കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്രതീക്ഷിത നീക്കവുമായി ഖത്തര്‍; ഞെട്ടിയത് യൂറോപ്പ്, അമേരിക്കയുടെ രഹസ്യപിന്തുണ

ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാഖ്. എന്നാല്‍ ഖത്തറിന്റെ പുതിയ നീക്കവും ഇറാഖിലാണ്.

Google Oneindia Malayalam News

ദോഹ: ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന നീക്കമാണ് ഖത്തര്‍ നടത്തുന്നത്. ലോകത്തെ പ്രധാന സമ്പന്ന രാജ്യമായതിനാല്‍ വിദേശങ്ങളില്‍ കോടികളുടെ ആസ്തിയാണ് ഖത്തര്‍ വാങ്ങിക്കൂട്ടുന്നത്. പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളിലും ഖത്തറിന് നിക്ഷേപമുണ്ട്. ഇറാഖില്‍ ഖത്തര്‍ നടത്താന്‍ പോകുന്ന പുതിയ നിക്ഷേപമാണ് യൂറോപ്പിന് തിരിച്ചടി നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയ്ക്ക് ഖത്തറിന്റെ നീക്കത്തില്‍ ആശങ്കയുണ്ടെങ്കിലും അവര്‍ പരസ്യമായി തടസം നില്‍ക്കുന്നില്ല. റഷ്യയേക്കാള്‍ ഭേദം ഖത്തറാണ് എന്ന് അമേരിക്ക മനസിലാക്കുന്നു. ഖത്തറിന്റെ പുതിയ നീക്കത്തില്‍ വലിയ തിരിച്ചടി ഫ്രാന്‍സിനാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

കൈവശമുള്ള സമ്പത്ത്

കൈവശമുള്ള സമ്പത്ത്

2003ല്‍ അമേരിക്ക അധിനിവേശം നടത്തിയ രാജ്യമാണ് ഇറാഖ്. ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനും കൊടിയ നാശനഷ്ടങ്ങള്‍ക്കും കാരണമായിരുന്നു ആ അധിനിവേശം. സദ്ദാം ഹുസൈന്റെ കൈവശം കൂട്ടനശീകരണ ആയുധങ്ങളുണ്ടെന്നാരോപിച്ചാണ് അമേരിക്ക വന്നതെങ്കിലും, ഇറാഖിന്റെ കൈവശമുള്ള കോടികളുടെ എണ്ണ-വാതക സമ്പത്താണ് അമേരിക്ക ലക്ഷ്യമിട്ടത് എന്ന് അന്നുതന്നെ വാര്‍ത്തകളുണ്ടായിരുന്നു.

ഇന്ത്യ ആശ്രയിക്കുന്ന രാജ്യം

ഇന്ത്യ ആശ്രയിക്കുന്ന രാജ്യം

പശ്ചിമേഷ്യയില്‍ ഇറാഖിന്റെ സ്ഥാനം മുഖ്യമാണ്. ഏറ്റവും കൂടുതല്‍ എണ്ണ സമ്പത്തുള്ള രാജ്യങ്ങളിലൊന്നാണ് ഇറാഖ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൂടുതല്‍ എണ്ണ ഇറക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാഖ്. റഷ്യയ്ക്കും ഇറാഖിനും ശേഷമാണ് സൗദിയില്‍ നിന്ന് ഇന്ത്യ എണ്ണ കൂടുതല്‍ വാങ്ങുന്നത്. ഇറാന് ഇറാഖിലുള്ള സ്വാധീനം കുറയ്ക്കുക എന്നതും അമേരിക്ക നേരത്തെ കണ്ട ലക്ഷ്യങ്ങളിലൊന്നായിരുന്നു.

ഇതിനിടെയാണ് ഖത്തറിന്റെ വരവ്

ഇതിനിടെയാണ് ഖത്തറിന്റെ വരവ്

എന്നാല്‍ സദ്ദാം ഹുസൈന്റെ തകര്‍ച്ചയോടെ, അമേരിക്കന്‍ അധിനിവേശത്തോടെ, ഇറാഖ് ആഭ്യന്തര യുദ്ധത്തിലേക്ക് കൂപ്പുകുത്തി. അമേരിക്ക വര്‍ഷങ്ങള്‍ക്ക് ശേഷം പിന്‍മാറിയെങ്കിലും ഇറാഖ് പഴയ രീതിയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ല. ഇതിനിടെയാണ് അവര്‍ എണ്ണ ഖനനം ശക്തമാക്കിയതും ഇക്കാര്യത്തില്‍ സൗദിയെ മറികടന്നതും. ഇറാഖ് എണ്ണ-വാതക ഖനനം വിപുലീകരിക്കാനും ഫ്രാന്‍സുമായി കരാര്‍ ഒപ്പുവയ്ക്കാനും ധാരണയായിരുന്നു. ഇതിനിടെയാണ് ഖത്തറിന്റെ വരവ്.

2700 കോടി ഡോളറിന്റെ പദ്ധതി

2700 കോടി ഡോളറിന്റെ പദ്ധതി

ഇറാഖില്‍ നാല് കൂറ്റന്‍ പദ്ധതികളാണ് നടപ്പാക്കാന്‍ പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസുമായി പ്രാരംഭ ചര്‍ച്ചകളും തുടങ്ങിയിരുന്നു. 2700 കോടി ഡോളറിന്റെ പദ്ധതികളാണിത്. ഇതിന്റെ 30 ശതമാനം ഓഹരി കൈവശപ്പെടുത്താന്‍ ഖത്തര്‍ തീരുമാനിച്ചിരിക്കുകയാണ്. അമേരിക്ക പ്രത്യക്ഷത്തില്‍ ഇതിന് എതിരല്ല. അമേരിക്കയുടെ ഈ നിലപാടിന് കാരണം റഷ്യയോടുള്ള വിരോധമാണ്.

കടല്‍ജലം ശേഖരിക്കും

കടല്‍ജലം ശേഖരിക്കും

എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഇറാഖ് ലക്ഷ്യമിടുന്നുണ്ട്. പ്രതിദിനം 70 ലക്ഷം ബാരല്‍ ഉല്‍പ്പാദിപ്പിക്കാനാണ് നീക്കം. പിന്നീട് 90 ലക്ഷം ബാരലും 120 ലക്ഷം ബാരലുമായി ഉല്‍പ്പാദനം കൂട്ടാനാണ് ഇറാഖിന്റെ തീരുമാനം. ഇതിന്റെ ഭാഗമയിട്ടാണ് നാല് ബൃഹദ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഈ പദ്ധതികളില്‍ മുഖ്യഭാഗമാകുകയാണ് ഖത്തര്‍. പേര്‍ഷ്യന്‍ കടലില്‍ നിന്ന് വെള്ളം ശേഖരിച്ച് എണ്ണ ഉല്‍പ്പാന കേന്ദ്രങ്ങളിലെ ചൂട് കുറയ്ക്കുന്നതിനുള്ള നിലയമാണ് ഒന്ന്.

ഇറാഖിന്റെ വാദം

ഇറാഖിന്റെ വാദം

ബസറയിലേത് ഉള്‍പ്പെടെ ആറ് നിലയങ്ങളിലേക്കാണ് ഈ പദ്ധതി പ്രകാരം കടല്‍വെള്ളം എത്തുക. ദക്ഷിണ ഇറാഖിലെ ആറ് കേന്ദ്രങ്ങളില്‍ നിന്ന് വാതകം ഉല്‍പ്പാദിപ്പിക്കുന്ന നിലയങ്ങളിലാണ് ഖത്തറിന്റെ മറ്റു നിക്ഷേപങ്ങള്‍. വാതകത്തിന് ഇറാഖ് ആശ്രയിക്കുന്നത് ഇറാനെയാണ്. പുതിയ നിലയങ്ങള്‍ വരുന്നതോടെ ഇറാനെക്കാള്‍ ചുരുങ്ങിയ ചെലവില്‍ വാതകം വിതരണം ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ഇറാഖ് മന്ത്രി ഇഹ്‌സാന്‍ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞിരുന്നു.

റഷ്യയേക്കാള്‍ നല്ലത് ഖത്തര്‍

റഷ്യയേക്കാള്‍ നല്ലത് ഖത്തര്‍

ലോകത്തെ പ്രധാന വാതക കയറ്റുമതി രാജ്യം റഷ്യയും ഖത്തറുമാണ്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതി യൂറോപ്പ് നിര്‍ത്തിയിട്ടുണ്ട്. പകരം തങ്ങള്‍ക്ക് ഖത്തര്‍ കൂടുതല്‍ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇറാഖില്‍ നിന്നുള്ള വാതക ഖനനത്തില്‍ ഖത്തര്‍ ഭാഗമായാല്‍ ഈ രംഗത്ത് റഷ്യയെ മറികടന്ന് ഖത്തര്‍ കുതിക്കും. ഇക്കാര്യത്തില്‍ അമേരിക്കക്ക് ആശങ്കയുണ്ട്. എങ്കിലും റഷ്യയേക്കാള്‍ നല്ലത് ഖത്തറാണെന്ന് അമേരിക്ക കരുതുന്നു.

പ്രവാസികള്‍ ശ്രദ്ധിക്കുക!! യുഎഇ നിയമം അടിമുടി മാറി; അമുസ്ലിങ്ങള്‍ക്ക് വിവാഹത്തിന് ശരീഅഃ വേണ്ടപ്രവാസികള്‍ ശ്രദ്ധിക്കുക!! യുഎഇ നിയമം അടിമുടി മാറി; അമുസ്ലിങ്ങള്‍ക്ക് വിവാഹത്തിന് ശരീഅഃ വേണ്ട

English summary
Qatar Tactical Move to Buy Four Top Huge Oil-Gas Projects Share in Iraq; Trending News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X