കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദ്രാണി മാത്രമല്ല ഇന്ത്യയെ ഞെട്ടിച്ച 5 കൊലപാതകങ്ങളും കൊലപാതകികളും കാണൂ

Google Oneindia Malayalam News

സ്റ്റാര്‍ ടിവി മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജി മകളെ കൊലപ്പെടുത്തിയ വാര്‍ത്തയാണ് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ചൂടേറിയ ചര്‍ച്ചയാകുന്നത്. രാജ്യത്തെ ഞെട്ടിച്ച ഒട്ടേറെ കൊലപാതങ്ങള്‍ ഇത്തരത്തില്‍ നടന്നിട്ടുണ്ട്. അപ്രതീക്ഷിതമായ വഴിത്തിരിവുകളാണ് ഇത്തരം കേസുകളെ ഒന്നിപ്പിയ്ക്കുന്നത്.

ഷീന ബോറെയ കൊലപ്പെടുത്തിയ ഇന്ദ്രാണി മാത്രമല്ല മുന്‍പം ഒട്ടേറെ ഹൈ പ്രൊഫൈല്‍ വ്യക്തികള്‍ രാജ്യത്ത് കൊലപാതകത്തിന്റെ പേരില്‍ ആരോപണ വിധേയരായിട്ടുണ്ട്. ശിക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ ഏറെ നാള്‍ മാധ്യമങ്ങള്‍ കെട്ടിഘോഷിയ്ക്കുകയും ചെയ്തു. അത്തരം ചില കൊലപാതകങ്ങളെപ്പറ്റി അറിയാം

ആരുഷി തല്‍വാര്‍- ഹേമരാജ് കൊലക്കേസ്

ആരുഷി തല്‍വാര്‍- ഹേമരാജ് കൊലക്കേസ്

14കാരിയും സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ ആരുഷി തല്‍വാറിന്റേയും വീട്ടു ജോലിക്കാരനായ ഹേംരാജിന്റെയും മരണമാണ് മാധ്യമങ്ങള്‍ ഏറെക്കാലം ആഘോഷമാക്കിയ കൊലപാതക വാര്‍ത്ത. 2008ലാണ് സംഭവം നടക്കുന്നത്. കേസില്‍ ആരുഷിയുടെ മാതാപിതാക്കളും ദന്തഡോക്ടര്‍മാരുമായ രാജേഷ് തല്‍വാര്‍-നൂപൂര്‍ തല്‍വാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി 2012 ല്‍ കണ്ടെത്തുകയും ശിക്ഷ വിധിയ്ക്കുകയും ചെയ്തു

ജെസിക്ക കൊലപാതകം

ജെസിക്ക കൊലപാതകം

മോഡലും ബാര്‍ജീവനക്കാരിയുമായിരുന്ന ജെസീക്ക ലാല്‍ 1999ലാണ് വെടിയേറ്റ് മരിയ്ക്കുന്നത്. സൗത്തി ദില്ലിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് ജെസീക്കയ്ക്ക് വെടിയേല്‍ക്കുന്നത്. ഹരിയാനയിലെ പ്രണുഖ കോണ്‍ഗ്രസ് നേതാവ് വിനോദ് ശര്‍മ്മയുടെ മകന്‍ മനുശര്‍മ്മയാണ് കുറ്റക്കാരനെന്ന് അധികം വൈകാതെ തെളിഞ്ഞു. എന്നാല്‍ 2006 ല്‍ ഇയാളെ തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനാക്കി.ഇതിനെതിരെ ജെസീക്കയുടെ സഹോദരിയും മാധ്യമങ്ങളും നടത്തിയ ഇടപെടല്‍ മനുശര്‍മ്മയ്ക്കും കൂട്ടാളികള്‍ക്കും ശിക്ഷ ലഭിയ്ക്കാന്‍ സഹായിച്ചു. ബോളിവുഡ് ചിത്രം 'നോ വണ്‍ കില്‍ഡ് ജെസീക്ക' പറയുന്നത് ഇതേ കൊലപാതകത്തെപ്പറ്റിയാണ്.

 തന്തൂര്‍ കൊലപാതകം

തന്തൂര്‍ കൊലപാതകം

ഭാര്യയെ കൊന്ന് തന്തൂരി അടുപ്പില്‍ പാകം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് സുശീല്‍ ശര്‍മ്മയാണ് തന്തൂരി കൊലപാതകത്തിലെ മുഖ്യ പ്രതി. 1995ലായിരുന്നു സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകായിയിരുന്ന നൈന സാഹ്നിയാണ് കൊല്ലപ്പെട്ടത്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായി ഇവര്‍ക്ക് അടുപ്പമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം നടത്തിയത്. 2013 ല്‍ ശര്‍മ്മയെ ജീവപര്യന്തം ശിക്ഷിച്ചു

നിതാരി കൂട്ടക്കൊലക്കേസ്

നിതാരി കൂട്ടക്കൊലക്കേസ്

2006 ലാണ് ഇന്ത്യയെ ഞെട്ടിച്ച നിതാരി കൂട്ടക്കൊലക്കേസ് പുറം ലോകം അറിയുന്നത്. കുട്ടികളും സ്ത്രീകളുമായിരുന്നു കൊലപാതകത്തിന് ഇരയാതത്. കേസില്‍ മൊനീന്ദര്‍ സിംഗ് പാന്ദര്‍ എന്നയാളും ഇയാളുടെ സഹായിയായിരുന്ന സുരീന്ദര്‍ കോലിയുമാണ് പ്രതിചേര്‍ക്കപ്പെട്ടത്. സുരീന്ദറിന് വധശിക്ഷയാണ് കോടതി വിധിച്ചത്. എന്നാല്‍ 2010 ല്‍ സുപ്രീം കോടതി ഇയാളുടെ വധശിക്ഷ തടഞ്ഞു. 2015 ജനവരിയില്‍ അലഹബാദ് ഹൈക്കോടതി ഇയാളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു

നീരജ് ഗ്രോവര്‍ കൊലപാതകം

നീരജ് ഗ്രോവര്‍ കൊലപാതകം

ടെലിവിഷന്‍ എക്‌സിക്യൂട്ടീവ് ആയിരുന്ന നീരജ് ഗ്രോവര്‍ 2008ലാണ് കൊല്ലപ്പെടുന്നത്. കേസില്‍ കന്നട നടിയായ മരിയ സൂസെ രാജും പ്രതിശ്രുതവരന്‍ ജെറോ മാത്യുവുമാണ് അറസ്റ്റിലായത്. മരിയയുടെ മുംബൈയിലെ ഫഌറ്റില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നീരജിനെ കണ്ടതാണ് കൊലപാതകത്തിന് കാരണം

English summary
Sheena Bora murder mystery: 5 other cases that gripped the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X