ശമ്പള വര്‍ധനവിന് പിന്നാലെ വന്‍തുക കിട്ടും; 3 മുതല്‍ 9 ലക്ഷം വരെ കുടിശ്ശിക, ഉദ്യോഗസ്ഥര്‍ക്ക് ലോട്ടറി
എട്ടാം ശമ്പള കമ്മീഷന് പ്രവര്‍ത്തനം തുടങ്ങിയ പിന്നാലെ ഔദ്യോഗിക വെബ്സൈറ്റിനും തുടക്കമിട്ടു. മന്ത്രാലയങ്ങള്‍, വിവിധ വകുപ്പുകള്‍, കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പ്രതികരണം അറിയിക്കാന്‍ വെബ്സൈറ്റില്‍ സൗകര്യമുണ്ട്. ചോദ്യാവലിക്ക് മറുപടി പറയും പോലെ പ്രതികരണം അറിയിക്കാം. ഇനി ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടത് കുടിശ്ശിക സംബന്ധിച്ചും എന്നാണ് കമ്മീഷന്റെ ശുപാര്‍ശ നടപ്പാക്കുക എന്നുമാണ്.
2025 ജനുവരിയിലാണ് എട്ടാം ശമ്പള കമ്മീഷന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നവംബറില്‍ വിജ്ഞാപനം ഇറക്കി. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി കഴിഞ്ഞ ഡിസംബര്‍ 31ന് അവസാനിച്ചു. സ്വാഭാവികമായും ജനുവരി ഒന്ന് മുതല്‍ എട്ടാം ശമ്പള കമ്മീഷന്റെ കാലാവധി ആരംഭിക്കുകയാണ്. അതുകൊണ്ടുതന്നെ ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നാണ് പ്രതീക്ഷ.

എട്ടാം ശമ്പള കമ്മീഷന് പഠനം ആരംഭിച്ചെങ്കിലും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വര്‍ഷം കഴിയുമെന്നാണ് കരുതുന്നത്. 18 മാസം വരെ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷന് സമയം അനുവദിച്ചിട്ടുണ്ട്. ഫിറ്റ്മെന്റ് ഫാക്ടര്‍ എത്രയാണ് നിശ്ചയിക്കുക, മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ധനവ് വരുമോ എന്നീ രണ്ട് കാര്യങ്ങളാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ഉറ്റുനോക്കുന്നത്.
പുതിയ ശമ്പള കമ്മീഷന് ഫിറ്റ്മെന്റ് ഫാക്ടറായി 2.0 നിശ്ചയിക്കുമെന്നാണ് കരുതുന്നത്. അല്ലെങ്കില്‍ അതിനേക്കാള്‍ മുകളിലുള്ള ഫിറ്റ്മെന്റ് ഫാക്ടര്‍ പ്രഖ്യാപിച്ചേക്കാം. നിലവില്‍ വാങ്ങുന്ന ശമ്പളത്തില്‍ നിന്ന് എത്ര രൂപയാണ് ശമ്പള വര്‍ധനവിന് ശേഷം ലഭിക്കുക എന്ന് പരിശോധിച്ചാണ് കുടിശ്ശിക തീരുമാനിക്കുക. ആ തുക മാസവുമായി ഗുണനം ചെയ്താല്‍ കുടിശ്ശിക അറിയാം. അത്രയും തുക ജീവനക്കാര്‍ക്ക് അക്കൗണ്ടില്‍ എത്തുകയോ പെന്ഷന് ഫണ്ടിലേക്ക് ലയിപ്പിക്കുകയോ ചെയ്യും.
കുടിശ്ശികയായി കിട്ടുക ലക്ഷങ്ങള്‍
ഒന്ന് മുതല്‍ അഞ്ച് വരെ ലെവലിലുള്ള ജീവനക്കാരാണ് കൂടുതല്‍. ഏഴാം ശമ്പള കമ്മീഷന് നടപ്പാക്കിയ വേളയില്‍ ലെവല്‍ ഒന്ന് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18000 രൂപയായിരുന്നു. ലെവല്‍ രണ്ട് ജീവനക്കാരുടെ ശമ്പളം 19900 രൂപ, ലെവല്‍ 3 ജീവനക്കാരുടെ ശമ്പളം 21700 രൂപ, ലെവല്‍ 4 ജീവനക്കാരുടെ ശമ്പളം 25500 രൂപ, ലെവല്‍ 5 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 29200 രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ചിരുന്നത്.
എട്ടാം ശമ്പള കമ്മീഷനില്‍ ഫിറ്റ്മെന്റ് ഫാക്ടര്‍ 2 ആണെങ്കില്‍ ലെവല്‍ 1 ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 36000 ആയി ഉയരും. ലെവല്‍ 2 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 39800 രൂപ, ലെവല്‍ 3 ജീവനക്കാരുടെ ശമ്പളം 43400 രൂപ, ലെവല്‍ 4 ജീവനക്കാരുടെ ശമ്പളം 51000 രൂപ, ലെവല്‍ 5 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 58400 രൂപ എന്നിങ്ങനെ ആയി ഉയരും. ഫിറ്റ്മെന്റ് ഫാക്ടര്‍ ഉയര്‍ന്നാല്‍ ഇതിനേക്കാള്‍ കൂടിയ ശമ്പളം കിട്ടും.
ഇതുപ്രകാരം കുടിശ്ശിക കണക്കാക്കിയാല്‍ ഏറ്റവും കുറഞ്ഞ തുക മൂന്ന് ലക്ഷം രൂപയുണ്ടാകും. ലെവല്‍ 1 ജീവനക്കാര്‍ക്ക് കിട്ടാനുള്ള കുടിശ്ശികയാണിത്. അതേസമയം, ലെവല്‍ 5 ജീവനക്കാര്‍ക്ക് 9 ലക്ഷം രൂപയും കുടിശ്ശികയുണ്ടാകും. ഫിറ്റ്മെന്റ് ഫാക്ടറിനെ ആശ്രയിച്ചാണ് ഇക്കാര്യത്തില്‍ വ്യത്യാസമുണ്ടാകുക. അതുകൊണ്ടുതന്നെ ഫിറ്റ്മെന്റ് ഫാക്ടര്‍ എത്ര എന്നത് നിര്‍ണായകമാണ്.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications