കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ മുഴുവന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും ഒപി ബഹിഷ്‌കരിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: എം.ആര്‍ വാക്‌സിനേഷന്‍ കുത്തിവെയ്പിനിടെ മലപ്പുറം വളാഞ്ചേരി എടയൂര്‍ പി.എച്ച് സി യിലെ മെഡിക്കല്‍ ഓഫീസറേയും ആരോഗ്യ പ്രവര്‍ത്തകരേയും കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും ഒ.പി. ബഹിഷ്‌കരിച്ചു. ഇന്നു രാവിലെ എട്ടുമണിയോടെയാണു ഒ.പി ബഷിഹ്ക്കരിച്ചു. തുടര്‍ന്നു ഇപ്പോള്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ കെ.ജി.എം.ഒ. ഭാരാഹികളുമായി കലക്ടര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകഘയാണ്. ചര്‍ച്ചക്ക് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അതേ സമയം കേസുമായി ബന്ധപ്പെട്ടു രണ്ടുപേരെ അല്‍പം മുമ്പാണു പോലീസ് അറസറ്റ് ചെയ്തത്.

വിചാരണയില്‍ പ്രോസിക്യൂഷന്‍ വിയര്‍ക്കും... കാരണം ഈ പഴുതുകള്‍, ദിലീപിന് പ്രതീക്ഷയുണ്ട്?

മിസില്‍സ് റുബെല്ല വാക്‌സിന്‍ കുത്തിവയ്‌പ്പെടുക്കാനെത്തിയ ആരോഗ്യവകുപ്പ് അധികൃതരെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുകയായിരുന്നു. എടയൂര്‍ പഞ്ചായത്തിലെ അത്തിപ്പറ്റ ജി.എല്‍.പി സ്‌കൂളില്‍ കുത്തിവെപ്പെടുക്കാനെത്തിയ എടയൂര്‍ പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതരെയാണ് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. വാക്‌സിനെടുക്കുന്നതിനിടെ ഒരു സംഘം യുവാക്കളെത്തി നഴ്‌സിന്റെ കൈപിടിച്ച് വലിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു.

nurse
മലപ്പുറത്ത് അക്രമത്തിനിരയായ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്

സംഭവത്തില്‍ പരുക്കേറ്റ എടയൂര്‍ പ്രാകാഥമിരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് ശ്യാമള കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. മാരാകായുധങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്ന് എടയൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.അലി അഹമ്മദ് പറഞ്ഞു. വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലക്ടര്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും പ്രതികളെ 24 മണിക്കൂറിനുള്ളില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്‌കരിച്ച് രംഗത്തിറങ്ങുമെന്ന് പറഞ്ഞ് ഡോക്ടര്‍മാരുടെ സംഘടന കത്ത് നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സക്കീന പറഞ്ഞിരുന്നു.

English summary
government doctors in malappuram boycotted op
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X