പ്രധാനമന്ത്രിയുടെ വാക്ക് പാഴായി, ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു, പിന്നില്‍ ബിജെപിയോ?

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ലഖ്‌നൗ: ത്രിപുരയില്‍ അധികാരത്തിലെത്തിയതിന് ശേഷം പ്രമുഖരുടെ പ്രതിമ തകര്‍ക്കുന്നത് രാജ്യത്ത് പതിവായിരിക്കുകയാണ്. ലെനിന്റെ പ്രതിമ ബിജെപി തകര്‍ത്തതിലൂടെയായിരുന്നു സംഭവം ആദ്യം ആരംഭിച്ചത്. പിന്നീട് പെരിയാര്‍, ശ്യാമപ്രസാദ് മുഖര്‍ജി, അംബേദ്കര്‍ എന്നിവരുടെ പ്രതികളും തകര്‍പ്പെട്ടു. ഇപ്പോഴിതാ വീണ്ടും ഭരണഘടനാ ശില്‍പിയായ ബിആര്‍ അംബേദ്കറുടെ പ്രതിമ തകര്‍പ്പെട്ടിരിക്കുകയാണ്. അതും ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളാണ് ഇതോടെ പാഴായിരിക്കുന്നത്.

പ്രതിമ തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍സന നടപടി വേണമെന്നായിരുന്നു മോദി ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ അസംഗഢിലുള്ള അംബേദ്കറുടെ പ്രതിമയാണ് തകര്‍ത്തത്. എന്നാല്‍ ആരാണ് തകര്‍ത്തതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. യുപിയില്‍ ഇത് തുടര്‍ച്ചയായ നാലാം തവണയാണ് അംബേദ്കറുടെ പ്രതിമ തകര്‍ക്കുന്നത്.

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

പ്രതിമ തകര്‍ത്ത സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തി പരിശോധനയും ആരംഭിച്ചിട്ടുണ്ട്. നേരത്തെ അലിഗഡിലും മീററ്റിലും പ്രതിമ തകര്‍ത്തിരുന്നു. ഈ സംഭവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ആരെയും വിഷയത്തില്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പ്രതികളെ പോലീസിന് അറിയാമെന്നും എന്നിട്ടും അറസ്റ്റ് ചെയ്യാത്തതാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പോലീസ് നിഷേധിച്ചിട്ടുണ്ട്്. സംഭവത്തില്‍ ആരെയും വെറുതെ വിടില്ലെന്ന് പോലീസ് പറഞ്ഞു. ദളിത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ നിര്‍ദേശം

പ്രധാനമന്ത്രിയുടെ നിര്‍ദേശം

ത്രിപുരയിലും ബംഗാളിലും തമിഴ്‌നാടിലും പ്രതിമകള്‍ തകര്‍ത്ത സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തെ ഈ വിഷയത്തില്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. ഇത്തരം അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സ്വന്തം പാര്‍ട്ടിക്കാരായാല്‍ പോലും സംരക്ഷിക്കേണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിമ തകര്‍ത്തതിനെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു ബിജെപി നേതാക്കള്‍ സംസാരിച്ചത്. ത്രിപുരയിലെ ലെനിന്റെ പ്രതിമ തകര്‍ത്തതല്ല അത് സ്ഥാപിച്ചവര്‍ മാറ്റി സ്ഥാപിക്കുകയാണ് ചെയ്തതെന്ന് ബിജെപി നേതാവ് രാം മാധവ് പറഞ്ഞിരുന്നു. അതിന് മുന്‍പ് പ്രതിമ തകര്‍ത്തത് സ്വാഭാവിക നടപടിയാണെന്ന് ത്രിപുര ഗവര്‍ണര്‍ തഥഗതാ റോയ് പറയുകയും ചെയ്തിരുന്നു.

ബിജെപിക്ക് ബന്ധം

ബിജെപിക്ക് ബന്ധം

അസംഗഢിലെ സംഭവത്തില്‍ ബിജെപിക്ക് പങ്കുണ്ടെന്ന ആരോപണം ദളിത് സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പ്രാദേശിക ബിജെപി ഘടകം കേസൊതുക്കി തീര്‍ക്കുകയാണെന്നും യോഗി ആദിത്യനാഥിനെ പിന്തുണ ഇതിനുണ്ടെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ പ്രതിമ തകര്‍ത്തതിനെ ഇതുവരെ അപലപിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല. അതേസമയം ഇതൊക്കെ യുപിയില്‍ സ്ഥിരമായി നടക്കുന്ന സംഭവമാണെന്നാണ് പോലീസിന്റെ ന്യായീകരണം. ഇപ്പോള്‍ ത്രിപുരയില്‍ പ്രതിമ തകര്‍ത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ വിവാദമായിരിക്കുന്നത്. കേസെടുത്തത് സ്വാഭാവിക നടപടിയാണെന്നും ഭരണകൂടം പറയുന്നു.

പെരിയാറിന്റെ പ്രതിമ

പെരിയാറിന്റെ പ്രതിമ

ത്രിപുരയില്‍ മാത്രമല്ല തമിഴ്‌നാട്ടിലും ബിജെപി അധികാരത്തില്‍ വന്നാല്‍ പ്രതിമ തകര്‍ക്കുമെന്ന ബിജെപി നേതാവ് രാജയുടെ പ്രസ്താവനയും ഏറെ വിവാദത്തിലായിരുന്നു. പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്നായിരുന്നു രാജ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ പെരിയാറിന്റെ പ്രതിമ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബിജെപിക്കെതിരെ സംസ്ഥാനത്ത് വ്യാപകമായ അക്രമം ഉണ്ടായി. ബിജെപി നേതാക്കള്‍ രൂക്ഷമായ വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെ ബംഗാളില്‍ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയും കേരളത്തില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ വികൃതമാക്കുകയും ചെയ്തിരുന്നു.

പ്രതിമകള്‍ക്ക് നേരെ അക്രമം തുടരുന്നു, തമിഴ്‌നാട്ടില്‍ അംബേദ്കര്‍ പ്രതിമ വികൃതമാക്കി പെയിന്റ് ഒഴിച്ചു

ഷുഹൈബിന്റെ കൊലയാളികളെ സിപിഎം കൈവിട്ടു.. ആകാശ് തില്ലങ്കേരി അടക്കമുള്ളവർ പുറത്ത്!

ആരാണ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍; അറിയാത്ത കാര്യങ്ങള്‍, സഹതാരങ്ങളുടെ ഭാര്യമാര്‍ക്കും അനുഭവം!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ambedkar statue damaged in azamgarh investigation on

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്