കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലാവസന്തം ഇന്ന് സമാപിക്കും

  • Posted By: നാസര്‍
Subscribe to Oneindia Malayalam

മലപ്പുറം: അഞ്ചുദിവസത്തെ കാമ്പസ് കലാവസന്തം മഞ്ചേരിയില്‍ കലാശത്തിലേക്കടുക്കുന്നു. കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവത്തിന് ഇന്ന് സമാപനമാവും. ജനപ്രിയ ഇനങ്ങളുടെ തിളക്കത്തിലാവും സമാപന ദിവസം ലാലി ഗാലയുടെ വേദികള്‍. മാപ്പിളകലകളുടെ ആവേശത്തിനൊപ്പം ആതിര വിശുദ്ധിയില്‍ തിരുവാതിരക്കളിയും ലാസ്യത്തിലലിഞ്ഞ് കേരളത്തിന്റെ സ്വന്തം നൃത്തരൂപവുമായി മോഹിനിമാരും വേദികളിലെത്തും. ആസ്വാദനത്തിന് വേണ്ടുവോളം വിഭവങ്ങള്‍ കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കിയാവും ലാലി ഗാല അരങ്ങൊഴിയുക.

പത്തു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

ഒപ്പന, കോല്‍ക്കളി, തിരുവാതിരകളി, വട്ടപ്പാട്ട്, ദഫ്മുട്ട്, അറബനമുട്ട്, മാപ്പിളപ്പാട്ട്, മോഹിനിയാട്ടം, കേരളനടനം, കഥകളിസംഗീതം, ലളിതഗാനം എന്നിവയാണ് ഇന്നു നടക്കുന്ന പ്രധാന പരിപാടികള്‍. മലയാള നാടകമാണ് നാലാം ദിവസം പ്രധാന ആകര്‍ഷണമായത്. ആധുനിക നാടകചിന്തകള്‍ കലായവ്വനം നെഞ്ചേറ്റിയപ്പോള്‍ ആശയത്തിലും അവതരണത്തിലും വൈവിദ്ധ്യം പുലര്‍ത്തി ഓരോ നാടക സംഘങ്ങളും. വേദി രണ്ട് സഫ്ദര്‍ ഹാശ്മിയിലാണ് അഭിനയ കല ആസ്വാദനത്തിന്റെ ചെപ്പു തുറന്നത്. ആവേശത്തിന്റെ ചടുലതാളത്തില്‍ കാണികളെ കൈയിലെടുത്തു ഒന്നാം വേദിയില്‍ മാര്‍ഗംകളി സംഘങ്ങള്‍. തുടര്‍ന്ന് പൂരക്കളിക്കാര്‍ വേദി നിറഞ്ഞു.

calicutfst

പൂരളക്കളിയില്‍ ഒന്നാംസ്ഥാനം നേടിയ കുണ്ടൂര്‍ പിഎംഎസ്ടി കോളജ്

പരിചമുട്ടുകളിയും സ്‌കിറ്റും ഇംഗ്ലീഷ് നാടകവും പ്രധാന വേദിയില്‍ ത്സരയിനങ്ങളായി. വേദി മൂന്നില്‍ സംഘഗാനം, ദേശഭക്തിഗാനം, ഗാനമേള, നാടോടി സംഗീതം എന്നിവയില്‍ മത്സരങ്ങള്‍ നടന്നപ്പോള്‍ കാവ്യകേളി, അക്ഷര ശ്ലോകം, കവിതാപാരായണ മത്സരങ്ങള്‍ വേദി നാലില്‍ പൂര്‍ത്തിയായി.

മത്സരാര്‍ത്ഥികളുടെ എണ്ണക്കൂടുതല്‍ കലാപരിപാടികള്‍ നീണ്ടുപോവാനിടയാക്കുന്നു എന്നതില്‍ കവിഞ്ഞ് കാര്യമായ പരിഭവങ്ങളില്ലാതെയാണ് മഞ്ചേരി എന്‍.എസ്.എസ് കോളേജ് കാമ്പസില്‍ സി സോണ്‍ കലോത്സവം പുരോഗമിക്കുന്നത്.

English summary
c-zone art fest in calicut university will conclude today

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്