കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദ്രൗപതി മുര്‍മു 15ാമത് രാഷ്ട്രപതി, പ്രതിപക്ഷത്ത് വോട്ട് ചോര്‍ച്ച, 17 എംപിമാര്‍ ക്രോസ് വോട്ട് ചെയ്തു

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ പ്രതിപക്ഷത്തിന് ഇത് വന്‍ തിരിച്ചടിയാണ്. വന്‍ വോട്ടുചോര്‍ച്ചയാണ് പ്രതിപക്ഷ നിരയില്‍ ഉണ്ടായിരിക്കുന്നത്. 15 മുതല്‍ 20 ശതമാനം വരെ ക്രോസ് വോട്ടിംഗ് നടന്നിട്ടുള്ളത് മധ്യപ്രദേശിലും അസമിലുമാണ്.

ദ്രൗപതി മുർമു ഇന്ത്യയുടെ പുതിയ രാഷ്ട്രപതി: മൂന്നാം റൗണ്ടില്‍ തന്നെ 50% ലേറെ വോട്ടുകളുമായി മുന്നേറ്റംദ്രൗപതി മുർമു ഇന്ത്യയുടെ പുതിയ രാഷ്ട്രപതി: മൂന്നാം റൗണ്ടില്‍ തന്നെ 50% ലേറെ വോട്ടുകളുമായി മുന്നേറ്റം

1

രണ്ടിടത്തും ആദിവാസി വിഭാഗങ്ങള്‍ കൂടുതലാണ്. രണ്ടിടത്തും കോണ്‍ഗ്രസിന് ഇത് തിരിച്ചടിയാണ്. മൂന്നാം റൗണ്ട് പിന്നിട്ടപ്പോള്‍ മൊത്തം വോട്ടിന്റെ 69 ശതമാനം വരെ ദ്രൗപതി മുര്‍മുവിന് ലഭിച്ചു. വന്‍ തിരിച്ചടിയാണ് യശ്വന്ത് സിന്‍ഹ നേരിട്ടത്.

പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്ന യശ്വന്ത് സിന്‍ഹ പ്രതീക്ഷിതയായിരുന്നു ഇത്രയും വലിയ തോല്‍വി.പ്രതിപക്ഷത്തിന്റെ വോട്ട് തന്നെ പൂര്‍ണമായി നേടാന്‍ സിന്‍ഹയ്ക്ക് സാധിച്ചില്ല. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളില്‍ ക്രോസ് വോട്ടിംഗ് നടന്നത് മുര്‍മുവിന്റെ വിജയത്തെ വലുതാക്കുകയാണ് ചെയ്തത്.

വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ മുര്‍മുവായിരുന്നു ലീഡ് ചെയ്തിരുന്നത്. അതേസമയം എന്‍ഡിഎ രാഷ്ട്രീയമായ നേട്ടം രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത് പ്രതിപക്ഷത്തിനാണ്.

ആദ്യ റൗണ്ടില്‍ 748 സാധുവായിട്ടുള്ള വോട്ടുകളാണ് ഉള്ളത്. ഇതില്‍ 540 വോട്ട് മുര്‍മുവിന് ലഭിച്ചു. 204 എണ്ണം മാത്രമാണ് സിന്‍ഹയ്ക്ക് ലഭിച്ചത്. വോട്ടുകളുടെ മൂല്യം വെച്ച് 5.23 ലക്ഷം വരും. ഇതില്‍ 3.78 ലക്ഷം വോട്ടും മുര്‍മുവിനാണ് ലഭിച്ചത്.

യശ്വന്ത് സിന്‍ഹയ്ക്ക് 1.45 ലക്ഷം വോട്ടുകളും ലഭിച്ചു. ഇന്ത്യക്ക് ആദ്യത്തെ ആദിവാസി രാഷ്ട്രപതിയുണ്ടാവുമെന്നും ഇതോടെ ഉറപ്പായിട്ടുണ്ട്. ഒഡീഷയിലെ റൈരംഗ്പൂര്‍ വലിയ ആഘോഷത്തിലാണ്.രണ്ടാം റൗണ്ടിലും മുര്‍മുവാണ് തിളങ്ങിയത്.

വന്‍ ലീഡ് അവര്‍ക്ക് രണ്ട് റൗണ്ട് കഴിഞ്ഞപ്പോഴേ ഉണ്ട്. 1349 വോട്ടുകള്‍ മുര്‍മുവിന് ലഭിച്ചു. ദില്ലിയില്‍ ബിജെപി ആഘോഷങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത് 537 വോട്ടുകള്‍ മാത്രമാണ്.

ദ്രൗപതി ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. യശ്വന്ത് സിന്‍ഹയും തോല്‍വി സമ്മതിച്ചു. മുര്‍മുവിന് ഭയമില്ലാതെ ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാന്‍ സാധിക്കട്ടെയെന്ന് സിന്‍ഹ ആശംസിച്ചു.

മുര്‍മുവിന്റെ ദില്ലിയിലെ വസതിക്ക് മുന്നില്‍ വന്‍ ആഘോഷങ്ങള്‍ നടക്കുന്നത്. 50 ശതമാനത്തില്‍ അധികം വോട്ട് അവര്‍ നേടിയപ്പോഴാണ് ആഘോഷം തുടങ്ങിയത്. അതേസമയം നൂറോളം എംഎല്‍എമാര്‍ കൂറുമാറി വോട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

23 വര്‍ഷത്തിന് ശേഷം റേവയില്‍ കോണ്‍ഗ്രസിന് മേയര്‍; മധ്യപ്രദേശില്‍ രണ്ടാം ഘട്ടത്തില്‍ കസറി കമല്‍നാഥ്23 വര്‍ഷത്തിന് ശേഷം റേവയില്‍ കോണ്‍ഗ്രസിന് മേയര്‍; മധ്യപ്രദേശില്‍ രണ്ടാം ഘട്ടത്തില്‍ കസറി കമല്‍നാഥ്

ബിജെപി ഇക്കാര്യം സ്ഥിരീകരിക്കുന്നു. എംപിമാര്‍ വോട്ട് ചെയ്തതായും ബിജെപി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയാണ് ദ്രൗപതിയുടെ വിജയമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഡോക്ടര്‍ മച്ചാനൊപ്പം പോസ്; ഗോപി സുന്ദറിനൊപ്പം സെല്‍ഫി, അമൃത സുരേഷിന്റെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

English summary
president election 2022: draupati murmu elected as india's 15th president, yashwant sinha lost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X