കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം: തെളിവുകളില്ല, 20 പ്രതികളെ വെറുതെവിട്ടു

  • By Aswathi
Google Oneindia Malayalam News

TP Chandrasekharan
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ 20 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗമടക്കമുള്ള ഇരുപത് പേരെയാണ് എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് പ്രത്യേക കോടതി വെറുതെ വിട്ടത്. വിചാരണ നേരിടുന്ന 76 പ്രതികളില്‍ 24 പേരെ വിട്ടയക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി.

തെളിവുകളോ സാക്ഷി മൊഴികളോ ഇല്ലാത്ത സാഹചര്യത്തില്‍ അന്തിമ വാദത്തിന് മുമ്പ് പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ സാക്ഷികള്‍ കൂറുമാറിയതുകൊണ്ട് മാത്രം തെളിവുകളില്ലാതെയാകുന്നില്ലെന്നും പ്രതികള്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പ്രതികളെ ഒളിവില്‍ താമസിപ്പിച്ചു, ഒളിവില്‍ താമസിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു, കൊലപാതകം മുന്‍കൂട്ടി അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ല തുടങ്ങിയ കുറ്റം ചുമത്തിയവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കരായി രാജന്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശി, ഒഞ്ചിയം ഏരിയാ സെക്രട്ടറി പിഎം ദയാനന്ദന്റെ സഹോദരന്‍ പിഎം ഷാജി തുടങ്ങിയ 20 പേരെയാണ് വെറുതെ വിട്ടത്.

കേസിലെ 20 പേരെ തെളിവുകളില്ലാതെ വെറുതെ വിട്ടെന്ന വിധി തിരിച്ചടിയായിപ്പോയെന്നും ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ രമ പ്രതികരിച്ചു. കരായി രാജനെയും സരിന്‍ ശശിയെയും വെറുതെ വിട്ടതുകൊണ്ട് കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ഈ വിധിയോടെ കേസ് ദുര്‍ബലമായി പോകുമെന്ന് തോന്നുന്നില്ലെന്നും രമ പറഞ്ഞു.

English summary
The Kozhikode special court set free 20 accused, including CPM Kannur district secretariat member Karayi Rajan, in the TP Chandrashekaran murder case. Based on the witnesses statements and evidences, the court pronounced the verdict.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X