നിപ വൈറസ്: കേരളത്തിൽ നിന്നുള്ളവരെ നിരീക്ഷിച്ച് കർണ്ണാടക, ലക്ഷണങ്ങളുള്ളവർക്ക് പരിശോധന
ബെംഗളൂരു: കൊവിഡ് കേസുകൾ വർധിക്കുന്നതിനൊപ്പം നിപ കൂടി റിപ്പോർട്ട് ചെയ്തതോടെ കേരളത്തിൽ നിന്നുള്ളവരെ നിരീക്ഷിച്ച് കർണ്ണാടക. സംസ്ഥാനത്ത് നിന്നെത്തുവരെ ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണ് അധികൃതർ. കേരളത്തിൽ കുറച്ച് ആഴ്ചകൾക്കിടെ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകൾ വർധിക്കുന്നതിനിടെ 12 കാരൻ നിപാ വൈറസ് മൂലം മരിച്ചതോടെയാണ് കർണ്ണാടക അതിർത്തികളിൽ പരിശോധന കർശനമാക്കിയത്.
സെപ്തംബർ അഞ്ചിനാണ് പനിയടക്കമുള്ള രോഗം ചികിത്സയിൽ കഴിഞ്ഞിരുന്ന 12 കാരൻ മരിക്കുന്നത്. ഇതിന് പിന്നാലെയാണ് കുട്ടിയ്ക്ക് നിപ്പാ വൈറസ് സ്ഥിരീകരിക്കുന്നത്. ഇതോടെ കുട്ടിയുമായി സമ്പർക്കം പുലർത്തി 250ലധികം പേരെ ആരോഗ്യവകുപ്പ് കണ്ടെത്തി നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിൽ 88 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിയിരുന്നു. കുട്ടിയുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും പുറമേ കുട്ടി ചികിത്സ തേടിയ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരും നിരീക്ഷണത്തിലാണ്. ഇവരിൽ രോഗലക്ഷണങ്ങളുണ്ടായിരുന്നവരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് വേണ്ടി സെപ്തംബർ ഏഴിന് തന്നെ കർണ്ണാടക ആരോഗ്യവകുപ്പ് മാർഗ്ഗനിർദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ കർശന പരിശോധനയാണ് ആരോഗ്യവകുപ്പ് നടത്തിവരുന്നത്. കേസുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിലും ദിവസേന റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. പനി, ക്ഷീണം, തലവേദന, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ചുമ, ഛർദ്ദി, പേശിവേദന, വയറിളക്കം എന്നീ രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കാനാണ് നിർദേശം.
എന്നാൽ കേരളത്തിൽ 12 കാരനിൽ രോഗം സ്ഥിരീകരിച്ചെങ്കിലും രോഗവ്യാപനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയികുന്നു. എന്നാൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനായി പൂനെയിലെ നാഷണൽ ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള സംഘം കേരളത്തിലെത്തി പരിശോധന നടത്തിവരികയാണ്. കുട്ടിയുടെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ടവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിട്ടുള്ള നിപ്പാ വാർഡിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇവരെ ആരോഗ്യപ്രവർത്തകർ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
കൂടാതെ രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന ചാത്തമംഗലം പഞ്ചായത്തിലെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശത്തെ 15,000 വീടുകളിൽ നിന്ന് 68,000 പേരെയാണ് ആരോഗ്യ വകുപ്പ് ഇതിനകം സർവേ നടത്തിയത്. ഈ കാലയളവിനുള്ളിൽ പനിയോ അസ്വാഭാവിക മരണങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടോ എന്നറിയാനായിരുന്നു സർവേ. എന്നാൽ ഇത്തരം സംഭവങ്ങളൊന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications