'ഇതുകൊണ്ടൊന്നും സുധാകരൻ സാറിന്റെ രാഷ്ട്രീയ വീര്യം തകർക്കാമെന്ന് കരുതേണ്ട, അദ്ദേഹം സത്യസന്ധൻ'; ആലപ്പി അഷ്റഫ്
സിപിഎമ്മുമായി പരസ്യ പോരിൽ ഏർപ്പെട്ടിരിക്കുന്ന മുൻ മന്ത്രിയും ദീർഘകാല എംഎൽഎയും ആയ ജി സുധാകരന് പിന്തുണയുമായി സംവിധായകനും നടനുമായ ആലപ്പി അഷ്റഫ്. തന്റെ നാട്ടുകാരൻ കൂടിയായ സുധാകരന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചും അദ്ദേഹത്തിന്റെ നിലപാടുകളെ കുറിച്ചുമൊക്കെ ആലപ്പി അഷ്റഫ് തുറന്ന് സംസാരിച്ചു. ആലപ്പി അഷ്റഫ് കണ്ടതും കേട്ടതും എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ
ആലപ്പുഴക്കാരായ ഞങ്ങളൊക്കെ സുധാകരൻ സാറിനെ രാഷ്ട്രീയത്തിന് അതീതമായി ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അതിനൊരു കാരണമേ ഉള്ളൂ, അത് അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം ഒന്ന് കൊണ്ട് മാത്രമാണ്. ഒരു രാഷ്ട്രീയക്കാരൻ, ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആ മനുഷ്യൻ. കോൺഗ്രസിന്റെ പോഷക സംഘടനയായ സംസ്കാര സാഹിതിയുടെ ഒരു ക്യാമ്പ് ആലപ്പുഴയിൽ വച്ച് നടന്നിരുന്നു.

അന്ന് അതിനെതിരെ അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്ന് വലിയ എതിർപ്പ് നേരിട്ടിരുന്നു. എന്നാൽ അതൊന്നും അദ്ദേഹം കാര്യമാക്കിയിരുന്നില്ല. ആരോപണങ്ങൾ ഒന്നും അദ്ദേഹം മുഖ വിലയ്ക്ക് എടുത്തതുമില്ല. അത് കലാകാരന്മാരുടെ സംഘടനയാണ്. അവർ എന്നെ വിളിച്ചു, ഞാൻ പോയി. അതിൽ രാഷ്ട്രീയ മാനമൊന്നും കാണേണ്ടതില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സുധാകരൻ സാർ ഏതെങ്കിലും ഒരു പ്രോഗ്രാമിന് നാലുമണിക്ക് വരാമെന്ന് ഏറ്റുകഴിഞ്ഞാൽ, നമ്മൾ വാച്ച് നോക്കിയിരിക്കേണ്ട കാര്യമില്ല. അദ്ദേഹം എത്തുന്ന സമയം കൃത്യം നാലുമണി തന്നെ ആയിരിക്കും. സാധാരണ രാഷ്ട്രീയക്കാർ നാലുമണിക്ക് ഒരു പ്രോഗ്രാം വെച്ചാൽ, അത് തുടങ്ങുന്നത് അഞ്ചുമണിയും ആറുമണിയും ഒക്കെയാണ്. അങ്ങനെയുള്ള പരിപാടികളിൽ സുധാകരൻ സാർ, അദ്ദേഹത്തോട് പറഞ്ഞ സമയം കൃത്യം എത്തുകയും, പരിപാടി ആരംഭിക്കാൻ താമസിച്ചാൽ ആ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി പോകുന്നതും ഞാൻ പലപ്രാവശ്യം കണ്ടിട്ടുണ്ട്.
അതുകാരണം പ്രോഗ്രാമുകളിൽ സുധാകരൻ സാറിനെ ക്ഷണിച്ചാൽ, സമയനിഷ്ഠ പുലർത്താൻ സംഘാടകർ, പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. ഞാൻ ഇത് ഇവിടെ പറയാനുള്ള കാരണം, അദ്ദേഹം ജീവിതത്തിൽ പുലർത്തുന്ന കൃത്യനിഷ്ഠയുടെ ചെറിയൊരു ഉദാഹരണം ചൂണ്ടിക്കാണിക്കുവാൻ വേണ്ടി മാത്രമാണ്. സുധാകരൻ സാർ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്ന കാലഘട്ടങ്ങളിൽ ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റുകാർ പൊതുവെ പാവങ്ങളോടും തൊഴിലാളികളോടും ചേർന്ന് നിൽക്കുന്നവരായിരുന്നു. അന്നൊക്കെ നേതാക്കന്മാരുടെ ജീവിതവും ലളിതമായിരുന്നു.
അത്തരം ത്യാഗോജ്ജലമായ ജീവിത പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് അവർ ഈ പ്രസ്ഥാനത്തെ കെട്ടിപ്പടുത്ത് ഉയർത്തിയത്. ഇത്തരം നേതാക്കന്മാരുടെ തണലിൽ ജീവിച്ചു വളർന്നവരാണ് ഇന്ന് ഫൈവ് സ്റ്റാർ ജീവിതം, അതായത് ആഡംബര ജീവിതം നയിക്കുന്ന സുഖലോലുപന്മാരായ നേതാക്കന്മാരിൽ പലരും. പാർട്ടിക്കാരനായ ഒരുവൻ രാജ്യ സെക്രട്ടറി ആയി കഴിഞ്ഞാൽ ഉടൻ പറയുന്നത്, "അവൻ രക്ഷപ്പെട്ടു" എന്നാണ്. വ്യക്തികളുടെ രക്ഷപ്പെടലിനാണ് അവിടെ പ്രാധാന്യം. അല്ലാതെ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനല്ല.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന സിനിമയിൽ ഒരു സീൻ ഉണ്ട്: ശങ്കരാടിയുടെ പാർട്ടി ക്ലാസ്സിൽ പങ്കെടുത്ത ബോബി കൊട്ടാരക്കരക്ക് ശങ്കരാടി പറയുന്നതൊന്നും മനസ്സിലാകുന്നില്ല. അപ്പോൾ ബോബി കൊട്ടാരക്കര ഒരു ചോദ്യം ചോദിക്കുന്നു:മനസ്സിലാകുന്ന രീതിയിൽ ഒന്ന് പറഞ്ഞു തന്നുകൂടെ? എന്ന്. അപ്പോൾ ശ്രീനിവാസൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്: "ഉത്തമ, നീ പാർട്ടി ക്ലാസ്സിൽ സ്ഥിരമായി വരാത്തതുകൊണ്ടാണ് നിനക്കൊന്നും മനസ്സിലാകാത്തത്. നീ അവിടെ ഇരിക്കൂ" എന്ന് പറയുന്നു.
ശരിക്കും ശങ്കരാടി ആ ചിത്രത്തിൽ വിവരദോഷിയായ ഒരു നേതാവാണ്. ഇത്തരമൊരു അനുഭവകഥ സുധാകരൻ സാർ കഴിഞ്ഞ പത്രസമ്മേളനത്തിൽ വിവരിച്ചത് ശ്രദ്ധേയമാണ്. പണ്ട് മുതുകളം എന്ന സ്ഥലത്ത് പാർട്ടിയുടെ ജനറൽ ബോഡി നടക്കുകയായിരുന്നു. നല്ല മിടുക്കന്മാരായ എസ്എഫ് ഐയുടെ ചെറുപ്പക്കാരായ മെമ്പർമാർ അതിൽ പങ്കെടുത്തിരുന്നു.
അന്നത്തെ തിരുവനന്തപുരം എസ്എഫ് ഐ ജില്ലാ പ്രസിഡണ്ട് ക്ലാസ് എടുത്ത സഖാവിനോട് എഴുന്നേറ്റ് നിന്ന് ചോദിച്ചു: "ചൈന-വിയറ്റ്നാമിലെ ആക്രമിച്ചത് ഏത് വൈവിധ്യത്തിൽ പെടുമെന്ന്?" നാല് വൈവിധ്യങ്ങളാണ് ഉള്ളത്. ചോദ്യം ചോദിച്ച എസ്എഫ് ഐ നേതാവിനെ ഇറങ്ങി പോടാ എന്ന് പറഞ്ഞ ചീത്ത വിളിച്ച് ഇറക്കിവിട്ടു. സന്ദേശത്തിൽ ശങ്കരാടിയെ പോലെ ആ സഖാവും ഒരു വിവരദോഷിയായിരുന്നു.
സത്യത്തിൽ അയാൾക്ക് അതിനു മറുപടി പറയാൻ അറിയില്ലായിരുന്നു എന്നാണ് സുധാകരൻ സാർ പറയുന്നത്. ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വെച്ചാൽ, കമ്മ്യൂണിസത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നവനും ഒന്നും അറിയില്ല. അത് കേൾക്കുന്നവന് ഒന്നും മനസ്സിലാകുകയുമില്ല. ചുരുക്കി പറഞ്ഞാൽ, കഥയറിയാതെ ആട്ടം കാണുന്നവരാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റുകാർ എന്ന് ചുരുക്കം. രാഷ്ട്രീയമെന്തെന്നും കമ്മ്യൂണിസം എന്തെന്നും പഠിച്ചും പിടിപ്പിച്ചും വളർന്നുവന്ന ഒരു നേതാവാണ് ജി സുധാകരൻ. ആലപ്പുഴ എസ് ഡി കോളേജിലെ ഒരു അധ്യാപകനായിരുന്നു ഐമനം കൃഷ്ണൻകുട്ടി സാർ.
അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനും സാംസ്കാരിക നായകനും ഒക്കെ ആയിരുന്നു അദ്ദേഹം. എന്റെ കോളേജ് മിമിക്രി കാലഘട്ട വേളയിൽ യൂണിവേഴ്സിറ്റി മത്സരത്തിലേക്ക് എന്നെ തെരഞ്ഞെടുത്ത് അയക്കാൻ പ്രധാന പങ്കുവഹിച്ച ഒരു അധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് മൂന്ന് പെൺമക്കളാണ് ഉള്ളത്: ജൂബിലി നവപ്രഭ, ഉമാ നവപ്രഭ, ലക്ഷ്മി നവപ്രഭ. ഐമനം കൃഷ്ണൻകുട്ടി സാറിന്റെ മൂത്ത മകളായ ജൂബിലി നവപ്രഭയെയാണ് സുധാകരൻ സാർ വിവാഹം കഴിച്ചിരിക്കുന്നത്. കൃഷ്ണൻകുട്ടി സാറും ഞാനും തമ്മിൽ വളരെ അടുത്ത സൗഹൃദ ബന്ധം പുലർത്തിയിരുന്നു. അദ്ദേഹം മരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് വരെ എന്നെ വിളിക്കുമായിരുന്നു.
ജൂബിലി, നവപ്രഭ, എന്റെ വളരെ ജൂനിയർ ആയി എസ്ഡി കോളേജിൽ പഠിച്ച ആളുമാണ്. മാത്രമല്ല, പിൽക്കാലത്ത് അതേ കോളേജിൽ തന്നെ അധ്യാപികയായി എത്തുകയും വൈസ് പ്രിൻസിപ്പൽ ആയി റിട്ടയർ ചെയ്യുകയും ചെയ്തു. സുധാകരൻ സാറിന്റെ രാഷ്ട്രീയത്തോട് എനിക്ക് വിയോജിപ്പുള്ളപ്പോഴും, ഒരു നല്ല വ്യക്തി എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നെപ്പോലെ തന്നെ രാഷ്ട്രീയത്തിൽ നോക്കാതെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ആലപ്പുഴയിൽ ഉണ്ട്. അദ്ദേഹം മന്ത്രിയായി ചാർജ് എടുത്തപ്പോൾ ഞാൻ അദ്ദേഹത്തെ വീട്ടിൽ പോയി കണ്ട് എന്റെ സ്നേഹവും അഭിനന്ദനവും പങ്കുവെച്ചിരുന്നു.
അത് തികച്ചും വ്യക്തിപരവുമായിരുന്നു. അന്ന് ജൂബിലി എന്നെയും സ്നേഹിതനെയും സാറിനോടൊപ്പം നിർത്തി ഫോട്ടോയും എടുത്തിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി അദ്ദേഹം തന്റെ പാർട്ടി അണികളിൽ ചിലരിൽ നിന്നും അനുഭവിക്കേണ്ടി വന്ന അവഗണനയും പരിഹാസവും ഒക്കെ നമ്മൾ കേട്ടറിഞ്ഞതിനേക്കാളും കഠിനമായിരുന്നു എന്നുള്ളത് പറയാതെ വയ്യ. തന്റെ തണലിൽ നിർത്തി വളർത്തി വലുതാക്കിയവരിൽ പലരും അദ്ദേഹത്തിനോട് കാണിച്ചതും ഇപ്പോൾ കാണിക്കുന്നതുമായ നന്ദികേടാണ് അദ്ദേഹത്തിന്റെ ഹൃദയത്തിന് ഇത്രയധികം വേദന ഉളവാക്കാനുള്ള കാരണം.
അതൊക്കെ കൊണ്ടായിരിക്കാം ഇപ്പോൾ അദ്ദേഹം മാറി ചിന്തിച്ച് അവരിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി സ്വതന്ത്രനായി നിന്നുകൊണ്ട് ചിലതൊക്കെ തുറന്നു പറയാൻ തയ്യാറായത്. ഞാൻ നേരിൽ കണ്ടിട്ടുള്ളതും ആലപ്പുഴക്കാർക്കെല്ലാം അറിയാവുന്നതുമായ ഒരു കാര്യം ഞാൻ നിങ്ങളുമായി പങ്കുവെക്കാം. ഒന്നുമില്ലാതെ വെറും വട്ടപൂജ്യത്തിൽ നിന്ന് വന്ന പലരെയും അദ്ദേഹം വളർത്തിക്കൊണ്ടുവന്നിട്ടുണ്ട്. അവരൊക്കെ ഇന്ന് അദ്ദേഹത്തെ ചവിട്ടി മെതിച്ചുകൊണ്ട് മണി പവറിലും മസിൽ പവറിലും മണിമാളികയിൽ ഇരുന്ന് സുധാകരൻ സാറിനെ കല്ലെറിയുകയാണ്.
ഇതുകൊണ്ടൊന്നും സുധാകരൻ സാറിന്റെ രാഷ്ട്രീയ വീര്യത്തെ തകർക്കാമെന്ന് ആരും കരുതേണ്ട. കാരണം മന്ത്രങ്ങളും തന്ത്രങ്ങളും കുതന്ത്രങ്ങളും ഇല്ലാതെ സത്യസന്ധമായ ജീവിതം കൊണ്ട് കെട്ടിപ്പടുത്തതാണ് അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം. അത് മനസ്സിലാക്കിയത് കൊണ്ടാണല്ലോ ആലപ്പുഴയിലെ ജനങ്ങൾ രാഷ്ട്രീയത്തിൽ നോക്കാതെ അദ്ദേഹത്തെ സ്നേഹിക്കുന്നതും അദ്ദേഹത്തോടൊപ്പം നിൽക്കുന്നതും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications