സെക്‌സ്, മദ്യം, ബീഫ്... സ്വകാര്യതയില്‍ എല്ലാം സിംപിളാകുമോ? സുപ്രീം കോടതി വിധി അത്ര പവ്വര്‍ഫുള്ളോ?

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

സ്വകാര്യത മൗലിക അവകാശമാണ് എന്ന് സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. സ്വകാര്യത ഏതൊക്കെ സാഹചര്യങ്ങളിലാണ് മൗലികാവകാശം ആയി കണാന്‍ സാധിക്കുക എന്നതാണ് പ്രധാന ചോദ്യം.

നിത്യ ജീവിതത്തില്‍ തന്നെ ഒരു പക്ഷേ ഇത്തരം ചോദ്യങ്ങള്‍ക്ക് അടിയന്തരമായി ഉത്തരം കണ്ടെത്തേണ്ടിവരും. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടരുത് എന്നാണ് ചട്ടം. അപ്പോള്‍ മദ്യനിരോധനം നിലവിലുള്ള സ്ഥലങ്ങളില്‍ സ്വകാര്യമായി മദ്യപിച്ചാല്‍ അത് കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമോ?

മദ്യം മാത്രമല്ല, സെക്‌സും ഭക്ഷണവും എല്ലാം ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കും എന്ന് ഉറപ്പാണ്.

മൗലികാവകാശം

മൗലികാവകാശം

സ്വകാര്യത മൗലിക അവകാശം ആണ് എന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. സ്വകാര്യത അപ്പോള്‍ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. എന്നാല്‍ ചില സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.

ചില പ്രത്യേക സാഹചര്യങ്ങളില്‍

ചില പ്രത്യേക സാഹചര്യങ്ങളില്‍

ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒഴിച്ച് മൗലികാവകാശങ്ങള്‍ നിഷേധിക്കാനുള്ള അധികാരം ഭരണകൂടത്തിന് ഇല്ലെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. മൗലികാവകാശം ലംഘിക്കപ്പെട്ടാല്‍ കോടതി വഴി അത് പുനസ്ഥാപിക്കാനുള്ള അവകാശം പൗരന് ഭരണഘടന നല്‍കുന്നുണ്ട്.

സ്വകാര്യത വരുമ്പോള്‍

സ്വകാര്യത വരുമ്പോള്‍

എന്നാല്‍ സ്വകാര്യത മൗലികാവകാശം ആകുമ്പോള്‍ ആശയക്കുഴപ്പങ്ങള്‍ ഏറെയാണ്. പലയിടങ്ങളിലും ഇപ്പോള്‍ നിലനില്‍ക്കുന്ന പല നിയമങ്ങളും മൗലികാവകാശങ്ങളുടെ ലംഘനം ആകുമോ എന്നാണ് ചോദ്യം..

സെക്‌സിന്റെ കാര്യത്തില്‍

സെക്‌സിന്റെ കാര്യത്തില്‍

പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നത് ഒരു കുറ്റമല്ല. എന്നാല്‍ പലപ്പോഴും പോലീസ് നടത്തുന്ന റെയ്ഡുകള്‍ വലിയ വിവാദമാകാറുണ്ട്. പുതിയ സാഹചര്യത്തില്‍ പോലീസിന് ഇത്തരം റെയ്ഡുകള്‍ തന്നെ നടത്താന്‍ കഴിയുമോ?

സ്വവര്‍ഗ്ഗ രതി

സ്വവര്‍ഗ്ഗ രതി

സ്വവര്‍ഗ്ഗ രതി ഇപ്പോഴും ഇന്ത്യയില്‍ നിയമ വിധേയം അല്ല. അതുപോലെ ഭിന്ന ലിംഗക്കാരുമായുള്ള രതിയും നിയമ വിരുദ്ധമാണ്. ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം.

സ്വകാര്യതയില്‍ ആണെങ്കില്‍

സ്വകാര്യതയില്‍ ആണെങ്കില്‍

സ്വകാര്യത മൗലിക അവകാശം ആകുമ്പോള്‍ ലൈംഗികതയും അതില്‍ പെടും. അപ്പോള്‍ സ്വവര്‍ഗ്ഗ രതിയും ഭിന്ന ലിംഗക്കാരുമായുളള ലൈംഗിക ബന്ധവും കുറ്റകരം ആകുമോ എന്ന ചോദ്യവും ബാക്കിയാണ്.

മദ്യം നിരോധിച്ചാലും

മദ്യം നിരോധിച്ചാലും

രാജ്യത്തെ പല സംസ്ഥാനങ്ങളിലും മദ്യനിരോധനം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സ്വകാര്യതയില്‍ ഇരുന്ന് മദ്യപിച്ചാല്‍ അത് പിടിക്കാന്‍ സാധിക്കുമോ? വ്യക്തി സ്വാതന്ത്ര്യത്തില്‍ മദ്യനിരോധനം ഉള്ള സ്ഥലങ്ങളില്‍ മദ്യപിക്കാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുമോ?

ബീഫില്‍ തിളക്കുമോ?

ബീഫില്‍ തിളക്കുമോ?

ഗോവധ നിരോധന നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ബീഫ് കഴിയ്ക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുമോ എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. ഭക്ഷണവും വ്യക്തി സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും ഉള്‍പ്പെടില്ലേ എന്നും ചോദിക്കുന്നവരുണ്ട്.

നിയമം മൂലം നിരോധിച്ചാല്‍

നിയമം മൂലം നിരോധിച്ചാല്‍

എല്ലാ ലഹരികളും രാജ്യത്ത് നിരോധിച്ചിട്ടില്ല. മദ്യം കഴിക്കാവുന്ന സ്ഥലങ്ങള്‍ ഇഷ്ടം പോലെയുണ്ട്. എന്നാല്‍ കഞ്ചാവും മയക്കുമരുന്നുകളും നിയമം മൂലം നിരോധിക്കപ്പെട്ടവയാണ്. അതുകൊണ്ട് സ്വകാര്യത മൗലികാവകാശമായാലും ഇത്തരം കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്ന് തന്നെ പ്രതീക്ഷിക്കേണ്ടി വരും.

നിരോധനം ഉണ്ടെങ്കില്‍

നിരോധനം ഉണ്ടെങ്കില്‍

നിയമം മൂലം നിരോധിച്ച കാര്യങ്ങള്‍ സ്വകാര്യതയുടെ പേരില്‍ ലംഘിക്കാന്‍ സാധിക്കില്ല എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഒരുപക്ഷേ കോടതികളില്‍ വലിയ നിയമ പോരാട്ടങ്ങള്‍ക്ക് ഇവ വഴിവച്ചേക്കാം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Right to Privacy: What will be the hurdles going to face?

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്