കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിള്‍ സിഇഒ സ്റ്റീവ് ജോബ്‌സ് രാജിവച്ചു

  • By Ajith Babu
Google Oneindia Malayalam News

Steve Jobs
ന്യൂയോര്‍ക്ക്: ആപ്പിള്‍ കമ്പ്യൂട്ടേഴ്‌സ് ചീഫ് എക്‌സിക്യുട്ടിവ് ഓഫിസര്‍(സിഇഒ) സ്റ്റീവ് ജോബ്‌സ് രാജിവച്ചു. ആക്ടിങ് സിഇഒയും തന്റെ ദീര്‍ഘകാല സുഹൃത്തുമായ തിമോത്തി കുക്ക് പുതിയ സിഇഒ ആകുമെന്ന് അദ്ദേഹം അറിയിച്ചു

കമ്പനിയുടെ തലവന്‍ എന്ന നിലയിലെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയാതെ വരുന്ന വേളയില്‍ സ്ഥാനമൊഴിയുമെന്നു താന്‍ പറയാറുണ്ട്. ഇപ്പോള്‍ ആ അവസ്ഥയിലെത്തിയിരിക്കുന്നുവെന്ന് അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കി. ആപ്പിളിന്റെ സഹ സ്ഥാപകന്‍ കൂടിയായ സ്റ്റീവ് 14വര്‍ഷമായി ഈ സ്ഥാനത്തു തുടരുകയായിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാല്‍ ജനുവരി മുതല്‍ അദ്ദേഹം അനിശ്ചിതകാല അവധിയിലായിരുന്നു. പാന്‍ക്രിയാസ് ഗ്രന്ഥിയെ ബാധിക്കുന്ന ക്യാന്‍സറില്‍ തന്നെ വിരളമായി മാത്രം കണ്ടുവരുന്ന ന്യൂറോ എന്‍ഡോ്രൈകന്‍ ട്യൂമറാണ് സ്റ്റീവിനെ ബാധിച്ചിരിക്കുന്നത്.

അന്‍പത്തിയാറുകാരനായ സ്റ്റീവ്‌സ് 2004ല്‍ പാന്‍ക്രിയാറ്റിക് കാന്‍സറിനു ശസ്ത്രക്രിയയ്ക്കും 2009ല്‍ കരള്‍ മാറ്റിവയ്ക്കലിനും വിധേയനായിരുന്നു. എന്നാലിത്് ക്യാന്‍സറുമായി ബന്ധപ്പെട്ടായിരുന്നോ എന്ന് സ്റ്റീവ് വെളിപെടുത്തിയിരുന്നില്ല.

ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള ഐടി കമ്പനിയായ ആപ്പിളിന്റെ എല്ലാമെല്ലാമായി വിശേഷിപ്പിക്കാവുന്ന ജോബ്‌സ് രാജിവെച്ചത് കമ്പനിയുടെ ഓഹരി വിലയിടിച്ചു. സ്റ്റീവില്ലാത്ത ആപ്പിളിന്റെ പ്രയാണം ഓഹരിനിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

English summary
Apple's legendary co-founder and top ideas man Steve Jobs has resigned as chief executive in a move long expected after he began a dramatic fight with cancer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X