കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടിച്ച ആപ്പിള്‍, ചെരിഞ്ഞ 'ആരോ'... ലോഗോകള്‍ക്കും പറയാനുണ്ട് ചില കഥകള്‍

Google Oneindia Malayalam News

ആപ്പിള്‍ എന്ന് കേട്ടാല്‍ പുതുലമുറയ്ക്ക് പെട്ടെന്ന് മനസ്സില്‍ വരിക വലതുവശം കടിച്ചെടുത്ത ഒരു ആപ്പിള്‍ ആയിരിയ്ക്കും. കാരണം ഇത് ബ്രാന്റിങിന്റേയും ബ്രാന്‍റുകളുടേയും ലോകമാണ്, കാലമാണ്.

പല പ്രമുഖ കമ്പനികളുടേയും പേരുകള്‍ ഓര്‍ത്തെടുക്കുമ്പോള്‍ തന്നെ മനസ്സിലേയ്ക്കെത്തുക അവരുടെ 'ലോഗോ'കളായിരിയ്ക്കും. അവ വെറും ചിത്രങ്ങള്‍ മാത്രമല്ലെന്ന് എത്ര പേര്‍ക്ക് അറിയാം... ലോകപ്രശസ്തമായ ചലി ബ്രാന്റുകളുടെ ലോഗോ എങ്ങനെയുണ്ടായി... ആ കഥ വായിക്കാം....

ആപ്പിള്‍

ആപ്പിള്‍

കമ്പ്യൂട്ടര്‍ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്നത് അലന്‍ ട്യുറിങ് ആണ്. ഇദ്ദേഹം ഒരു സ്വവര്‍ഗ്ഗ പ്രേമിയായിരുന്നു. ആപ്പിളില്‍ സയനഡ് പുരട്ടി നല്‍കിയാണ് അദ്ദേഹത്തെ വധിച്ചത്. ഒരൊറ്റ കടിയില്‍ അലന്‍ ഇഹലോകവാസം വെടിഞ്ഞു. ആ ഓര്‍മയ്ക്കാണത്രെ ആപ്പില്‍ ലോഗോ ഇങ്ങനെയായത്.

ബിഎംഡബ്ല്യൂ

ബിഎംഡബ്ല്യൂ

കാറുകളുടെ ലോകത്തെ അതികായന്‍മാരാണ് ബിഎംഡബ്ല്യൂ. വിമാന പ്രൊപ്പല്ലറിനെ അധികരിച്ചാണത്രെ അവര്‍ അവരുടെ ലോഗോ സൃഷ്ടിച്ചിരിയ്ക്കുന്നത്.

ആമസോണ്‍

ആമസോണ്‍

ഓണ്‍ലൈന്‍ വിപണി എന്ന് കേട്ടാല്‍ ആദ്യം ഓടിയെത്തുക ആമസോണ്‍ ആണ്. ആമസോണ്‍ എന്നെഴുതുമ്പോള്‍ അതിന് താഴെ 'എ' യില്‍ നിന്ന് തുടങ്ങി 'സെഡ്' ല്‍ അവസാനിയ്ക്കുന്ന ഒരു ആരോ കാണാം. എ ടു സെഡ്- എല്ലാ സാധനങ്ങളും ഇവിടെ കിട്ടും എന്നാണത്രെ ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്.

വയോ

വയോ

സോണി -വയോ ലാപ്‌ടോപ്പുകളെ കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. വയോ എന്ന് ഒരു പ്രത്യേക രീതിയില്‍ ആണ് എഴുതിയിരിയ്ക്കുന്നത്. അനലോഗിനേയും, ഡിജിറ്റലിനേയും ആണത്രെ ഇത് സൂചിപ്പിയ്ക്കുന്നത്.

ഓഡി

ഓഡി

കാറുകളില്‍ ബിഎംഡബ്ല്യൂ പോലെ തന്നെ പ്രസിദ്ധരാണ് ഓഡിയും. ഓട്ടോ യൂണിയന്‍ കണ്‍സോര്‍ഷ്യം ആണ് ഇതിന്റെ ഉടമകള്‍. നാല് കമ്പനികളാണ് ഇതിലുള്ളത്. ആ നാല് കമ്പനികളെ ആണത്രെ ആ നാല് വളയങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.

ബെന്‍സ്

ബെന്‍സ്

ബെന്‍സ് ആയിരുന്നു ഒരുകാലത്ത് ഇന്ത്യയുടെ ആഡംബര വാഹനം. ആ ത്രിനക്ഷത്ര ചിഹ്നം അത്രപെട്ടെന്ന് ആരും മറക്കില്ല. കടലിലും കരയിലും ആകാശത്തിലും ഉള്ള എല്ലാ പ്രതിയോഗികളേക്കാളും തങ്ങള്‍ മുകളിലാണ് എന്നാണത്രെ ഈ ലോഗോ ഉദ്ദേശിയ്ക്കുന്നത്.

മക്‌ഡോണാള്‍ഡ്

മക്‌ഡോണാള്‍ഡ്

മക്‌ഡൊണാള്‍ഡിന്റെ മഞ്ഞ നിറത്തിലുള്ള 'എം' ലോഗോ എല്ലാവരുടേയും മനസ്സില്‍ ഉണ്ടാകും. രണ്ട് സ്ത്‌നങ്ങളെയാണത്രെ അത് ഉദ്ദേശിയ്ക്കുന്നത്. വിശപ്പകറ്റാന്‍ കുഞ്ഞുങ്ങളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് അത് തന്നെയല്ലേ...

നൈക്ക്

നൈക്ക്

നൈക്ക് എന്നും നൈക്കി എന്നും വിളിയ്ക്കും. ഒരു ശരി ചിഹ്നം ആണ് ലോഗോ. ചലനവും വേഗവും ആണത്രെ ഇത് കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.

ഐബിഎം

ഐബിഎം

നിറയെ വെള്ള വരകളുള്ള എഴുത്താണല്ലോ ഐബിഎമ്മിന്റേത്. എല്ലാത്തിനും ഉപരി 'സമത്വം' എന്നതാണത്രെ ആ വെള്ള വരകള്‍ ലക്ഷ്യമിടുന്നത്.

അഡിഡാസ്

അഡിഡാസ്

സ്‌പോര്‍ട്‌സ് മേഖലയിലെ വമ്പന്‍മാരാണ് അഡിഡാസ്. ഒരു പര്‍വ്വതത്തെ ആണത്രെ അവര്‍ ആ ചെരിഞ്ഞ ലോഗോ കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. കായികതാരങ്ങള്‍ നേരിടേണ്ട പ്രതിസന്ധിയും ലക്ഷ്യങ്ങളും ഒക്കെ ആണത്രെ അത് കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.

English summary
Stories behind the Logos of some international brands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X