കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവെച്ച കേന്ദ്രമന്ത്രി കോണ്‍ഗ്രസിലേക്ക്; ഉപേന്ദ്ര കുശ്വാഹ അഹമ്മദ് പട്ടേലുമായി ചര്‍ച്ച നടത്തി

Google Oneindia Malayalam News

ദില്ലി: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) അധ്യക്ഷനായ ഉപേന്ദ്ര കുശ്വാഹ ഈ മാസം പത്തിനായിരുന്നു കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. പാര്‍ട്ടി എന്‍ഡിഎ വിടുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു കുശ്വാഹ മന്ത്രിസ്ഥാനം രാജിവെച്ചത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന്റെ തലേദിവസമുള്ള കുശ്വാഹയുടെ രാജി ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. രാജിവെച്ച കുശ്വാഹ പ്രതിപക്ഷ സഖ്യത്തിലേക്ക് നീങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കും എന്ന വിവരങ്ങളും പുറത്തുവരുന്നത്.

ഒബിസി സമുദായത്തിനിടയില്‍

ഒബിസി സമുദായത്തിനിടയില്‍

ബിഹാറിലെ കുശ്വാഹ എന്ന ഒബിസി സമുദായത്തിനിടയില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് ആര്‍എല്‍എസ്പി. പാര്‍ട്ടിക്ക് ആകെയുള്ളത് മൂന്ന് എംപിമാരും രണ്ട് എംഎല്‍എമാരുമാണ്. ഈ രണ്ട് എംഎല്‍എമാരെ ജെഡിയു ചാക്കിട്ട് പിടിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.

നിതീഷ് കുമാര്‍

നിതീഷ് കുമാര്‍

രണ്ടുപാര്‍ട്ടികളും എന്‍എഡിഎ കക്ഷികളായിരിക്കേ തങ്ങളുടെ എംഎല്‍എമാരെ നിതീഷ് കുമാര്‍ ചാക്കിട്ടു പിടിക്കാന്‍ ശ്രമിക്കുന്നതാണ് ഉപേന്ദ്ര കുശ്വാഹയെ ചൊടിപ്പിച്ചത്. തന്റെ മണ്ഡലങ്ങളിലേയും തനിക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലേയും വികസനപരിപാടികള്‍ നിതീഷ് കുമാര്‍ ഇടപെട്ട് തട്ടിയെടുക്കുന്നതിലും ഉപേന്ദ്ര നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെങ്കിലും

ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെങ്കിലും

സഖ്യത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിരവധി തവണ കുശ്വാഹ ബിജെപിയുമായി ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബിജെപി നേതാക്കള്‍ അദ്ദേഹത്തിന് അവസം കൊടുത്തില്ല. ജെഡിയുവിനെ പിണക്കാതിരിക്കുക എന്നതായിരുന്നു ബിജെപിയുടെ ഈ നയത്തിന് പിന്നിലെ കാരണം.

കൂടുതല്‍ സീറ്റ്

കൂടുതല്‍ സീറ്റ്

ഇതിനിടെയാണ് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ചര്‍ച്ചാ വിഷയങ്ങള്‍ ഉയര്‍ന്നു വരുന്നത്. ആര്‍എല്‍എസ്പിക്ക് കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യം ബിഹാറില്‍ എന്‍ഡിഎയെ നയിക്കുന്ന ജെഡിയു തള്ളിയതാണ് കുശ്വാഹയുടെ രാജി ആസന്നമാക്കിയത്.

തേജസ്വി യാദവുമായി

തേജസ്വി യാദവുമായി

ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായി ഉപേന്ദ്ര കൂടിക്കാഴ്ച്ച നടത്തിയ വാര്‍ത്തകളും ഇതിനിടെ പുറത്തുവന്നു. 2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയും സീറ്റുകള്‍ വീതിച്ചെടുക്കാന്‍ തീരുമാനിച്ചതോടെ പിന്നെ അധികം കാത്തുനില്‍ക്കാതെ കുശ്വാഹ രാജിവെക്കുകയായിരുന്നു.

കോണ്‍ഗ്രസ്സില്‍

കോണ്‍ഗ്രസ്സില്‍

കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച കുശ്വാഹ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കുമെന്ന പ്രചാരണവും ശക്തമായത്.

കൂടിക്കാഴ്ച്ച

കൂടിക്കാഴ്ച്ച

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായി കുശ്വാഹ കൂടിക്കാഴ്ച്ച നടത്തിയതും ഈ പ്രചരണങ്ങള്‍ക്ക് ശക്തിപകരുന്നു. കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ കുശ്വാഹ അഹമ്മദ് പട്ടേലിന്റെ വസതിയിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തുകയായിരുന്നു

ഗുണം

ഗുണം

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, ബിഹാറിലെ രാഷ്ട്രീയ സ്ഥിതികള്‍, ഭാവി രാഷ്ട്രീയ നീക്കങ്ങള്‍ എന്നിവയാണ് ചര്‍ച്ച ചെയ്തത്. കോണ്‍ഗ്രസ്സിന് പ്രബലനായ ഒരു നേതാവില്ലാത്ത ബിഹാറില്‍ കുശ്വാഹയെ പാര്‍ട്ടിയില്‍ എത്തിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ്സിനുണ്ട്.

പ്രതീക്ഷ

പ്രതീക്ഷ

ബീഹാറിലെ ഭൂരിപക്ഷം മണ്ഡലത്തിലും സ്വാധീന ശക്തിയായ കുശ്വാഹ സമുദായത്തെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ കുശ്വാഹയിലൂടെ കഴിയുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ആര്‍ജെഡിയുമായി സഖ്യം രൂപീകരിച്ചായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുക.

രാജിവെച്ചെങ്കിലും

രാജിവെച്ചെങ്കിലും

കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും പാര്‍ട്ടിയെ ഒറ്റകെട്ടായി തന്റെ തീരുമാനത്തിനൊപ്പം നിര്‍ത്താന്‍ ഉപേന്ദ്ര കുശ്വാഹയക്ക് സാധിച്ചിട്ടില്ല. രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പടേയുള്ള ചില നേതാക്കള്‍ ഇപ്പോള്‍ എന്‍ഡിഎയില്‍ ഉറച്ച് നില്‍ക്കുകയാണ്.

ആരോപണം

ആരോപണം

വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് കുശ്വാഹ രാജിവെച്ചതെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ആരോപണം. പാര്‍ട്ടി എംല്‍എമാരായ സുധാന്‍ഷൂ ശേഖറും, ലാലന്‍ പസ്വാനും എംഎല്‍സിയാ സഞ്ജീവ് സിങ് ശ്യമുമാണ് ഉപേന്ദ്ര കുശ്വാഹയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

പിളരുമെന്ന് ഉറപ്പായി

പിളരുമെന്ന് ഉറപ്പായി

ആര്‍എല്‍എസ്പിയുടെ അംഗങ്ങളുടേയും ഭാരവാഹികളുടേയും പിന്തുണ തങ്ങള്‍ക്കാണെന്നും തങ്ങളാണ് യഥാര്‍തഥ നേതൃത്വമെന്നും അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ ഒരുങ്ങുകയാണ് ഇവര്‍. ഇതോടെ പാര്‍ട്ടി പിളരുമെന്ന് ഉറപ്പായി.

സാധ്യത

സാധ്യത

പാര്‍ട്ടി നഷ്ടപ്പെടുകയാണെങ്കില്‍ ഉപേന്ദ്ര കോണ്‍ഗ്രസ്സില്‍ ചേരാനുള്ള സാധ്യതയും ഏറെയാണ്. ഇതിനിടെ ലോക് താന്ത്രിക ജനതാ ദള്‍ നേതാവ് ശരത് യാദവുമായും ഉപേന്ദ്ര കുശ്വാഹ ചര്‍ച്ചി നടത്തിയിട്ടുണ്ട്. മറ്റൊരു പാര്‍ട്ടിയില്‍ ചേക്കാറാനാണ് ഉപേന്ദ്രയുടെ തീരുമാനമെങ്കില്‍ കോണ്‍ഗ്രസ്സിനാണ് സാധ്യത കൂടുതല്‍.

English summary
rlsp chief upendra kushwaha set to join congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X