ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കോട്ടക്കുന്നില്‍ സംഘര്‍ഷം

  • Posted By: SANOOP PC
Subscribe to Oneindia Malayalam

കണ്ണൂര്‍: വളപട്ടണം-ചാല ബൈപ്പാസിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതില്‍ വീണ്ടും പ്രതിഷേധം. ബൈപ്പാസ് റോഡിനു വേണ്ടിയുള്ള സര്‍വ്വേയുമായി ബന്ധപ്പെട്ട് പുതിയതെരു കോട്ടക്കുന്നിലാണ് ബുധനാഴ്ച രാവിലെ സംഘര്‍ഷമുണ്ടായത്. വളപട്ടണം-ചാല ബൈപാസ് റോഡിന് വേണ്ടിയുള്ള സര്‍വ്വേയുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം നടന്നത്. കല്ല് സ്ഥാപിച്ച് സ്ഥലം നിശ്ചയിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുകയായിരുന്നു.

റവന്യൂ വകുപ്പിലെയും ദേശീയപാതാ അതോറിറ്റിയിലെയും ജീവനക്കാരാണ് സ്ഥലം അളക്കാന്‍ എത്തിയത്്.ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതറിഞ്ഞെത്തിയ വളപട്ടണം പോലീസ് ഇന്‍സ്പെക്ടര്‍ കെ.കൃഷ്ണന്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ സമരക്കാര്‍ പ്രതിരോധിച്ചതോടെ പോലീസ് ബലം പ്രയോഗിച്ചു.

img


തുടര്‍ന്ന് സ്ത്രീകളടക്കംനൂറോളം പേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.കൂടുതല്‍ വനിതാ പോലീസ് സ്ഥലത്തെത്തിയാണ് വീട്ടമ്മമാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. സ്ഥലത്തിനൊപ്പം വീടു കൂടി വീട്ടുകൊടുക്കേണ്ട അവസ്ഥയാണ് വരുന്നതെന്ന് വീട്ടമ്മമാര്‍ ആരോപിച്ചു.പിന്നീട് പോലീസ് സുരക്ഷയില്‍ ഉദ്യോഗസ്ഥര്‍ സര്‍വേക്കല്ല് സ്ഥാപിച്ചു. ദേശീയപാത വികസനത്തിന് പുഴാതി വില്ലേജില്‍ സ്ഥലമേറ്റെടുക്കുമ്പോള്‍ 40 കുടുംബങ്ങള്‍ക്ക് വീടുള്‍പ്പെടെ നഷ്ടമാകും. നേരത്തെയും സ്ഥലം അളക്കുന്നതിന് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പ്രദേശത്ത് പ്രതിഷേധമുണ്ടായിരുന്നു.

കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലാവസന്തം ഇന്ന് സമാപിക്കും

English summary
conflicts in Kannur Kotttakunnu against Bypass land disputes

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്