74വയസ്സുകാരി നാട്ടിലില്ലെന്ന് പറഞ്ഞ് പെന്‍ഷന്‍ തടഞ്ഞുവെച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: 74വയസ്സുകാരി നാട്ടിലില്ലെന്ന് പറഞ്ഞ് ബാങ്കധികൃതര്‍ പെന്‍ഷന്‍ തടഞ്ഞുവെച്ചു. കഴിഞ്ഞ 40വര്‍ഷമായി പൊന്നാനി ടൗണിലെ 35-ാം വാര്‍ഡില്‍ സ്ഥിര താമസക്കാരിയായ 74വയസ്സു പ്രായമുള്ള കുന്നത്തുവീട്ടില്‍ നഫീസയ്ക്കാണ് നാട്ടിലില്ലെന്ന കാരണം പറഞ്ഞ് സര്‍വ്വീസ് സഹകരണ ബാങ്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ നിഷേധിച്ചത്.

ചാണ്ടിയെ പുറത്താക്കാന്‍ തുനിഞ്ഞിറങ്ങി സിപിഐ; നടപടി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വവും

2016ഏപ്രിലിലാണ് വാര്‍ഡ് കൗണ്‍സിലര്‍ വാര്‍ദ്ധക്യകാല പെന്‍ഷന് അപേക്ഷ നല്‍കിയത്. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം 8300രൂപ പാസായതായി മൊബൈലിലൂടെ സന്ദേശം ലഭിച്ചിരുന്നു. ഒരുമാസം കാത്തിരുന്നിട്ടും വാര്‍ഡില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്ക് ജീവനക്കാരനായ കെ.എം ഷൗക്കത്ത് വീട്ടില്‍ പണം എത്തിക്കാത്തതിനെത്തുടര്‍ന്നാണ് നഗരസഭയിലും ബാങ്കിലും പരാതിയുമായി എത്തിയത്. താങ്കള്‍ നാട്ടിലില്ലെന്നും പണം സര്‍ക്കാരിലേക്ക് തിരിച്ചയച്ചെന്നുമാണ് ഇവര്‍ക്ക് ലഭിച്ച മറുപടി.

അഞ്ജലിക്കൊപ്പം സച്ചിന്‍ വീണ്ടും എത്തി; ഇത്തവണയും പിണറായിയെ നേരിട്ട് കണ്ട് പിന്തുണ ഉറപ്പിച്ചു...

ആധാര്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, റേഷന്‍കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവയെല്ലാം ശരിയായ രീതിയില്‍ നല്‍കിയിട്ടും ആദ്യമായി വന്ന പെന്‍ഷന്‍ തുക ലഭിക്കാത്തതിനാല്‍ നഫീസ അതീവ ദുഃഖിതയാണ്.

     

naffesa

                                പെന്‍ഷന്‍ തടഞ്ഞുവെച്ച നഫീസ

തെറ്റായ വിവരം ബാങ്കിന് കൈമാറി ഉമ്മയുടെ പെന്‍ഷന്‍ നിഷേധിച്ച ബാങ്ക് ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്ന് ചമുട്ടുതൊഴിലാളിയായ നഫീസയുടെ മകന്‍ അബു വ്യക്തമാക്കി.

ഒരു പെന്‍ഷന്‍ ഉപഭോക്താവിനെ എങ്ങിനെ ഒഴിവാക്കാമെന്നതിനെക്കുറിച്ച് പൊന്നാനി നഗരസഭയും പെന്‍ഷന്‍ വിതരണത്തിന്റെ ചുമതലയുള്ള സര്‍വ്വീസ് സഹകരണ ബാങ്കും ഗവേഷണം നടത്തുകയാണെന്നും ഈ മനുഷ്യത്വരഹിത സമീപനം വസാനിപ്പിക്കണമെന്നും പ്രതിപക്ഷനേതാവ് എം.പി നിസാര്‍ ആവശ്യപ്പെട്ടു.

രണ്ടാം വാര്‍ഡിലെ നഫീസയും, 35ാം വാര്‍ഡിലെ കുന്നത്തുവീട്ടില്‍ നഫീസയും മാത്രമല്ല ഇതിന്റെ ഇരകള്‍. അര്‍ഹരായ നൂറുകണക്കിന് പേരുടെ പെന്‍ഷനുകള്‍ രഹസ്യ അജണ്ടയുടെ ഭാഗമായി നഗരസഭ തടഞ്ഞ് വെച്ചിരിക്കുകയാണ്. തെറ്റുകള്‍ തിരുത്താനുള്ള സൗകര്യം നഗരസഭ പെന്‍ഷന്‍ വിഭാഗത്തില്‍ ഇല്ലാത്തതിനാല്‍ മുടങ്ങിയ പെന്‍ഷനുകളൊന്നും എന്നു ലഭിക്കുമെന്ന് പറയാന്‍ പോലും നഗരസഭയ്ക്ക് സാധിക്കുന്നില്ല.

ഈ രീതിയില്‍ ജനദ്രോഹ നടപടികളുമായി നഗരസഭ മുന്നോട്ടു പോയാല്‍ പെന്‍ഷന്‍ ഉപഭോക്താക്കളെ അണിനിരത്തി നഗരസഭകാര്യാലയത്തിനു മുന്നില്‍ യാചനാ സമരം നടത്തുമെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

English summary
bank authorities blocked pension of 74 year old lady for the reason she is not in kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്