Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ മറുകണ്ടം ചാടിയോ; തുര്‍ക്കിക്ക് വാതില്‍ തുറന്നു, പാകിസ്താന്‍ മുഖ്യ കേന്ദ്രം

ഇറാന്‍ അമേരിക്ക യുദ്ധത്തിനിടെ മറുഭാഗത്ത് പുതിയ കൂട്ടുകെട്ട് വളരുന്നുണ്ടോ. സൗദി അറേബ്യ, പാകിസ്താന്‍, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മ വളരുന്നു എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. അടുത്തിടെ നാല് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ഇസ്ലാമാബാദില്‍ പ്രത്യേക യോഗം ചേര്‍ന്ന് പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയിരുന്നു.

വിജയ് അറസ്റ്റിലാകുമോ? നടനെതിരെ പരാതി നല്‍കി ഐഎന്‍എല്‍, പോലീസ് പ്രതികരണം ഇങ്ങനെ
വിജയ് അറസ്റ്റിലാകുമോ? നടനെതിരെ പരാതി നല്‍കി ഐഎന്‍എല്‍, പോലീസ് പ്രതികരണം ഇങ്ങനെ

പാകിസ്താനുമായി പ്രതിരോധ കരാര്‍ സൗദി അറേബ്യ ഒപ്പുവച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഇന്ത്യയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുമ്പോള്‍ തന്നെയാണ് പാകിസ്താനുമായി സൗദി സൈനിക സഹകരണം ശക്തമാക്കിയത്. മാത്രമല്ല, ഏറെ കാലമായി തുര്‍ക്കിയുമായി പാലിച്ചിരുന്ന അകലം സൗദി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

saudi turkey pakistan alliance

2023ല്‍ ശക്തിപ്പെട്ട പലസ്തീന്‍-ഇസ്രായേല്‍ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിലെ നയതന്ത്ര-രാഷ്ട്രീയ ബന്ധങ്ങളില്‍ കാതലായ മാറ്റം സംഭവിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. പാകിസ്താനും സൗദി അറേബ്യയും ഇസ്രായേലിനെ ഇതുവരെ അംഗീകരിച്ചിട്ടില്ല. തുര്‍ക്കിയും ഈജിപ്തും ഇസ്രായേലുമായി നേരത്തെ ബന്ധം സ്ഥാപിച്ചവരാണ്. തുര്‍ക്കിയുടെ ബന്ധം പിന്നീട് വഷളായി എന്നത് മറ്റൊരു കാര്യം.

ഇന്ത്യയ്ക്ക് തിരിച്ചടിയാണോ പുതിയ നീക്കം

യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച പിന്നാലെ സൗദിയും ബന്ധം സ്ഥാപിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അമേരിക്ക ഇതിന് വേണ്ടി ശ്രമം നടത്തുന്നു എന്ന വിവരങ്ങളും പുറത്തുവന്നു. ഇതിനിടെയാണ് 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ ആക്രമണം നടത്തിയതും യുദ്ധം ശക്തമായതും. ഇതോടെ സൗദി ഇസ്രായേലുമായുള്ള എല്ലാ ചര്‍ച്ചകളും റദ്ദാക്കി.

 സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന്‍ വില
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന്‍ വില

പിന്നീട് പാകിസ്താനുമായി സൈനിക പ്രതിരോധ കരാര്‍ സൗദി അറേബ്യ ഒപ്പുവച്ചു. ഇസ്രായേലിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്ന രാജ്യമാണ് പാകിസ്താന്‍. പശ്ചിമേഷ്യയിലെ ക്യാന്‍സര്‍ ആണ് ഇസ്രായേല്‍ എന്ന് കഴിഞ്ഞ ദിവസവും പാകിസ്താന്‍ മന്ത്രി പറഞ്ഞിരുന്നു. പാകിസ്താന് പിന്നാലെ തുര്‍ക്കിയുമായും സൗദി ബന്ധം ശക്തമാക്കുകയാണ്.

ഈജിപ്ത് നേരത്തെ സൗദിയുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. തുര്‍ക്കിയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ട്രാന്‍സിറ്റ് വിസ അനുവദിക്കാന്‍ സൗദി തയ്യാറായത് ബന്ധം ശക്തമാകുന്നു എന്ന സൂചനയാണ്. പത്ത് വര്‍ഷത്തിന് ശേഷമാണ് സൗദിയുടെ മാറ്റം. മുസ്ലിം രാജ്യങ്ങളിലെ പ്രധാന സൈനിക ശക്തികളാണ് പാകിസ്താനും തുര്‍ക്കിയും ഈജിപ്തുമെല്ലാം.

ഇതിനിടെയാണ് ഇറാന്‍ എല്ലാവരെയും ഞെട്ടിച്ച് സൈനിക കരുത്ത് തെളിയിച്ച് അമേരിക്കയ്ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുന്നത്. അമേരിക്കയെ ചര്‍ച്ചയിലേക്ക് എത്തിച്ചത് ഇറാന്റെ അപ്രതീക്ഷിത പ്രതിരോധമാണ് എന്നാണ് വിലയിരുത്തല്‍. ഇറാനും തുര്‍ക്കിയും അടുത്ത സൗഹൃദമാണ്. കശ്മീര്‍ വിഷയത്തില്‍ പാകിസ്താനും തുര്‍ക്കിക്കും ഒരേനിലപാടുമാണ്. 2014ന് ശേഷം ഇസ്രായേലുമായി അടുത്ത സൗഹൃദമാണ് ഇന്ത്യയ്ക്ക്. എന്നാല്‍ ഇസ്രായേലിന് എതിരായ ഒരു സഖ്യമാണ് പശ്ചിമേഷ്യയില്‍ രൂപപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പുതിയ മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് എല്ലാ രാജ്യങ്ങളും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+