• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സോണിയയുടെ മാറ്റങ്ങള്‍ തുടങ്ങി.... അഞ്ച് സംസ്ഥാനങ്ങളിലെ അധ്യക്ഷന്‍മാര്‍ തെറിക്കും!!

ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് കോണ്‍ഗ്രസ് പുതിയ മാറ്റങ്ങള്‍ക്ക് തയ്യാറാവുന്നു. പുതിയ അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടിയിലെ പൊളിച്ചെഴുതിന് നേതൃത്വം നല്‍കുമെന്നാണ് സൂചന. പല സംസ്ഥാന സമിതികളിലും വിഭാഗീയത കടുത്തതാണ് സോണിയയെ മാറ്റത്തിന് പ്രേരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഒരുക്കങ്ങള്‍ ആരംഭിക്കുന്നു എന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്.

അതേസമയം സോണിയ വന്നതോടെ കരുത്തരാവുമെന്ന കരുതിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാവില്ലെന്ന് ഉറപ്പാണ്. മുതിര്‍ന്ന നേതാക്കളോട് ഒന്നിലധികം പദവികളില്‍ തുടരുന്നുണ്ടെങ്കില്‍ ഒഴിയാന്‍ സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സോണിയക്കൊപ്പം പ്രിയങ്കയ്ക്ക് കൂടുതല്‍ ചുമതലകള്‍ ഉണ്ടാവും. അതേസമയം സംഘടനാ കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ സഹായങ്ങള്‍ സോണിയക്ക് ലഭ്യമാക്കും.

മഹാരാഷ്ട്രയില്‍ ഇടപെടല്‍

മഹാരാഷ്ട്രയില്‍ ഇടപെടല്‍

മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പോലും പാതി വഴിയിലാണ്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയിലെത്തി. നേതാക്കളെ കൈയ്യിലെടുക്കാന്‍ മിലിന്ദ് ദേവ്‌റയ്ക്ക് സാധിക്കുന്നുമില്ല. ഇതെല്ലാം വലിയ പ്രതിസന്ധിയാണ്. സോണിയ സംസ്ഥാന സമിതിയില്‍ കംപ്ലീറ്റ് മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാക്കള്‍ സോണിയയെ ഇന്ന് വന്ന് കണ്ടിരുന്നു. എന്നാല്‍ ഇവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സോണിയ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

മുതിര്‍ന്നവരെ പിടിച്ചുകെട്ടും

മുതിര്‍ന്നവരെ പിടിച്ചുകെട്ടും

മുതിര്‍ന്നവരെ ഒപ്പം നിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സോണിയയുടെ ശ്രമം. എന്നാല്‍ ഇവര്‍ കൂടുതല്‍ പദവികള്‍ പാര്‍ട്ടിയില്‍ വഹിക്കുന്നതിനോട് സോണിയക്ക് താല്‍പര്യമില്ല. കൂടുതല്‍ യുവാക്കള്‍ പാര്‍ട്ടിയിലേക്ക് വരണമെന്നാണ് സോണിയയുടെ നിര്‍ദേശം. അതേസമയം സച്ചിന്‍ പൈലറ്റ്, ഗുലാം നബി ആസാദ്, എന്നിവര്‍ക്ക് സുപ്രധാന സ്ഥാനങ്ങള്‍ നഷ്ടമാകും. വിമത നേതാക്കളുമായി ചര്‍ച്ച നടത്താന്‍ സോണിയ തയ്യാറാവും.

മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാകുമോ?

മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാകുമോ?

മഹാരാഷ്ട്രയില്‍ പ്രകാശ് അംബേദ്ക്കറുടെ വിബിഎയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. സോണിയ വരുന്നതോടെ സഖ്യമുണ്ടാക്കുന്നതില്‍ കാര്യത്തില്‍ കോണ്‍ഗ്രസിനുള്ള വിമുഖത ഇല്ലാതാവും. രാഹുല്‍ ഗാന്ധിക്ക് സഖ്യ കാര്യത്തില്‍ കാര്യപ്രാപ്തിയില്ലെന്ന് നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. അംബേദ്ക്കര്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഓഫര്‍ തള്ളിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സോണിയയുടെ ഇടപെടല്‍ കോണ്‍ഗ്രസിന് നിര്‍ണായകമാകും.

അഞ്ച് സംസ്ഥാനങ്ങളില്‍ മാറ്റം

അഞ്ച് സംസ്ഥാനങ്ങളില്‍ മാറ്റം

സോണിയ ആദ്യ ഘട്ടത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ മാറ്റത്തിനാണ് ഒരുങ്ങുന്നത്. മഹാരാഷ്ട്രയെ കൂടാതെ ജാര്‍ഖണ്ഡ്, കര്‍ണാടക, ഗോവ, ഹരിയാന എന്നിവിടങ്ങളിലെ സംസ്ഥാന അധ്യക്ഷനെ മാറ്റും. മറ്റ് അംഗങ്ങളുടെ ചുമതലകളും മാറും. അതേസമയം രാഹുല്‍ ക്യാമ്പിലുള്ളവരാണ് പുറത്തുപോവുകയെന്നാണ് സൂചന. തിരഞ്ഞെടുപ്പ് വിജയിക്കാന്‍ കരുത്തുള്ള നേതാക്കളെയാണ് ലക്ഷ്യമിടുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കിലാണ്. അതുകൊണ്ട് ഇവിടെ മാറ്റം നിര്‍ണായകവുമാണ്. ഇവിടെ സംസ്ഥാന തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

ഇനി അത് ആവര്‍ത്തിക്കില്ല

ഇനി അത് ആവര്‍ത്തിക്കില്ല

പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് ആവര്‍ത്തിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് സോണിയ ലക്ഷ്യമിടുന്നതെന്ന് നേതാക്കള്‍ സൂചിപ്പിച്ചു. ഗോവയിലും കര്‍ണാടകത്തിലും നേതാക്കള്‍ വലിയ തോതില്‍ രാജിവെച്ചത് സോണിയയെ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. വിമതരെന്ന് കരുതുന്നുവരുമായി ചര്‍ച്ചയാണ് ആദ്യ ലക്ഷ്യം. പിന്നെയും പ്രശ്‌നങ്ങളുണ്ടായാല്‍ ഇവരെ പുറത്താക്കാനാണ് സോണിയ തീരുമാനിച്ചിരിക്കുന്നത്. അതേസമയം സഖ്യത്തിന്റെ കാര്യത്തില്‍ മടി വേണ്ടെന്ന് എല്ലാ നേതാക്കളെയും സോണിയ അറിയിച്ചിട്ടുണ്ട്.

രാഹുലും പ്രിയങ്കയും

രാഹുലും പ്രിയങ്കയും

പ്രിയങ്കയ്ക്ക് തിരഞ്ഞെടുപ്പ് കൂടുതല്‍ ഉത്തരവാദിത്തങ്ങളുണ്ടാവും. പാര്‍ട്ടിയിലെ യുവ നേതൃത്വത്തെ വളര്‍ത്തി കൊണ്ടുവരികയാണ് രാഹുലിനുള്ള ടാര്‍ഗറ്റ്. ഇവര്‍ സോണിയ അധ്യക്ഷ പദവിയില്‍ തുടരുന്നത് വരെ ഒപ്പമുണ്ടാകും. അതേസമയം തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായി ജാര്‍ഖണ്ഡിലുള്ള നേതാക്കളെയും സോണിയ കണ്ടിട്ടുണ്ട്. ഹരിയാനയില്‍ നിന്നുള്ള നേതാക്കളുമായും സോണിയ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. പ്രവര്‍ത്തന മികവില്ലാത്തവരെ പ്രമുഖ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്ന മുന്നറിയിപ്പാണ് സോണിയ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഇറാനിയന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്ക്....മുന്നറിയിപ്പുമായി അമേരിക്ക!!

English summary
sonia looking for changes in congress state units
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X