യുഎസില്‍ കാണാതായ മലയാളി കുടുംബം മരിച്ചെന്ന് സൂചന!! നദിയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം സൗമ്യയുടേതോ?

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: അമേരിക്കയില്‍ വിനോദയാത്രയ്ക്കിടെ കാണാതായ നാലംഗ മലയാളി കുടുംബം മരിച്ചുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഇവരുടെ വാഹനം നദിയില്‍ വീണതായി സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഈല്‍ നദിയില്‍ നിന്ന് കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കാണാതായ സംഘത്തിലെ സൗമ്യയുടേതാണെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

കേരളത്തിലെ തോട്ടപ്പള്ളി കുടുംബാംഗമായ സന്ദീപ്, ഭാര്യ സൗമ്യ, മക്കളായ സിദ്ധാര്‍ത്ഥ്, സാചി എന്നിവരെയാണ് കാണാതായത്. അതേസമയം ഇവര്‍ സഞ്ചരിച്ച വാഹനം ഈല്‍ നദിയിലേക്ക് മറിയുകയും ഒഴുക്കില്‍പ്പെട്ട് കാണാതാവുകയും ചെയ്തതാവാമെന്നാണ് പോലീസിന്റെ നിഗമനം. പോര്‍ട്ട്‌ലാന്‍ഡില്‍ നിന്ന് കാലിഫോര്‍ണിയയിലെ സാന്‍ജോസിലേക്കുള്ള യാത്രയ്ക്കിടെയാണ് മലയാളി കുടുംബത്തെ കാണാതായത്.

തിരച്ചില്‍ ശക്തം

തിരച്ചില്‍ ശക്തം

മലയാളി കുടുംബത്തിനായി സതേണ്‍ കാലിഫോര്‍ണിയ പോലീസ് വലിയ രീതിയിലുള്ള തിരച്ചിലാണ് നടത്തുന്നത്. ഈല്‍ നദിയിലും ഇവര്‍ കാര്യമായ തിരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് നദിയില്‍ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം തിരച്ചിലിനൊടുവില്‍ പോലീസ് കണ്ടെത്തിയത്. മലയാളി കുടുംബത്തെ കാണാതായി ഒരാഴ്ച്ച പിന്നിടുമ്പോഴാണ് മൃതദേഹം ലഭിച്ചത്. അതേസമയം കടുത്ത മഴയെ തുടര്‍ന്നാണ് ഇവരുടെ കാര്‍ നദിയിലേക്ക് നിലതെറ്റി വീണതെന്ന് പോലീസ് പറയുന്നു. അതേസമയം മരിച്ചത് സൗമ്യയാണെന്ന് സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. സന്ദീപിന്റെയും ഇവരുടെ മക്കളുടെയും മൃതദേഹത്തിനായി പോലീസ് നദിയുടെ പരിസരങ്ങളിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ശക്തമായ ഒഴുക്കില്‍ ഇവരുടെ മൃതദേഹം ഒലിച്ച് പോയിട്ടുണ്ടാവാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു.

വാഹനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

വാഹനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനായി ഒരുപാട് തിരച്ചില്‍ നടത്തിയ ശേഷമാണ് പോലീസിന് തുമ്പ് ലഭിച്ചത്. നദിക്കരയില്‍ നിന്ന് തന്നെ പോലീസിന് ഇവരുടെ വാഹനത്തിന്റെ ഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലയാളി കുടുംബം ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ ഭാഗങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏപ്രില്‍ ആറിനാണ് അപകടം നടന്നിട്ടുണ്ടാവുകയെന്ന് പോലീസ് സൂചിപ്പിച്ചു. അതേസമയം കണ്ടെത്തിയ വസ്തുക്കള്‍ ഇവരുടേത് തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. അതേസമയം ഇവരുടെ കാറിന്റെ അവശിഷ്ടങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ സന്ദീപും ഭാര്യും സാന്‍ ജോസിസുള്ള സുഹൃത്തിനെ കാണാന്‍ പോവാന്‍ തീരുമാിച്ചെങ്കിലും കൃത്യസമയത്ത് ഇവര്‍ അവിടെ എത്തിയില്ലെന്ന് പോലീസ് പറയുന്നു. ഇതിനിടയിലാണ് അപകടം ഉണ്ടായതെന്നാണ് സൂചന. അപകടം എങ്ങനെ നടന്നുവെന്ന് കാറിന്റെ പരിശോധനയില്‍ നിന്ന് കണ്ടെത്താനാവുമെന്ന് പോലീസ് പറയുന്നത്.

സത്യം എന്ത്?

സത്യം എന്ത്?

മൃതദേഹം ഒരു കുട്ടിയുടേതാണെന്നായിരുന്നു നേരത്തെ പോലീസ് പറഞ്ഞത്. ഇത് വലിയ രീതിയില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പോലീസ് ഇക്കാര്യം നിഷേധിച്ചു. ഇതോടെ പോലീസിനെതിരെ പലരും രംഗത്ത് വന്നു. മലയാളി കുടുംബത്തിന്റെ കാണാതാവലിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് വരെ ചോദ്യമുയര്‍ന്നിരുന്നു. അതേസമയം നദിയില്‍ നിന്ന് കിട്ടിയത് ഒരു യുവതിയുടെ മൃതദേഹമാണെന്ന് പോലീസ് പറഞ്ഞു. ആദ്യ കാഴ്ച്ചയില്‍ ഇത് കുട്ടിയാണെന്ന് തോന്നിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇവരുടെ കാര്‍ നദിയിലേക്ക് മറിയുന്നതായി കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. രാത്രിയിലാണ് സംഭവം നടന്നത്. ഇവരുടെ കാര്‍ അമിത വേഗത്തെ തുടര്‍ന്ന് നിയന്ത്രണം വിടുകയും നദിയിലേക്ക് മറിയുകയായിരുന്നുവെന്നും പോലീസ് സൂചിപ്പിച്ചു. നദിയിലെ ഒഴുക്ക് കടുത്ത രീതിയിലായത് രക്ഷാപ്രവര്‍ത്തനം വരെ തടസപ്പെടുത്തി.

ഹൈവേ പട്രോള്‍

ഹൈവേ പട്രോള്‍

കാണാതായ കുടുംബത്തിനായി തിരച്ചില്‍ ശക്തമാക്കണമെന്ന് കടുത്ത നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഹൈവേ പട്രോള്‍ വിഭാഗം നടപടി ശക്തമാക്കിയത്. ഹൈവേ പട്രോള്‍ വിഭാഗം സംഭവത്തില്‍ വലിയ രീതിയിലുള്ള താല്‍പര്യം കാണിക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. യൂണിയന്‍ വൈസ് ബാങ്ക് പ്രസിഡന്റായിട്ടാണ് സന്ദീപ് തോട്ടപ്പിള്ളി യുഎസില്‍ ജോലി ചെയ്യുന്നത്. ഇയാളുടെ ഓഫീസും കേസില്‍ നന്നായി ഇടപെട്ടുവെന്നാണ് സൂചന. അതേസമയം തിരച്ചിലിന് കടുത്ത മഴ വലിയ തടസം സൃഷ്ടിച്ചിരുന്നു. നദിയില്‍ വെള്ളപ്പൊക്കം ഉണ്ടായതും പ്രശ്‌നങ്ങളുണ്ടാക്കി. ഇതേ തുടര്‍ന്ന് ബോട്ടുകളും സ്‌കീ ജെറ്റുകളും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്. ഹെലികോപ്ടറുകളും ഉപയോഗിച്ചിരുന്നു. കണ്ടെത്തിയ വസ്തുക്കള്‍ മലയാളി കുടുംബത്തിന്റേത് തന്നെയാണെന്ന് ഇവരുടെ ബന്ധുക്കള്‍ സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ മൃതദേഹം കിട്ടുന്നത് വരെ തിരച്ചില്‍ ശക്തമായി തുടരുമെന്ന് ഹൈവേ പട്രോള്‍ വിഭാഗം പറയുന്നു.

ബന്ധുക്കളുടെ ആവശ്യം

ബന്ധുക്കളുടെ ആവശ്യം

തന്റെ മകനെയും കുടുംബത്തെയും കാണാതായ സംഭവത്തില്‍ അന്വേഷണം ശക്തിപ്പെടുത്തണമെന്ന് നേരത്തെ സന്ദീപ് തോട്ടപ്പിള്ളിയുടെ പിതാവ് ബാബു സുബ്രഹ്മണ്യം ആവശ്യപ്പെട്ടിരുന്നു. ഇതിനായി വിദേശകാര്യ മന്ത്രി സുഷമാസ്വരാജിന്റെ ഇടപെടലും അദ്ദേഹം തേടിയിരുന്നു. യുഎസിലെ ഇന്ത്യന്‍ കൂട്ടായ്മകളും ഈ വിഷയത്തില്‍ ശക്തമായി ഇടപെട്ടിരുന്നു. സംഭവത്തില്‍ കാണാതായവരുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഇതോടെയാണ് ഹൈവേ പട്രോളിംഗ് വിഭാഗം സമ്മര്‍ദ്ദിലായത്. അതേസമയം ഇവര്‍ യാത്രയ്ക്കിടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കാലിഫോര്‍ണിയടുത്തുണ്ടെന്ന് ജിപിഎസ് ഉപയോഗിച്ച് ഹൈവേ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന് ശേഷം ഈ കാര്‍ എങ്ങോട്ടാണ് പോയതെന്ന കാര്യത്തില്‍ ഇത്രയും ദിവസം ഒരു വിവരവും ഇല്ലായിരുന്നു. തുടര്‍ന്നാണ് ഈ കാര്‍ നദിയിലേക്ക് വീണതായി മനസിലായതെന്ന് ഹൈവേ പട്രോള്‍ വിഭാഗം പറയുന്നു.

അമേരിക്കയിൽ കാണാതായ മലയാളി കുടുംബത്തിന്റെ വാഹനം നദിയിൽ വീണു? ഒഴുക്കിൽപ്പെട്ട വാഹനം അപ്രത്യക്ഷമായി...

കർണാടക നിയമസഭ തിരഞ്ഞെടുപ്പ്: സിദ്ധരാമയ്യ രണ്ട് സീറ്റിൽ മത്സരിച്ചേക്കും.. പേടിച്ചിട്ടെന്ന് ബിജെപി!!

അമേരിക്കക്ക് ഉഗ്രന്‍ പണി കൊടുത്ത് സിറിയ; എല്ലാം ചോര്‍ത്തി, സഹായിച്ചത് റഷ്യ, ബ്രിട്ടനും പണി തുടങ്ങി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Womans body pulled from Eel River

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്