കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഴ്‌സണലിലേക്ക് കൂടുമാറി; ചെല്‍സി ഗോളി പീറ്റര്‍ ചെക്കിന് വധഭീഷണി

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയുടെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറായ പീറ്റര്‍ ചെക്ക് ആഴ്‌സണലുമായി കരാറിലേര്‍പ്പെട്ടു. ടിബൗട്ട് കുര്‍ട്ടോയ്‌സ് ചെല്‍സി ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായതിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ മുതല്‍ ആദ്യ ഇലവനില്‍ അവസരങ്ങള്‍ കുറഞ്ഞതോടെയാണ് ചെക്കിനെ സ്വന്തമാക്കാന്‍ ആഴ്‌സണന്‍ മുന്നോട്ടുവന്നത്.

10 മില്യണ്‍ പൗണ്ടിനാണ് ചെക്കിനെ ആഴ്‌സണല്‍ വാങ്ങിയതെന്ന് ബ്രിട്ടീഷ് പത്രങ്ങള്‍ പറയുന്നു. 33 കാരനായ പീറ്റര്‍ ചെക്ക് ഇതുവരെയായി നാനൂറിലധികം കളികളില്‍ ചെല്‍സിക്കുവേണ്ടി ജഴ്‌സി അണിഞ്ഞിട്ടുണ്ട്. 11 സീസണുകളില്‍ ചെല്‍സിയുടെ വിശ്വസ്ത കരങ്ങളായിരുന്നു ചെക്ക് റിപ്പബ്ലിക്കുകാരനായ ഈ ഗോള്‍ കീപ്പര്‍.

petrcech

ബെല്‍ജിയന്‍ താരം കുര്‍ട്ടോയിസ് ചെല്‍സിയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായതിനെ തുടര്‍ന്ന് 7 കളികളില്‍ മാത്രമാണ് ചെക്ക് കഴിഞ്ഞ സീസണില്‍ ചെല്‍സിക്കുവേണ്ടി ജഴ്‌സിയണിഞ്ഞത്. ചെല്‍സിയില്‍ ഇത്രയും കാലം കളിക്കാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം മറക്കാനാകാത്ത അനുഭവമാണെന്ന് ആഴ്‌സണലുമായുള്ള കരാറിനുശേഷം ചെക്ക് പറഞ്ഞു.

പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവുമെല്ലാം ചെല്‍സിയുടെ തട്ടകത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായ ചെക്കിന് ആരാധകര്‍ ആവേശപൂര്‍വമായ യാത്രയയപ്പാണ് സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയത്. അതിനിടെ, ചില ആരാധകര്‍ ചെക്കിനെതിരെ വധഭീഷണി ഉയര്‍ത്തിയത് വാര്‍ത്താ പ്രാധാന്യം നേടി. ഇവരെ നിരീക്ഷിച്ചു വരികയാണെന്നും ഭീഷണി ഗൗരവത്തിലെടുക്കുകയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

English summary
Petr Cech transfer; Celebrations, congratulations and death threats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X