ലുലു ഗ്രൂപ്പിന് വന്‍ തിരിച്ചടി; ഭൂമി തിരിച്ചെടുത്ത് ആന്ധ്ര സര്‍ക്കാര്‍, കോടികളുടെ പദ്ധതി മരവിച്ചേക്കും
അമരാവതി: എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന് ആന്ധ്ര പ്രദേശില്‍ തിരിച്ചടി. നേരത്തെ കമ്പനിക്ക് അനുവദിച്ച ഭൂമി ആന്ധ്ര സര്‍ക്കാര്‍ തിരിച്ചെടുത്തു. ലുലു ഗ്രൂപ്പിന് കണ്ണായ ഭൂമി പാട്ടത്തിന് നല്‍കിയത് തുച്ഛമായ തുകയ്ക്കാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. കോടതിയിലും വിഷയം എത്തി.
ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ച ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചു എന്ന് അഡ്വക്കേറ്റ് ജനറല്‍ ദമ്മലപാട്ടി ശ്രീനിവാസ് ആന്ധ്ര പ്രദേശ് ഹൈക്കോടതിയെ അറിയിച്ചു. ഔദ്യഗികമായ ഉത്തരവ് വൈകാതെ സര്‍ക്കാര്‍ പുറത്തിറക്കുമെന്നും ഇക്കാര്യം രേഖാമൂലം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജയവാഡയില്‍ കൂറ്റന്‍ മാള്‍ തുടങ്ങാനുള്ള ലുലുവിന്റെ മോഹമാണ് ഇതോടെ അസ്ഥാനത്തായത്.

ആന്ധ്ര പ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ 4.17 ഏക്കര്‍ ഭൂമിയാണ് ലുലു ഗ്രൂപ്പിന് വ്യവസായ ആവശ്യത്തിന് കൈമാറാന്‍ ആന്ധ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിന് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നു. 400 കോടി രൂപ വിലമതിക്കുന്ന ഭൂമി ചതുരശ്ര അടിക്ക് 1.50 രൂപ ഈടാക്കിയാണ് കൈമാറ്റം ധാരണയായത്. ഇവിടെ 2.32 ലക്ഷം ചതുരശ്ര അടിയുടെ മൂന്ന് നിലകളിലുള്ള ലുലു മാള്‍ പണിയാന്‍ തീരുമാനിച്ചിരുന്നു.
- 'ബൈ ബൈ പിണറായി... പിണറായി ഭരണത്തിന്റെ 'ആ 10' കാലം കഴിയുകയാണ്', പത്ത് കാരണങ്ങളുമായി കെസി
- പാലക്കാട് തിരഞ്ഞെടുപ്പ്: യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നതെന്ന് രമേഷ് പിഷാരടി, 'എന്റെ വീഡിയോ പ്രചരിപ്പിച്ചു'
- 'എനിക്കൊപ്പം ശോഭേച്ചിയും സഭയിൽ ഉണ്ടാകണം';ന്യായീകരിച്ച് അഖിൽ മാരാർ...അനിയനും ചേച്ചിയും തോക്കുമെന്ന് കമൻ്റുകൾ
- നിയമസഭാ തിരഞ്ഞെടുപ്പ് LIVE: പോളിംഗ് സ്റ്റേഷനുകളില്‍ നീണ്ടനിര, കേരളത്തില്‍ വിധിയെഴുത്ത് തുടങ്ങി
- വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ്
സര്‍ക്കാര്‍ ഭൂമി ക്രമവിരുദ്ധമായി സ്വകാര്യ കമ്പനിക്ക് കൈമാറി, ലേല നടപടികളില്‍ സുതാര്യതയില്ല. വിപണി വിലയ്ക്ക് താഴെയാണ് തുക ഈടാക്കിയത്, ഇതുവഴി ഖജനാവിന് ലഭിക്കേണ്ട കോടികള്‍ നഷ്ടപ്പെട്ടു തുടങ്ങി നിരവധി ആരോപണങ്ങളാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കര്‍ഷക സംഘടനകള്‍, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ എന്നിവരും സമരവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ താല്‍പ്പര്യപ്രകാരമാണ് ലുലു ഗ്രൂപിനെ ആന്ധ്രയിലേക്ക് ക്ഷണിച്ചത്. നിരവധി പേര്‍ക്ക് ജോലി ലഭിക്കുന്ന പദ്ധതിയായിരുന്നു ഇത്.
ജനങ്ങളുടെ വിജയം എന്ന് സിപിഎം
99 വര്‍ഷത്തേക്ക് ആണ് ഭൂമി കൈമാറ്റം തീരുമാനിച്ചത്. എന്നാല്‍ ഇത് സുതാര്യമായ ഇടപാടല്ലെന്നും കണ്ണായ ഭൂമി നിസാര തുകയ്ക്ക് കൈമാറുന്നത് അനുവദിക്കാനാകില്ലെന്നും സിപിഎം ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. കരാറില്‍ നിന്ന് പിന്‍വലിയാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളുടെ വിജയമാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സിഎച്ച് ബാബുറാവു പറഞ്ഞു.
നഗരമധ്യത്തിലെ ഭൂമി ലുലു ഗ്രൂപ്പിന് കൈമാറിയതിനെതിരെ അഡ്വ. സത്യനാരായണയാണ് ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ധീരജ് സിങ് താക്കൂര്‍, ജസ്റ്റിസ് ചല്ല ഗുണരഞ്ജന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരണണിച്ചത്. സര്‍ക്കാര്‍ പിന്മാറിയ സാഹചര്യത്തില്‍ ഹര്‍ജികള്‍ തീര്‍പ്പാക്കും. എന്നാല്‍ ഭൂമി അനുവദിക്കുന്നതില്‍ ഇനിയും വീഴ്ച കണ്ടെത്തിയാല്‍ ഹര്ജിക്കാരന് സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, മുന്‍ മന്ത്രി വഡ്ഡി ശോഭനേദ്രീശ്വര റാവു സമര്‍പ്പിച്ച ഹര്‍ജി സമാനമായ മറ്റു ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. ലുലു ഗ്രൂപിന് ഭൂമി അനുവദിച്ചതിന് പുറമെ, സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും കൈമാറുന്നതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് മുന്‍ മന്ത്രിയുടെ ഹര്‍ജി. ഇതുകൊണ്ടാണ് ഇവ സമാനമായ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുന്നത്. അഭിഭാഷകന് സിഎച്ച് വെങ്കടേശ്വര റാവുവും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
-
വ്യാഴാഴ്ച പൊതുഅവധി; ഈ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും വെള്ളിയാഴ്ചയും അവധി -
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'നടി തൃഷ വ്യവസായിയെ വിവാഹം ചെയ്തു, 4 കുട്ടികളുണ്ട്, സിനിമ നിര്‍ത്തി, ഇനി എന്തെങ്കിലും ഉണ്ടോ?'













Click it and Unblock the Notifications