Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ വാക്‌സിനേഷന്‍ ക്ഷാമമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്:വാക്സിൻ നൽകിയത് 1.88 കോടി പേർക്ക്

തിരുവനന്തപുരം: കൊവിഡ് വ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്ത് പല ജില്ലകളിലും വാക്സിൻ ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം അടക്കമുള്ള മിക്ക ജില്ലകളിലും നിലവിൽ വാക്സിന്‍ സ്റ്റോക്കില്ലെന്നും ഈ സാഹചര്യത്തെക്കുറിച്ച് കേന്ദ്രസർക്കാരിനെ അറിയിച്ചതായും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേരളത്തിന് 1.66 കോടിയിലധികം ഡോസ് വാക്സിനാണ് കേന്ദ്രം നല്‍കിയതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

വാക്സിനേഷൻ ആരംഭിച്ചത് മുതൽ സംസ്ഥാനത്ത് ഇതുവരെ 1.88 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞതായും. 45 വയസിന് മുകളിലുള്ള 76 ശതമാനം പേർക്ക് ആദ്യഡോസ് വാക്സിനും 35 ശതമാനത്തിന് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. അതേ സമയംവയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് നൂറു ശതമാനവും വാക്സിന്‍ പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.

aranmula-veenageorge-cpm

രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്‍റെ വാക്സിനേഷന്‍ നിരക്ക് മുകളിലാണ്. വാക്സിനേഷന്റെ കാര്യത്തിൽ വേർതിരിവില്ലെന്നും വാക്സിൻ ലഭിക്കാൻ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവര്‍ക്കും നല്‍കുമെന്നും വീണ ജോര്‍ജ്ജ് വ്യക്തമാക്കി. അതേ സമയം വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവിനെ മന്ത്രി ന്യായീകരിച്ചിട്ടുണ്ട്.

വാക്സിൻ സ്വീകരിക്കുന്നവർ 72 മണിക്കൂർ മുമ്പ് ആർടിപിസിആർ പരിശോധന നടത്തണമെന്നും നെഗറ്റീവ് ആയവർ മാത്രം വാക്സിൻ സ്വീകരിച്ചാൽ മതിയെന്നുമായിരുന്നു കളക്ടറുടെ ഉത്തരവ്. എന്നാൽ ഈ കൊവിഡ് പരിശോധന സൌജന്യമായിരിക്കുമെന്നും കളക്ടർ ഉത്തരവിൽ വിശദീകരിച്ചിരുന്നു. രോഗികളുടെ എണ്ണവും സാഹചര്യവും നോക്കി ഇക്കാര്യത്തിൽ ജില്ലാ കളക്ടർമാർക്ക് . പ്രതിഷേധം ശക്തമായതിനെ തുടർന്ന് 72 മണിക്കൂർ എന്നത് കളക്ടർ 15 ദിവസമായി തിരുത്തുകയായിരുന്നു.

ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+