കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണാഫ്രിക്കയിൽ നടത്തിയത് വൻ അഴിമതി; ഇന്ത്യൻ വ്യവസായ സഹോദരങ്ങൾ യുഎഇയിൽ അറസ്റ്റിൽ

  • By Akhil Prakash
Google Oneindia Malayalam News

അബുദാബി: ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ഇന്ത്യൻ വ്യവസായികളായ രാജേഷ് ഗുപ്തയെയും അതുൽ ഗുപ്തയെയും യുഎഇ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രികയിൽ നടത്തിയ വിവിധ അഴിമതികൾ ആരോപിച്ചാണ് ഈ സഹോദരങ്ങളെ അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റിൽ മുന്നോട്ടുള്ള നടപടികളെ കുറിച്ച് ചർച്ചകൾ നടക്കുകയാണെന്ന് ദക്ഷിണാഫ്രിക്കൻ നീതിന്യായ മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. മൂന്ന് വർഷത്തിലേറെയായി ഇവർക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ട്.

ജേക്കബ് സുമ പ്രസിഡന്റായിരുന്ന കാലാത്താണ് ആരോപണ വിധേയമായ കേസ് നടക്കുന്നത്. അറസ്റ്റിലായ വ്യവസായികളും ജേക്കബ് സുമയും തമ്മിൽ അടുത്ത ബന്ധം ആയിരുന്നെന്നും രാജ്യത്തെ ഗതാഗതം, വൈദ്യുതി, ആയുധ കമ്പനികൾ എന്നിവയിൽ നിന്ന് പണം തട്ടിയെടുക്കാൻ അവർ കൈകോർത്ത് പ്രവർത്തിച്ചു എന്നുമാണ് ഇവർക്കെതിരെ ആരോപിക്കപ്പെടുന്ന കേസ്. കേസിൽ നിരവധി സാക്ഷി മൊഴികൾ ഗുപ്ത സഹോദരൻമാർക്ക് എതിരെ രേഖപ്പെടുത്തിയിട്ടുണ്ട്. സുമയുടെ ഒമ്പത് വർഷത്തെ ഭരണത്തിൽ കുറഞ്ഞത് 500 ബില്യൺ റാൻഡ് (32 ബില്യൺ ഡോളർ) ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ടതായി സർക്കാർ പറഞ്ഞു. എന്നാൽ ആരോപണങ്ങളെല്ലാം ഗുപ്ത സഹോദരന്മാരും സുമയും നിഷേധിക്കുകയായിരുന്നു.

 uae

ദക്ഷിണാഫ്രിക്കയുമായുള്ള കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാർ യുഎഇ അംഗീകരിച്ച് ഒരു വർഷത്തിന് ശേഷമാണ് ഇവരുടെ അറസ്റ്റ്. പ്രസിഡന്റ് സിറിൽ റമാഫോസയുടെ ഭരണകൂടം 2018 ൽ ഗുപ്ത കുടുംബത്തിലെ അംഗങ്ങളെ കൈമാറാൻ യുഎഇ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ വിസ നിരോധനം മുതൽ ആസ്തി മരവിപ്പിക്കൽ വരെയുള്ള നിയന്ത്രണങ്ങൾ യുഎസും ഇവർക്കെതിരെ ഏർപ്പെടുത്തി. യുകെയും യുഎസിന്റെ നടപടി പിൻതുടർന്നു. ഇതോടെ ഫെബ്രുവരിയിൽ ഇന്റർപോൾ രണ്ട് സഹോദരന്മാരെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിൽ ദക്ഷിണാഫ്രിക്കയിൽ കടക്കെണിയിലായ സ്റ്റേറ്റ് പവർ യൂട്ടിലിറ്റി എസ്‌കോം ഹോൾഡിംഗ്‌സ് എസ്ഒസി ലിമിറ്റഡിന്റെയും റെയിൽ, തുറമുഖ കമ്പനിയായ ട്രാൻസ്‌നെറ്റ് എസ്ഒസി ലിമിറ്റഡിന്റെയും സാമ്പത്തിക ബാധ്യതക്ക് ഉത്തരവാദികൾ ഗുപ്ത സഹോദരൻമാരാണെന്നാണ് ആരോപണം.

വേദിയിലും കൈകോര്‍ത്ത്...; ഒരുമിച്ച് പാടിയും ആടിയും ഗോപി സുന്ദറും അമൃതയും

സെൻട്രൽ ഫ്രീ സ്റ്റേറ്റ് പ്രവിശ്യയിലെ ഒരു ഡയറി പ്രോജക്റ്റിന്റെ സാധ്യതാ സർവേയിലെ ടെൻഡറുമായി ബന്ധപ്പെട്ട് 2018 ൽ ദക്ഷിണാഫ്രിക്കൻ അധികാരികൾ ഗുപ്തർക്കെതിരെ കേസ് എടുത്തിരുന്നു. ഇടപാടിൽ ഇവർ നിയന്ത്രിച്ചിരുന്ന കമ്പനിക്ക് 21 ദശലക്ഷം റാൻഡ് സാമ്പത്തിക ലാഭം കിട്ടിയിരുന്നു. 2015 ഡിസംബറിൽ സുമ സർക്കാരിലെ ധനകാര്യ മന്ത്രിയായ ഞ്‌ലാൻഹ്‌ല നെനെയെ പുറത്താക്കിയതിൽ ഗുപ്ത സഹോദരൻമാർക്ക് പങ്കുണ്ടെന്നും ആരോപണം ഉണ്ട്. പിന്നീട് അദ്ദേഹത്തിന് പകരം അധികം അറിയപ്പെടാത്ത നിയമനിർമ്മാതാവ് ഡെസ് വാൻ റൂയനെ നിയമിച്ചു. തുടർന്ന് നടന്ന പ്രതിഷേധങ്ങളുടെ ഫലമായി വാൻ റൂയനെ നാല് ദിവസത്തിന് ശേഷം നീക്കം ചെയ്തു. പകരം ഈ സ്ഥാനത്ത് മുമ്പ് സേവനമനുഷ്ഠിച്ച പ്രവീൺ ഗോർധനെ നിയമിക്കുകയും ചെയ്തു.

Recommended Video

cmsvideo
ആരോടാ പോരണ്ടാന്ന് പറഞ്ഞേ? | Hibi Eden Wife Exclusive Interview | #Interview | OneIndia Malayalam

English summary
The government says at least $ 500 billion ($ 32 billion) was stolen during Zuma's nine years in power. But the Gupta brothers and Zuma denied all the allegations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X