മുംബൈയിലെ ബാര്‍ജ് അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ എരുവേശി സ്വദേശിയും: നടുക്കം വിട്ടുമാറാതെ നാട്
ശ്രീകണ്ഠാപുരം: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരണമടഞ്ഞവരില്‍ ശ്രീകണ്ഠാപുരം എരുവേശി സ്വദേശിയും. അപകടത്തില്‍ കാണാതായ പയ്യാവൂര്‍ ഏരുവേശി സ്വദേശി സനീഷ് ജോസഫിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. കടലില്‍ കാണാതായ യുവാവിനായി കാത്തിരിപ്പ് തുടരുമ്പോഴാണ് ബന്ധുക്കളെ ഞെട്ടിച്ച് മരണവാര്‍ത്തയെത്തിയത്.

എരുവേശി വലിയപറമ്പില്‍ താന്നിക്കല്‍ വീട്ടില്‍ ജോസഫിന്റെയും നിര്‍മലയുടെയും മകനായ സനീഷ് എട്ട് വര്‍ഷത്തോളമായി മുംബൈയില്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) കരാര്‍ ജോലി ചെയ്തുവരികയായിരുന്നു. മാത്യു അസോസിയേറ്റ്സ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മേയില്‍ നാട്ടിലെത്തിയ സനീഷ് ഒക്ടോബറില്‍ കമ്പനി വിളിച്ചതിനാല്‍ മുംബൈയിലേക്ക് പോവുകയായിരുന്നു. നവംബറിലാണ് റിഗ്ഗിലേക്കു പോയത്.
കോവിഡ് ശക്തമായതോടെ കരയ്ക്കു വരാന്‍ സാധിക്കാതെ സനീഷ് അടക്കമുള്ളവര്‍ റിഗ്ഗില്‍ കഴിയുകയായിരുന്നു. മെയ് 15ന് സനീഷിന്റെ പിറന്നാളായതിനാല്‍ സഹോദരന് ആശംസ അറിയിച്ച് വാട്സാപ്പില്‍ സന്ദേശം അയച്ചിരുന്നു. മറുപടി സന്ദേശം ലഭിച്ചശേഷം മറ്റ് വിവരങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു. നെറ്റ്വര്‍ക്ക് പ്രശ്നം കാരണം സനീഷ് വീട്ടിലേക്ക് വിളിക്കുന്നത് കുറവായിരുന്നു പലപ്പോഴും മെസേജുകളാണ് അയക്കാറ്.
കമ്പനിയിലെ മറ്റൊരു തൊഴിലാളി ചെമ്പേരിയിലെ ' മാമ്പുഴ സിബിയും സനീഷിന്റെ കൂടെയുണ്ടായിരുന്നു. എട്ട് മീറ്ററോളം ഉയരത്തില്‍ വീശിയടിച്ച തിരമാലയില്‍ ബാര്‍ജ് തകരുമെന്നായതോടെ ലൈഫ് ജാക്കറ്റണിഞ്ഞ് കൈ ചേര്‍ത്തുപിടിച്ച് ഇരുവരും കടലിലേക്ക് ചാടുകയായിരുന്നു. തിര വന്ന് ഇരുവരെയും വേര്‍പ്പെടുത്തി. നേവിയുടെ വലയില്‍ കുടുങ്ങിയ സിബിയെ ദിവസങ്ങള്‍ക്ക് മുന്‍പ് കരക്കെത്തിച്ചിരുന്നു. നാട്ടിലെ മറ്റൊരു സുഹൃത്ത് വഴിയാണ് അപകടവിവരം സനീഷിന്റെ കുടുംബം അറിഞ്ഞത്.
Recommended Video
പിന്നീട് ബന്ധുക്കള്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ കാണാതായവരുടെ ലിസ്റ്റില്‍ സനീഷും ഉണ്ടെന്ന വിവരമാണ് ലഭിച്ചത്. വി ശിവദാസന്‍ എംപി മുംബൈയില്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേനയും അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് സനീഷ് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിക്കുകയായിരുന്നു. മൃതദേഹം മംഗളൂരു വഴി വഴിനാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തി വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. മുംബെയിലെ ബാര്‍ജ് അപകടത്തില്‍ തൊണ്ണൂറോളം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഏഴു പേര് മലയാളികളാണ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications