കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവിന്ദ് പന്‍സാരെ രക്തസാക്ഷിദിനമായ ഇന്ന് സിപിഐ സംസ്ഥാന സമ്മേളന പതാകദിനം നടത്തും

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഹിന്ദു വര്‍ഗ്ഗിയ വാദികളുടെ വെടിയേറ്റു മരിച്ച ഗോവിന്ദ് പന്‍സാരെ രക്തസാക്ഷി ദിനമായ ഇന്ന് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനം.കേരളത്തിലെ പതിനായിരത്തില്‍പ്പരം പാര്‍ട്ടി ഘടകങ്ങളില്‍ സമ്മേളനത്തിന്റെ പതാകദിനം ആചരിക്കും. ഇന്ത്യന്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 23 പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് ഫെബ്രുവരി 28ന് മലപ്പുറത്ത് തുടക്കം കുറിക്കും. മാര്‍ച്ച് 1 മുതല്‍ 4 വരെയാണ് പ്രതിനിധി സമ്മേളനം.

<br>ഷുഹൈബ് വധത്തില്‍ പിണറായിക്ക് അതൃപ്തി, കണ്ണൂര്‍ ലോബി കുടുങ്ങും സ്വരം കടുപ്പിച്ച് സംസ്ഥാന നേതൃത്വം
ഷുഹൈബ് വധത്തില്‍ പിണറായിക്ക് അതൃപ്തി, കണ്ണൂര്‍ ലോബി കുടുങ്ങും സ്വരം കടുപ്പിച്ച് സംസ്ഥാന നേതൃത്വം

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും പ്രഗല്ഭനായ എഴുത്തുകാരനുമായിരുന്ന സ: ഗോവിന്ദ് പന്‍സാരെയുടെ രക്തസാക്ഷി ദിനമാണ് ഫെബ്രുവരി 20.സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ സെക്രട്ടറി, മഹാരാഷ്ട്രാ സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള ഗോവിന്ദ് പന്‍സാരെ 6 ദശാബ്ദക്കാലത്തെ നീണ്ട പൊതുപ്രവര്‍ത്തനത്തിന്റെ ഉടമയായിരുന്നു.മഹാരാഷ്ട്രയിലെപുരോഗമന പ്രസ്ഥാനങ്ങളുടെ ഏറ്റവും ശക്തനായ നേതാവായിരുന്ന പന്‍സാരെ സാധാരണക്കാരന്റെയും തൊഴിലാളികളുടെയും ശബ്ദമായിരുന്നു. കോല്‍ഹാപ്പൂരിലെ കോള്‍ വിരുദ്ധ സമരത്തിന് നേതത്വം നല്കിയ അദ്‌ഹേത്തെ കോര്‍പ്പറേറ്റ് ശക്തികള്‍ തങ്ങളുടെടെ ശക്തനായ ശത്രുവായി കണ്ടു.

cpi

മതാന്ധതയ്ക്കും, ജാതീയ വേര്‍തിരിവുകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചിരുന്ന ഗോവിന്ദ് പന്‍സാരെയെ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ നോട്ടപ്പുള്ളിയായി പ്രഖ്യാപിച്ചു.മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവനായിരുന്ന ഹേമന്ത് കാക്കറെ
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ അണിയറ രഹസ്യങ്ങള്‍ വിശദീകരിക്കുന്ന 'ഹൂ കില്‍ഡ് കാക്കറെ.?' എന്ന പുസ്തകത്തിന് അദ്ദ് ദേഹം നല്‍കിയ പിന്തുണയും, ശിവജി യെ കടുത്ത മുസ്ലീം വിരോധിയായി ചിത്രീകരിക്കുന്നതിനെതിരെ, ചരിത്രത്തെ അപഗ്രഥിച്ച് അദേഹം രചിച്ച

'ആരായിരുന്നു ശിവജി ?' എന്ന പുസ്തകവും പ്രതിരോധിക്കാനാവാെത്ത ഫാസിസ്റ്റ് ശക്തികള്‍ അദ്ദേഹത്തിന്റെ ചിന്തയും പ്രവര്‍ത്തികളും അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.2015 ഫെബ്രുവരി 16 ന് രാവിലെ പ്രഭാതസവാരിക്കിടയില്‍ അദ്ദേഹത്തെയും, ഭാര്യ ഉമ പന്‍സാരെയേയും വര്‍ഗ്ഗീയ വാദികള്‍ വെടിവെച്ചു വീഴ്ത്തി. ഗോവിന്ദ് പന്‍സാരെ ഫെബ്രുവരി 20 ന് അന്തരിച്ചു.

<br>മാണിയെ വേണോ സിപിഐയെ വേണോ?; സിപിഎമ്മില്‍ ആശയക്കുഴപ്പം; പ്രതീക്ഷയോടെ കോണ്‍ഗ്രസ്
മാണിയെ വേണോ സിപിഐയെ വേണോ?; സിപിഎമ്മില്‍ ആശയക്കുഴപ്പം; പ്രതീക്ഷയോടെ കോണ്‍ഗ്രസ്

മനുഷ്യ സ്‌നേഹികളായ ബുദ്ധിജീവികളെയും എഴുത്തുകാരെയും നിശബ്ദരാക്കുന്ന ഫാസിസ്റ്റ് നീക്കത്തിലെ ഒരു ഇരയായി മാറിയ പന്‍സാരെ, ഇന്ത്യയിലെ പൊരുതുന്ന വര്‍ഗ്ഗത്തിനും മതേതര പുരോഗമന ചിന്താഗതിക്കാര്‍ക്കും വലിയ പ്രചോദനമാണ് നല്കുന്നത്. ഗോവിന്ദ് പന്‍ സാരെയുടെ ധീരസ്മരണകള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതോടൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പോരാട്ടത്തിനുള്ള ആഹ്വാനമാണീ സമ്മേളനമെന്ന പ്രഖ്യാപനം കൂടിയാണ് ഈ പതാകദിനമെന്ന് സിപിഐ വൃത്തങ്ങള്‍ അറിയിച്ചു.

അയ്യേ.. അയ്യേ... അയ്യയ്യേ, നാണക്കേട്!!! സമരം നിര്‍ത്തിയ ബസ്സുമുതലാളിമാർക്ക് അറഞ്ചം പുറഞ്ചം ട്രോൾ!!അയ്യേ.. അയ്യേ... അയ്യയ്യേ, നാണക്കേട്!!! സമരം നിര്‍ത്തിയ ബസ്സുമുതലാളിമാർക്ക് അറഞ്ചം പുറഞ്ചം ട്രോൾ!!

English summary
Govind panasare martyrdom,cpi flag host today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X