കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി വിപണനമേളയില്‍ പൂവാലശല്യം രൂക്ഷം

  • By Lakshmi
Google Oneindia Malayalam News

ദില്ലി: ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫേറില്‍ പൂവാലശല്യമെന്ന് വിദേശസ്ത്രീകളുടെ പരാതി. വനിതാ കോണ്‍സ്റ്റബിള്‍മാരുള്‍പ്പെടെയുള്ള സുരക്ഷാ വലയമുണ്ടായിട്ടും പ്രദര്‍ശനനഗരിയില്‍ നിറയെ പൂവാലശല്യമാണെന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്നു വന്നിട്ടുള്ള സ്ത്രീകള്‍ പരാതിപ്പെടുന്നത്.

ആള്‍ക്കൂട്ടത്തിനിടെ ഇവരുടെ ശല്യം സഹിക്കാന്‍ കഴിയുന്നില്ലെന്നും സ്ത്രീകള്‍ പറയുന്നു. സ്റ്റാളുകളില്‍ എത്തുന്നവര്‍ മോശം കമന്റുകള്‍ പറയുകയും അശ്ലീലം കാണിക്കുകയും ചെയ്യുന്നുണ്ടത്രേ. സ്റ്റാളുകളുടെ സമീപത്ത് കൂടിനിന്നാണ് ഇവര്‍ പലതും ചെയ്യുന്നത്. അതും സ്ത്രീകള്‍ക്കുവേണ്ടിമാത്രമുള്ള വസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റാളുകളില്‍.

സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെയും ഇവര്‍ ശല്യപ്പെടുത്തുന്നുണ്ട്- ബാങ്കോക്കില്‍ നിന്നും മേളയ്‌ക്കെത്തിയ ഒരു വനിത പറയുന്നു. മേള നടക്കുന്ന സ്ഥത്ത് 200 വനിതാ കോണ്‍സ്റ്റബിള്‍മാരെയാണ് വിന്യസിച്ചിരക്കുന്നത്.

മേളയ്‌ക്കെത്തിയിരിക്കുന്ന വിദേശസ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത്. എന്നിട്ടും ശല്യക്കാരായി എത്തുന്ന പുരുഷന്മാരുടെ എണ്ണം കൂടുതലയാണ്. ഇതുവരെ പൂവാലശല്യത്തിനെതിരെ ആരും പൊലീസിന് പരാതി നല്‍കിയിട്ടില്ല. 2010ലെ മേളയില്‍ ഇത്തരം പതിനഞ്ചോളം പരാതികള്‍ ലഭിച്ചിരുന്നു. നവംബര്‍ 30നാണ് മേള അവസാനിക്കുന്നത്.

English summary
Foreign women exhibitors have alleged that they have been subjected to eve-teasing despite tight security and a special team of women constables keeping vigil at IITF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X