കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎഇ സൈനികരില്‍ ഫുട്ബോള്‍ താരവും

Google Oneindia Malayalam News

അബുദാബി: യെമന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട 45 യുഎഇ സൈനികരില്‍ ഫുട്‌ബോള്‍ താരവും. യുഎഇ ഫുട്‌ബോള്‍ താരം അലി ഹസന്‍ മുഹമ്മദ് അബ്ദുള്ള അല്‍ ഷേഹിയാണ് യെമനില്‍ കൊല്ലപ്പെട്ട സൈനികരില്‍ ഒരാള്‍. എമിറേറ്റ്‌സ് ക്ളബ് താരമാണ് അല്‍ ഷേഹി. ഇദ്ദേഹത്തിന്റെ മരണത്തില്‍ അതീവ ദുഖിതരാണ് സഹതാരങ്ങളും പരിശീലകരും.

ക്‌ളബ് അംഗങ്ങളോളും മറ്റുള്ളവരോടും വളരെ സ്‌നേഹത്തോടെ പെരുമാറിയിരുന്ന കളിക്കാരനെപ്പറ്റി പറയുമ്പോള്‍ എമിറേറ്റ്‌സ് ക്ലബ് അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് അല്‍ താവിലിനും നൂറ് നാവ്. അല്‍ ഷേഹിയുടെ വീരമൃത്യുവില്‍ തങ്ങള്‍ക്ക് അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു.

Al Shehi

ക്ളബ്ബിന്റെ പ്രതിരോധ നിരയിലെ താരമായിരുന്നു അല്‍ഷേഹി. റാസല്‍ ഖൈമയിലെ ഫാല്‍കണ്‍സ് ക്ളബിലൂടെയാണ് അല്‍ഷേഹിയുടെ ഫുട്‌ബോള്‍ ജീവിതം തുടങ്ങുന്നത്. സ്‌ട്രൈക്കര്‍ ആയി തുടങ്ങിയ കരിയര്‍ പിന്നീട് ഡിഫന്‍സിലേയ്ക്ക് മാറുകയായിരുന്നു.

കളിക്കളത്തിലെ പ്രതിരോധക്കാരന്‍ രാജ്യത്തിന് വേണ്ടിയും പ്രതിരോധിച്ച് ഏറെ അഭിമാനത്തോടെയാണ് ജീവന്‍ വെടിഞ്ഞതെന്ന് അല്‍ താവില്‍ പറയുന്നു. യുഎഇ ജനറല്‍ അതോറിറ്റി ഓഫ് യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് വെല്‍ഫയര്‍ (വൈഎസ്എഫ്) മൂന്ന് ദിവസത്തേയ്ക്ക് എല്ലാ കായിക മത്സരങ്ങളും നിര്‍ത്തി വച്ചിരിയ്ക്കുകയാണ്.

English summary
Top footballer among UAE martyrs... Defender till the end. UAE General Authority of Youth and Sports Welfare suspends all sports competitions for 3 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X