ദിലീപ് വീണ്ടും വിദേശത്തേക്ക്; പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കെന്ന്... കോടതി അനുമതി!!

  • Written By: Desk
Subscribe to Oneindia Malayalam

കൊച്ചി: യുവനടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ദിലീപിന് വിദേശത്തേക്ക് പോകാൻ കോടതിയുടെ അനുമതി. 25 മുതല്‍ മേയ് നാലു വരെ ദുബായ്, സിങ്കപ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനാണ് ഹര്‍ജി പരിഗണിച്ച അഡീ. സെഷന്‍സ് കോടതി അനുവാദം നല്‍കിയിരിക്കുന്നത്. പുതിയ സിനിമയുടെ പ്രചരണ പരിപാടിക്കാണ് വിദേശത്ത് പോകാനുള്ള അനുവാദം ചോദിച്ച് ദിലീപ് ഹർജി സമർപ്പിച്ചത്.

ജാമ്യം ലഭിച്ചതിനു ശേഷമുള്ള ദിലീപിന്റെ രണ്ടാമത്തെ വിദേശയാത്രയാമിത്. വിചാരണ നടപടികള്‍ക്കു വേണ്ടി മേയ് 21ന് വീണ്ടും കേസ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. കമ്മാര സംഭവമാണ് ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം. ചെന്നൈയില്‍ സിനിമ റിലീസ് ചെയ്തിരുന്നു. ചെന്നൈയിലെ റിലീസുമായി ബന്ധപ്പെട്ട് ദിലീപ് തിങ്കളാഴ്ച ചെന്നൈയിലെത്തിയിരുന്നു.

കമ്മാര സംഭവം ഏറ്റവും പുതിയ ചിത്രം

കമ്മാര സംഭവം ഏറ്റവും പുതിയ ചിത്രം

കമ്മാരസംഭവം ഗംഭീര വിജയമായി മാറുകയാണ്. ദിലീപ് വിവിധ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം മലയാളത്തിലെ ലക്ഷണമൊത്ത സ്പൂഫ് ചിത്രമെന്ന പേര് നേടിക്കഴിഞ്ഞു. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ എഴുതിയത് മുരളി ഗോപിയാണ്. മലയാളത്തില്‍ മുമ്പ് സംഭവിച്ചിട്ടില്ലാത്ത പ്രമേയം അതിമനോഹരമായും ബ്രില്യന്‍റായും തിരക്കഥയാക്കി മാറ്റിയിരിക്കുകയാണ് മുരളി ഗോപി.ദിലീപിന്റെ മകനായി സിദ്ദിക്ക് അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഒരു പ്രത്യേകത. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ വിദേശ രിലീസുമായി ബന്ധപ്പെട്ടുള്ള പ്രചരണ പരിപാടിക്കാണ് ദിലീപ് വിദേശത്തേക്ക് പറക്കുന്നത്.

വിചാരണ തടയണമെന്ന് ദിലീപ്

വിചാരണ തടയണമെന്ന് ദിലീപ്

അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹർജി സമർപ്പിച്ചിരുന്നു. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ നല്‍കാതെ വിചാരണ പാടില്ലെന്നായിരുന്നു ദിലീപിന്റെ ആവശ്യം. നടിയെ കാറില്‍ വെച്ച് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയും സംഘവും പകര്‍ത്തിയത് കേസിലെ നിര്‍ണായക തെളിവാണ്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണോ മെമ്മറി കാര്‍ഡോ പോലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ദൃശ്യങ്ങളുടെ പകര്‍പ്പ് മാത്രമാണ് പോലീസ് കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഈ വീഡിയോ അഭിഭാഷകൻ കണ്ടതപുമാണ് . ഈ വീഡിയോയിൽ ഒരു സ്ത്രീശബ്ദമുണ്ടെന്നും വീഡിയോ പരിശസോധിക്കാൻ നൽകണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാൽ കോടതി അത് തള്ളുകയായിരുന്നു.

വിചാരണ നീട്ടിവെക്കാനുള്ള തന്ത്രം

വിചാരണ നീട്ടിവെക്കാനുള്ള തന്ത്രം

നടിയുടെ സ്വകാര്യത കണക്കിലെടുത്ത് ദിലീപിന് ദൃശ്യങ്ങൾ കൈമാറരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ദൃശ്യങ്ങൾ പോലീസ് എഡിറ്റ് ചെയ്തിട്ടപുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ കോടതി അത് തള്ളി കളയുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകൻ എട്ട് തവണ കണ്ട ദൃശ്യങ്ങൾ വീണ്ടും ആവശ്യപ്പെടുന്നത് വിചാരണ നീട്ടിവെക്കാനുള്ള ദിലീപിന്റെ തന്ത്രമാണെന്ന് പ്രോസിക്യൂഷൻ കുറ്റപ്പെടുത്തുകയായിരുന്നു. ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധന നടത്തണം എന്ന ആവശ്യം പ്രതിഭാഗം ഉന്നയിച്ചിരുന്നു. ദൃശ്യങ്ങളിലെ ശബ്ദങ്ങള്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ചാല്‍ പോലും വ്യക്തമായി കേള്‍ക്കാന്‍ സാധിക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ദിലീപ് എട്ടാം പ്രതി

ദിലീപ് എട്ടാം പ്രതി

നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. സംഭവത്തിന് പിന്നിൽ തനിക്ക് ബന്ധമില്ലെന്നാണ് ദിലീപിന്റെ വാദം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യരാണ്. നടി ആക്രമിക്കപ്പെട്ട ശേഷം താരങ്ങള്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലല്ല, ദിലീപിനെ കുടുക്കാനാണ് ഗൂഢാലോചന നടക്കുന്നതെന്നാണ് ദിലീപിനൊപ്പമുള്ളവരുടെ വാദം. നടിയെ ആക്രമിച്ച് പീഡന ദൃശ്യം പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ ദിലീപ് തന്നെയാണെന്ന് തെളിവുണ്ടെന്ന് പ്രതി മാർട്ടിൻ അന്വേഷണ സംഘത്തെ നേരത്തെ അറിയിച്ചിരുന്നു. പ്രതി ആക്രമിക്കപ്പെട്ട സമയത്ത് വാഹനം ഓടിച്ചിരുന്നത് മാർട്ടിനായിരുന്നു.

ദിലീപിനെ കെണിയിൽ വീഴ്ത്തി

ദിലീപിനെ കെണിയിൽ വീഴ്ത്തി


എന്നാൽ പിന്നീട് മാർട്ടിൻ പിന്നീട് കോടതിയിൽ കാലുമാറിയിരുന്നു. വിചാരണയുടെ ഭാഗമായി കോടതിയില്‍ എത്തിച്ചപ്പോഴാണ് മറ്റൊരു വാദവുമായി മാർട്ടിൻ രംഗത്ത് വന്നത്. ദിലീപ് ജയിലിൽ കഴിയുമ്പോഴായിരുന്നു മാർട്ടിൻ ദിലീപാണ് ഇതിന് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ ദിലീപിന് ജാമ്യം കിട്ടിയതോടെ വീണ്ടും കാലുമാറുകയായിരുന്നു. മഞ്ജു വാര്യരേയും രമ്യാ നമ്പീശനേയും ലാലിനേയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനേയും പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളാണ് മാര്‍ട്ടിന്‍ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞത്. ദിലീപിന്റെ മുന്‍ ഭാര്യയായ നടി മഞ്ജു വാര്യര്‍, നടിയും വിമന്‍ ഇന്‍ സിനിമ കലക്ടീവിലെ സജീവ അംഗവും ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റ സുഹൃത്തുമായ രമ്യ നമ്പീശന്‍, ലാല്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് ദിലീപിനെ ഈ കേസില്‍ അകപ്പെടുത്തിയതാണെന്നാണ് മാർട്ടിൻ വെളിപ്പെടുത്തിയത്.

അമേരിക്കയിൽ കാണാതായ മലയാളി കുടുംബത്തിലെ ആവസാന മൃതദേഹവും കണ്ടെത്തി, അപകടമെന്ന് പോലീസ്!!

സര്‍ക്കാർ സ്വരം കടുപ്പിച്ചു: സർക്കാർ‍ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, തീരുമാനം ചർച്ചയ്ക്ക് ശേഷം!!


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Court permits Dileep to travel abroad

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്