കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി നിശാപാർട്ടി കേസ്: അഞ്ച് പേർ കൂടി അറസ്റ്റിൽ, അഞ്ചിൽ ഒരാൾ കോൺഗ്രസ് നേതാവ്!!

Google Oneindia Malayalam News

ഇടുക്കി: കൊറോണ വൈറസ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇടുക്കിയിൽ നിശാ പാർട്ടിയും ബെല്ലി ഡാൻസും നടത്തിയ സംഭവത്തിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ. പ്രാദേശിക കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേരാണ് ഏറ്റവും ഒടുവിൽ സംഭവത്തിൽ പിടിയിലായിട്ടുള്ളത്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 33ലെത്തിയിട്ടുണ്ട്. 47 പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തിട്ടുള്ളത്.

 തടിക്കച്ചവടക്കാരനിൽ നിന്ന് ആഢംബര ജീവിതത്തിലേക്ക്: സന്ദീപ് നായർ സ്വപ്ന സുരേഷിന്റെ ബിനാമിയോ? തടിക്കച്ചവടക്കാരനിൽ നിന്ന് ആഢംബര ജീവിതത്തിലേക്ക്: സന്ദീപ് നായർ സ്വപ്ന സുരേഷിന്റെ ബിനാമിയോ?

 കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്

കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്

കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും സേനാപതി സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായ ജെയിംസ് തെങ്ങുകുടിയാണ് ഇന്ന് അറസ്റ്റിലായ കോൺഗ്രസ് നേതാവ്. ജൂൺ 28ന് മന്ത്രി എംഎം മണിയാണ് വീഡിയോ കോൺഫറൻസിലൂടെ തണ്ണിക്കോട് മെറ്റൽസ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് നടത്തിയ നിശാപാർട്ടിയാണ് വിവാദമായത്. കൊറോണ വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ നിലനിൽക്കെ ഇവയെല്ലാം കാറ്റിൽപ്പറത്തിയാണ് ബെല്ലി ഡാൻസും മദ്യസൽക്കാരവുമായി പാർട്ടി നടത്തുന്നത്.

റിസോർട്ടിന് സ്റ്റോപ്പ് മെമ്മോ

റിസോർട്ടിന് സ്റ്റോപ്പ് മെമ്മോ

ഇടുക്കി ശാന്തൻപാറയിൽ നിശാ പാർട്ടിയും ബെല്ലി ഡാൻസും നടത്തിയ റിസോർട്ടിന് ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. രാജാപ്പാറയിലെ ജംഗിൾ പാലസ് റിസോർട്ടിലാണ് പരിപാടി നടന്നത്. മന്ത്രി മണി ഉദ്ഘാടനം നിർവ്വഹിച്ച തണ്ണിക്കോട് മെറ്റൽസ് റവന്യൂ വകുപ്പ് ഇടപെട്ട് അടപ്പിച്ചിട്ടുണ്ട്. ലൈസൻസ് ലഭിക്കാതെ ക്രഷർ തുറന്നതോടെയാണിത്. ഇതോടെ സ്ഥാപനത്തിന്റെ ഉടമ റോയി കുര്യനെതിരെ നടപടി സ്വീകരിക്കുമെന്നും വകുപ്പ് വ്യക്തമാക്കി. തണ്ണിക്കോട് മെറ്റൽസിന് ലൈസൻസില്ലെന്ന് ജിയോളജി വകുപ്പിന് പുറമേ ഉടുമ്പൻചോല പഞ്ചായത്തും വ്യക്തമാക്കിയിരുന്നു. സ്ഥാപനത്തിന്റെ ഉദ്ഘാടനം നടത്തിയത് ക്രഷർ യൂണിറ്റിന് ആവശ്യമായ അപേക്ഷ പോലും നൽകാതെയാണെന്നും ആരോപണമുയർന്നിരുന്നു.

 33 പേർ അറസ്റ്റിൽ

33 പേർ അറസ്റ്റിൽ


തണ്ണിക്കോട് മെറ്റൽസ് ഉടമ റോയി കുര്യൻ, കോതമംഗലം സ്വദേശികളായ കാപ്പള്ളിൽ പോൾ, നെടുങ്കല്ലേൽ ചെറിയാൻ, ഇലനിൽ ചെറിയാൻ, കുന്നേൽ സിബി, കുന്നത്ത് ബിജു, പുത്തൻ വീട്ടിൽ ജോണി, നടുവത്ത് ബെന്നി പോൾ, നടുക്കുടിയിൽ തോമസ്, കുറിച്ചായിൽ ലിജോ, കുന്നേൽ ആന്റണി എബ്രഹാം എന്നിവരുൾപ്പെടെയുള്ളവരാണ് കേസിൽ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. പാർട്ടിയിൽ പങ്കെടുത്തവരുൾപ്പെടെ 33 പേരാണ് കേസിൽ പിടിയിലായിട്ടുള്ളത്.

 തെളിവില്ലെന്ന് എക്സൈസ്

തെളിവില്ലെന്ന് എക്സൈസ്


റിസോർട്ടിൽ പാർട്ടി നടത്തുന്നതിനായി അനധികൃതമായി വിദേശ മദ്യം എത്തിച്ചതിനും വിതരണം ചെയ്തതിനും തെളിവില്ലെന്നാണ് എക്സൈസ് നൽകുന്ന വിവരം. തൊണ്ടി മുതൽ ഇല്ലാത്തതിനാൽ സംഭവത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് എക്സൈസിന്റേത്. രണ്ട് തവണ എക്സൈസ് സംഘം പാർട്ടി നടന്ന റിസോർട്ടിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയിൽ നിന്ന് പ്രത്യേക വാഹനത്തിൽ പാർട്ടിയ്ക്കുള്ള മദ്യം എത്തിച്ചെന്ന വിവരമാണ് പുറത്തുവന്നത്. ഇത് തെളിയിക്കാൻ എക്സൈസിന് കഴിഞ്ഞിട്ടില്ല.

 രോഗ സാധ്യതയുണ്ടെന്ന്

രോഗ സാധ്യതയുണ്ടെന്ന്


നെടുങ്കണ്ടത്തെ റിസോർട്ടിൽ നിശാപാർട്ടി സംഘടിപ്പിച്ച സംഭവം ആരോഗ്യവകുപ്പിനും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. മുംബൈയിൽ നിന്നുമെത്തി യുക്രൈൻ നർത്തകിമാർ പാർട്ടിയിൽ പങ്കെടുത്തതാണ് കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്ന ആശങ്ക വർധിപ്പിച്ചത്. ഈ സാഹചര്യത്തിൽ പാർട്ടിയ്ക്കെത്തിയ നർത്തകിമാരുടെ വിവരങ്ങളും ആരോഗ്യവകുപ്പ് ശേഖരിച്ച് വരുന്നുണ്ട്. ഇത്രയധികം പേർ പാർട്ടിയ്ക്കെത്തിയതും രോഗവ്യാപനത്തിന് ഇടയാക്കുമെന്ന ഭീതിയിലും നിലനിൽക്കുന്നുണ്ട്.

 പ്രവർത്തനം നിർത്തലാക്കിയ ക്വാറി

പ്രവർത്തനം നിർത്തലാക്കിയ ക്വാറി

2017ൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പും റവന്യൂ വകുപ്പും ചേർന്ന് പ്രവർത്തനം നിർത്തലാക്കിയ പാറമടയാണ് തണ്ണിക്കോട്ട് ഗ്രൂപ്പ് വാടകയ്ക്കെടുത്ത് ഗ്രൂപ്പ് ക്രഷർ ആരംഭിക്കുന്നതെന്നുമാണ് പോലീസ് നൽകുന്ന വിവരം. പാറമട സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഒരു ഭാഗം ഏലം കുത്തകപ്പാട്ട പട്ടയമായാണ് റെവന്യൂ രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കൃഷി അല്ലാത്തെയുള്ള പ്രവർത്തനങ്ങൾ ഈ ഭൂമിയിൽ നടത്താൻ പാടില്ലെന്നാണ് ചട്ടമെന്ന് തഹസിൽദാർ കെ എസ് ജോസഫ് വ്യക്തമാക്കി.

English summary
Idukki night Party case: Five including congress leader arrested today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X