട്ടേറെ മരങ്ങളുണ്ട്. മഴക്കാലം ശക്തിപ്പെടുന്നതോടെ മരങ്ങള്‍ കടപുഴകി വീണുള്ള അപകടങ്ങള്‍ ഏറെനിടയുണ്ട്. ഇത്തരം അപകടങ്ങളില്‍ പലര്‍ക്കും ജീവന്‍ നഷ്ടമായേക്കാം. തെരുവ് പട്ടി കടിച്ചാല്‍ നാട്ടിലുള്ള എല്ലാ തെരുവ് പട്ടികളേയും കൊല്ലേണ്ടെന്ന് അവതാരക പറഞ്ഞത് പോലെ ഒരു മരം വീണെന്ന് കരുതി റോഡിനരികിലും മറ്റുമുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് കിലുക്കാം പെട്ടി പറയുന്നില്ല. പക്ഷേ അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ പരിസ്ഥിതി സ്‌നേഹത്തിന്റെ പേരില്‍ മുറിയ്ക്കാതിരിയ്ക്കരുത്.

പാര്‍വതി പുത്തനാറില്‍ അനാഥമായ ഒഴുകി നടന്ന സ്‌കൂള്‍ ബാഗുകള്‍ക്കും വര്‍ഷങ്ങള്‍ക്കിപ്പുറം കോതമംഗലത്ത് അനാഥമാക്കപ്പെട്ട സ്‌കൂള്‍ ബാഗുകള്‍ക്കും പറയാനുള്ളത് ഒരു കഥ തന്നെ. തങ്ങളെ അനാഥരാക്കിയ അധികൃതരുടെ നിസ്സാര മനോഭാവത്തെപ്പറ്റി. വിരല്‍ത്തുമ്പ് പിടിച്ച് , പരിഭവിച്ച്, സ്‌കൂള്‍ ബസ്സെത്തുമ്പോള്‍ കണ്ണ് നിറച്ച് ..നിറഞ്ഞ മനസോടെ..പാതി മനസോടെ വിദ്യാലയങ്ങളിലേയ്ക്ക് പോകുന്ന കുരുന്നുകള്‍ സുരക്ഷിതരായി എത്തട്ടെ. ഇനിയും ആവര്‍ത്തിയ്ക്കാതിരിയ്ക്കട്ടേ ഇത്തരം സംഭവങ്ങള്‍. തച്ചുടയ്ക്കപ്പെടാതിരിയ്ക്കടടേ ഒരു ബാല്യവും.

English summary
Kilukkampetty talking about Kothamangalam School Bus Accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more