സ്ത്രീധനം ആവശ്യപ്പെട്ടു; വിവാഹദിവസം വനിതാ ഡോക്ടര്‍ വരന് നല്‍കിയ പണി

  • Posted By:
Subscribe to Oneindia Malayalam

കോട്ട: വരന്റെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാഹദിവസം പെണ്‍കുട്ടി വിവാഹത്തില്‍ നിന്നും പിന്മാറി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ന്യൂ മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ഡോക്ടറായ അനില്‍ സക്‌സേനയുടെ മകള്‍ ഡോ. രാശിയുടെ വിവാഹമാണ് സ്ത്രീധനത്തെചൊല്ലി മുടങ്ങിയത്.

'മോദിജി ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിനെ'; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഒരു കോടിരൂപയുടെ സ്ത്രീധനം വേണമെന്നായിരുന്നു വരന്റെ ആവശ്യം. ഗ്വാളിയോര്‍ സ്വദേശിയായ വരനും കുടുംബവും കരുതിയിരുന്നത് എത്ര പണം ആവശ്യപ്പെട്ടാലും വിവാഹം മുടങ്ങുമെന്ന അപമാനം ഒഴിവാക്കാന്‍ ഡോക്ടറുടെ കുടുംബം നല്‍കുമെന്നായിരുന്നു. എന്നാല്‍, വരനെയും കുടുംബത്തെയും ഞെട്ടിച്ച് പെണ്‍കുട്ടി വിവാഹത്തില്‍ നിന്നും പിന്മാറി.

marriage

ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലെ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സാക്ഷം സക്‌സേനയായിരുന്നു വരന്‍. വിവാഹത്തിനായി ശനിയാഴ്ച തന്നെ വരന്റെ കുടുംബം കോട്ടയിലെത്തിയിരുന്നു. ആഡംബര ഹോട്ടലിലായിരുന്നു ഇവര്‍ താമസിച്ചത്. ഞായറാഴ്ച വൈകിട്ടോടെ വധുവിന്റെ കുടുംബത്തില്‍ നിന്നും ഒരു കോടിരൂപ വിലമതിക്കുന്ന സ്ത്രീധനം ഇവര്‍ ആവശ്യപ്പെട്ടു.

നേരത്തെ നവംബറില്‍ നടത്തിയ വിവാഹ നിശ്ചയ സമയത്ത് ഏതാണ്ട് 4 ലക്ഷം രൂപയുടെ സമ്മാനങ്ങളും പണവും വരന്റെ കുടുംബത്തിന് നല്‍കിയിരുന്നു. ഇതുകൂടാതെ 35 ലക്ഷത്തോളം മുടക്കി ആഡംബരമായാണ് വിവാഹത്തിനുള്ള ഒരുക്കം നടത്തിയത്. വിവാഹത്തിന്റെ തലേദിവസം വരന് കാറും 10 സ്വര്‍ണനാണയങ്ങളും നല്‍കി. ഇതുകൂടാതെയാണ് വീണ്ടും ഒരു കോടി രൂപയുടെ ആഭരണങ്ങള്‍ വീണ്ടും ആവശ്യപ്പെട്ടത്.

ഇതോടെ വധു വരനുമായി ഫോണില്‍ സംസാരിച്ചു. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല. ഇതേതുടര്‍ന്ന് വിവാഹം വേണ്ടെന്ന് വധു തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വധുവിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

English summary
Dowry demand: Kota bride cancels marriage on wedding day

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്