Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത്

2015 ലായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്ന മഞ്ജു വാര്യരും ദിലീപും തമ്മിൽ വേർപിരിഞ്ഞത്. വിവാഹമോചനം കഴിഞ്ഞ് 11 വർഷമായെങ്കിലും പ്രണയിച്ച് വിവാഹം കഴിച്ചവർ പിന്നീട് വേർപിരിയാനുണ്ടായ കാരണത്തെ കുറിച്ച് പല അഭ്യൂഹങ്ങളും ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ഇതിൽ കാവ്യ മാധവന് പങ്കുണ്ടെന്ന തരത്തിലടക്കം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള

മഞ്ജു വാര്യരാണ് വിവാഹമോചന അപേക്ഷയുമായി കോടതിയെ സമീപിച്ചത് എന്നാണ് വാർത്തകൾ വന്നത്. എന്നാൽ തെളിവടക്കം കോടതിയിൽ സമർപ്പിച്ച് വിവാഹമോചനം വേണമെന്ന അഭ്യർത്ഥിച്ചത് താനാണെന്നാണ് ദിലീപ് പറഞ്ഞത്. മുൻപ് മനോരമ ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിൽ ദിലീപ് പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്. താരം പറഞ്ഞത് ഇങ്ങനെ

dileepmanju-

'98ൽ ആണ് ഞാൻ കല്യാണം കഴിച്ചത്. പെട്ടെന്നുള്ള കല്യാണമായിരുന്നു. സത്യം പറഞ്ഞാൽ വരെ വളരെ സന്തോഷകരമായിട്ടുള്ള ഒരു ജീവിതം തന്നെയായിരുന്നു ഞങ്ങളുടേത്. പക്ഷേ അതിന്റെ ഇടയിൽ കുറെ കാര്യങ്ങൾ സംഭവിച്ചു. എന്താണ് എൻറെ കുടുംബജീവിതത്തിൽ സംഭവിച്ചത് എന്നുള്ളതിന്റെ വിശദമായ കാര്യങ്ങളെല്ലാം 2013ൽ ജൂൺ അഞ്ചാം തീയതി ഞാൻ കോടതിയിൽ സബ്മിറ്റ് ചെയ്ത ഒരു ഡിവോഴ്സ് പെറ്റീഷൻ ഉണ്ടായിരുന്നു, പെറ്റീഷൻ അല്ല, ശരിക്കും പറഞ്ഞാൽ എൻറെ കുടുംബ ചരിത്രം എന്ന് വേണമെങ്കിൽ പറയാം. അതിൽ പ്രതികളുണ്ട്, കക്ഷികളുണ്ട്, സാക്ഷികളുണ്ട് 100ശതമാനം വിശ്വസിക്കുന്ന തെളിവുകൾ അടക്കമാണ് ഞാൻ കോടതിയിൽ കൊണ്ടുപോയി വെച്ച്. എനിക്ക് ഇതിനൊരു തീരുമാനം ഉണ്ടാക്കണം എന്ന് പറഞ്ഞു. മാത്രമല്ല അതിൽ ഒരുപാട് പ്രമുഖർ ഉണ്ട്. പ്രമുഖരുടെ നല്ല മുഖങ്ങൾ ഒന്നും പുറത്തു വരാതിരിക്കാനായിട്ട് ഞാൻ തന്നെയാണ് ശരിക്കും രഹസ്യവിചാരണ എന്ന് പറയുന്ന ഒരു വിഷയം കൂടി അതിന്റെ മുകളിൽ എടുത്ത് വെച്ചത്.

'കാവ്യ എൻ്റെ മുഖത്ത് തുപ്പിയില്ലെന്നേ ഉള്ളൂ, മിണ്ടാതെ വണ്ടിയിൽ കയറി പോയി'; അന്ന് നടന്നതിനെ കുറിച്ച് ദിലീപ്
'കാവ്യ എൻ്റെ മുഖത്ത് തുപ്പിയില്ലെന്നേ ഉള്ളൂ, മിണ്ടാതെ വണ്ടിയിൽ കയറി പോയി'; അന്ന് നടന്നതിനെ കുറിച്ച് ദിലീപ്

ഞാൻ ആരെയും ദ്രോഹിക്കുന്നില്ല, എന്നെ ഒരുപാട് പേര് ദ്രോഹിച്ചിട്ടുണ്ട് . ഞാൻ സഹായിച്ച ആൾക്കാരാണ് ഏറ്റവും കൂടുതൽ ദ്രോഹിച്ചത്. വിശ്വസിക്കുന്ന ആളുകളുടെ അടുത്ത് നിന്നാണ് പലപ്പോഴും എനിക്ക് തട്ടു കിട്ടിയിട്ടുള്ളത്. ഞാൻ ആരുടെ ഇമേജും കുഴപ്പത്തിലാക്കാൻ നോക്കിയിട്ടില്ല. എന്റെ മകളുടെ ഭാവി ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ആലോചിച്ചിട്ട് തന്നെയാണ് എപ്പോഴും ഞാൻ മൗനം ആണയിട്ടിരിക്കുന്നത് ഈ ഒരു വിഷയത്തിൽ.

എന്റെ ആദ്യ ഭാര്യ നന്നായി ലൈഫ് കാര്യങ്ങളായിട്ട് അവര അവരുടെ വഴിക്ക് അവരുടെ ജോലിയും കാര്യങ്ങളായിട്ട് പോകുന്നുണ്ട്. ഞാൻ ആ വഴിക്ക് അവരുടെ പുറകെ ഇല്ല. കഴിഞ്ഞ ഒരു വിഷയമാണ്. മറ്റുള്ള ആളുകൾ അവരെ തെറ്റിദ്ധരിപ്പിക്കുന്നതായി ഞാൻ അറിയുന്നുണ്ട്. ഞാൻ എന്തോ ഭീകരമായിട്ട് പുറകെ നടന്ന് ചെയ്യുന്നു അതിൽ നിന്നൊക്കെ ഞങ്ങൾ രക്ഷിക്കാമെന്നൊക്കെ പറഞ്ഞാണ് നടക്കുന്നത്.ഞാൻ ആ ഏരിയയിലേ ഇല്ലാത്ത ഒരാളാണ്. എന്റെ കാര്യങ്ങളായിട്ട് ഞാൻ മുന്നോട്ട് പോകുകയാണ്. എന്റെ മകളുടെ പഠിപ്പ് അല്ലെങ്കിൽ അവളുടെ കാര്യങ്ങൾ എന്റെ ജോലി ഇങ്ങനെ ഒരുപാട് വിഷയങ്ങൾ എനിക്ക് മുന്നിൽ നിൽക്കുന്നുണ്ട് . അതുകൊണ്ട് അതിനെകുറിച്ച് ഞാൻ കൂടുതൽ പറയുന്നില്ല. കുഴപ്പങ്ങൾ ഉണ്ടാകുന്ന ഒരു സമയം വരുമ്പോൾ ഞാൻ അത് തുറന്ന് പറയും. തുറന്ന് പറയേണ്ട ഒരു അവസ്ഥ ആരും ഉണ്ടാക്കല്ലേ എന്നാണ് എന്റെ പ്രാർത്ഥന',

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+