കുറ്റിപ്പുറത്ത് കണ്ട വെടിയുണ്ടകളും കുഴിബോംബും പുല്‍ഗാവിലെ ആയുധശാലയിലേത്, ഭാരതപ്പുഴയിലെ വെളളം വറ്റിച്ച് പരിശോധന തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കുറ്റിപ്പുറം പാലത്തിന് സമീപം ഭാരതപ്പുഴയോരത്തുനിന്നും കണ്ടെത്തിയ വടിയുണ്ടകളും കുഴിബോംബും അടക്കമുള്ള ആയുധശേഖരങ്ങള്‍ മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ ആയുധശാലയിലേതെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍. ഇന്നലെ 445 വെടിയുണ്ടകളും ഏതാനും സൈനികോപകരണങ്ങളും കണ്ടെത്തിയതിന് പിന്നാലെ ഇന്നു രാവിലെ നടത്തിയ പരിശോധനയില്‍ സൈനികള്‍ ഉപയോഗിക്കുന്ന അനുബന്ധ ഉപകരണങ്ങള്‍ കൂടി കണ്ടെത്തി. ശേഖരങ്ങള്‍ കണ്ടെത്തിയ മേഖലയില്‍ ഭാരതപ്പുഴയിലെ വെള്ളം വറ്റിച്ചാണ് നിലവില്‍ പരിശോധന നടക്കുന്നത്.

കുറ്റിപ്പുറത്ത് ശരിക്കും തീവ്രവാദികളുണ്ടോ, പുലിവാല് പിടിച്ച് പോലീസ്

കഴിഞ്ഞ ദിവസം അഞ്ച് കുഴിബോംബുകള്‍ കണ്ടെടുത്ത കുറ്റിപ്പുറം പാലത്തിന് സമീപം പൊലീസ് നടത്തിയ തെരച്ചിലിലിലാണ് ഇന്നലെ 445 വെടിയുണ്ടകളും ഏതാനും സൈനികോപകരണങ്ങളും കണ്ടെത്തിയത്.

kuzhibomb

ഇന്ന് ഭാരതപ്പുഴയില്‍നിന്നും കണ്ടെത്തിയ സൈനികര്‍ ഉപയോഗിക്കുന്ന ആയുധഉപകരണങ്ങള്‍

ഭാരതപ്പുഴയില്‍ വെളളമുളള ഭാഗത്ത് മുങ്ങല്‍വിദഗ്ദ്ധനെ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് എസ്.എല്‍റൈഫിളില്‍ ഉപയോഗിക്കുന്ന 445 തിരകളും പട്ടാളക്കാര്‍ ഉപയോഗിക്കുന്ന സാന്റ് ബാഗ്, സാന്റ് ചാനല്‍, റൈഫിളിന്റെ വിവിധ ഭാഗങ്ങള്‍, തുടങ്ങിയവ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം കണ്ടെടുത്ത മൈനുകള്‍ക്ക് പുറമേ പുഴയില്‍ വേറെയും ആയുധങ്ങളുണ്ടെന്ന് കുറ്റിപ്പുറം സ്വദേശികളായ യുവാക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. ഇതിന്റെ ഭാഗമായാണ് ഇന്നു കൂടുതല്‍ വിശദമായ പരിശോധന നടക്കുന്നത്.

സൈന്യം ഉപയോഗത്തില്‍ നിന്ന് ഒഴിവാക്കിയ സാമഗ്രികളാണ് കണ്ടെടുത്തവ. വന്‍ പൊലീസ് സംഘത്തിനൊപ്പം ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധനയ്‌ക്കെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വസ്തുക്കള്‍ സംഘം ശേഖരിച്ചു.പ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് രഹസ്യന്വേഷണ വിഭാഗം എസ്.പി ശശികുമാര്‍, തിരൂര്‍ ഡിവൈ.എസ്.പി ഉല്ലാസ് എന്നിവരും സ്ഥലത്തെത്തി. മലപ്പുറത്തിന്റെ ചുമതലയുളള പാലക്കാട് എസ്.പി പ്രതീഷ് കുമാറും സംഭവസ്ഥലത്തെത്തി.കുറ്റിപ്പുറം പാലത്തിന് താഴെ ഭാരതപ്പുഴയോരത്ത് അഞ്ച് കുഴിബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ജയ്‌സണ്‍ കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തിയിട്ടുണ്ട്.

പട്ടാളത്തിനായി ബോംബുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന കേന്ദ്രത്തിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. മലപ്പുറം പടിഞ്ഞാറ്റുംമുറി ആംഡ് റിസര്‍വ് പൊലീസ് ക്യാമ്പിലേക്ക് മാറ്റിയ കുഴിബോംബുകള്‍ ഇതുവരെ നിര്‍വീര്യമാക്കിയിട്ടില്ല. സൈനിക ഉദ്യോഗസ്ഥരെത്തി ബോംബുകള്‍ പരിശോധിച്ച ശേഷമേ തുടര്‍നടപടികളുണ്ടാവൂ. ചെന്നൈയില്‍ നിന്നുളള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ വിദഗ്ദ്ധ സംഘം പരിശോധന നടത്തിയിട്ടുണ്ട്. വിദൂരനിയന്ത്രിത സ്‌ഫോടകവസ്തുവായ ക്ലേമോര്‍ കുഴിബോംബുകളാണ് കണ്ടെടുത്തവ. ഇവയ്ക്ക് പ്രത്യേക സീരിയല്‍ നമ്പരുകള്‍ ഉള്ളതിനാല്‍ ഏതു സൈനിക കേന്ദ്രത്തില്‍ നിന്നുള്ളതാണെന്നു കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Inspection started in bharathapuzha

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്