കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോക്‌സിംഗിലെ പെണ്‍കരുത്ത് മേരി കോം വിരമിക്കുന്നു

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ബോക്‌സിംഗ് റിംഗിലെ പെണ്‍കരുത്തായിരുന്ന മേരി കോം വിരമിക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന റിയോ ഒളിംപിക്‌സിനു ശേഷമാണ് താരം വിരമിക്കുക. ഒളിംപിക്‌സ് മെഡല്‍ ജേതാവായ മേരി കോം തന്നെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഡാര്‍ജലിംഗിലെ നേപ്പാളി സ്‌കൂളില്‍ നടന്ന ചടങ്ങിനിടെയാണ് റിംഗിനോട് വിടപറയുന്ന കാര്യം അറിയിച്ചത്.

എന്നാല്‍,മത്സരങ്ങളില്‍ നിന്ന് വിരമിച്ചാലും വളര്‍ന്നുവരുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കാനും പരിശീലിപ്പിക്കുവാനും മേരി കോം രംഗത്തുണ്ടാകും. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനക്കാരിയായതിനാല്‍ തന്നോട് വിവേചനം കാണിക്കുന്നുവെന്ന് താരം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

marykom

2012ല്‍ നടന്ന ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ ജേതാവാണു 32കാരിയായ മേരി കോം. ബോക്‌സിംഗിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് സൗജന്യ പരിശീലനം നല്‍കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. ഇംഫാലില്‍ ബോക്‌സിംഗ് അക്കാദമിയും സ്ഥാപിക്കുന്നുണ്ട്.

ഡാര്‍ജലിംഗിലെ നേപ്പാളി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 125ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മേരി കോം. സ്‌കൂളിലെ കുട്ടികള്‍ സ്‌പോര്‍ട്‌സിലേക്ക് കടന്നു വരണമെന്നും ചടങ്ങിനിടെ മേരി കോം ആവശ്യപ്പെട്ടു.

English summary
Ace boxer Mary Kom said on Monday she will retire after the 2016 Rio Olympics but will continue to coach budding boxers and devote time to her boxing academy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X