Get Updates
Get notified of breaking news, exclusive insights, and must-see stories!

മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം

എൻഡിഎ സ്ഥാനാർത്ഥിയും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ കഴിഞ്ഞ ദിവസം പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടിക്കെതിരെ രംഗത്തെത്തിയിരുന്നു. രമേഷ് പിഷാരടിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്ത് യോഗ്യതയാണെന്നായിരുന്നു ആക്ഷേപം. എന്നാൽ ഇത്തരം ആക്ഷേപങ്ങളോട് പിഷാരടി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. നിലപാട് ഇല്ലാത്ത ആളാണ് അഖിലെന്നും പലപ്പോഴും തൻ്റെ നിലപാടുകൾ തിരുത്തുന്ന അഖിലിന് മറുപടി കൊടുക്കാൻ താൻ ഇല്ലെന്നുമായിരുന്നു അഖിലിൻ്റെ ആക്ഷേപം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പിഷാരടി പറഞ്ഞത്.

അഖിലിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ താഴേയും ഇതേ കമൻ്റുകളാണ് പലരും കുറിക്കുന്നത്. താൻ മുൻപ് മാങ്ങ വിറ്റതിനെ കുറിച്ചും കൃഷി ചെയ്തതിനെ കുറിച്ചുമെല്ലാം അഖിൽ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. തൻ്റെ രാഷ്ട്രീയം അനുഭവങ്ങളുടേതാണ് എന്നാണ് പോസ്റ്റിൽ അഖിൽ പറയുന്നത്. ഇതിന് താഴെയാണ് നിലപാടില്ലാത്ത ആളാണ് അഖിൽ എന്ന് പലരും പരിഹാസം ചൊരിഞ്ഞത്.

akhilmarar2-

അഖിലിൻ്റെ കുറിപ്പ് ഇങ്ങനെ-' തമിഴ് നാട്ടിൽ പോയി അവിടുത്തെ മാങ്ങ കൊണ്ട് വന്ന് റോഡിലിട്ട് വിൽക്കാനും എനിക്കറിയാം. എന്റെ മണ്ണിൽ കൃഷി ചെയ്യാനും എനിക്കറിയാം. ഇനി മണ്ണില്ലെങ്കിൽ വീടിന്റെ ടെറസിൽ ആയാലും മതി.. എന്ത് കൊണ്ട് കർഷകരെ എനിക്ക് മനസ്സിലാകും എന്നത് സ്വന്തമായി കൃഷി ചെയ്തവൻ ആയത് കൊണ്ടാണ്. എന്റെ കൃഷിയോടുള്ള ഇഷ്ടം കണ്ട് ജോജു ജോർജ് അന്ന് പങ്ക് വെച്ച ഫേസ്ബുക് പോസ്റ്റ്‌ നിങ്ങൾക്ക് സമർപ്പിക്കുന്നു.

കരിംകൊഴികൾക്ക് കേരളത്തിൽ ഡിമാൻഡ് വരുന്നതിനു മുൻപ് തന്നെ അതിന്റെ സാധ്യത പഠിച്ചു 10 വർഷം മുൻപ് 120 ഓളം കോഴികളെ ഞാൻ വളർത്തി..ടെറസിൽ 150 ഓളം ഗ്രോ ബാഗുകളിൽ കൃഷി ചെയ്തു വീട്ടിലേക്കുള്ള പച്ചക്കറികൾ ഉണ്ടാക്കി.എന്റെ രാഷ്ട്രീയം അനുഭവങ്ങളുടെ ആണ്.. Real education starts after leaving from all the universities..Swami Vivekanandhan
അറിവുകൾ സമ്മാനിച്ച അനുഭവങ്ങൾ എന്ന പാഠ പുസ്തകങ്ങൾ ആണ്.. ഗുരുനാഥൻ പ്രകൃതിയും', എന്നാണ് പോസ്റ്റ്.

അതേസമയം പറയുന്നതും ചെയ്യുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത ആളാണ് അഖിൽ എന്നാണ് പലരുടേയും വിമർശനം. നിലാപട് ഇല്ലാത്തത് കൊണ്ടാണ് അഖിലിനെതിരെ പരിഹാസങ്ങൾ ഉയരുന്നതെന്നും ചില കുറിച്ചു. സീറ്റ് കിട്ടാതായപ്പോൾ സ്വന്തം ലാഭത്തിന് വേണ്ടി മറുകണ്ടം ചാടിയ ആളാണെന്ന കുറ്റപ്പെടുത്തലുകളും ചിലർ കുറിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+