കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനോടും ലീഗിനോടും കടക്കുപുറത്ത് നിലപാട്; കാന്തപുരവും കൂട്ടരും പിണറായിക്കൊപ്പം

  • By Gowthamy
Google Oneindia Malayalam News

മലപ്പുറം: വേങ്ങര തിരഞ്ഞെടുപ്പില്‍ പിണറായി സഖ്യത്തിനൊപ്പം നില്‍ക്കാന്‍ കാന്തപുരം സുന്നികളുടെ തീരുമാനം. നിലപാട് വ്യക്തമാക്കിയില്ലെങ്കിലും ലീഗിനോടുള്ള നിലപാടില്‍ മാറ്റമില്ലെന്നാണ് കാന്തപുരം സുന്നികള്‍ വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച നിലപാട് അണികളെ അറിയിക്കാന്‍ കാന്തപുരം സുന്നികളുടെ രാഷ്ട്രീയ സംഘടനയായ കേരള മുസ്ലിം ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറി ഇബ്രാഹിം ബുഹാരി തങ്ങള്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റികപപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിലും കാന്തപുരം സുന്നികളുടെ പിന്തുണ ഇടത് സഖ്യത്തിന് തന്നെയായിരുന്നു. ഈ നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ലെനനാണ് കാന്തപുരം സുന്നി വിഭാഗം പറയുന്നത്.


പിന്തുണ ഇടതിന്

പിന്തുണ ഇടതിന്

വേങ്ങര തിരഞ്ഞെടുപ്പില്‍ ഇടതിനെ പിന്തുണയ്ക്കാനാണ് കാന്തപുരം സുന്നികളുടെ തീരുമാനം. സുന്നികുടെ രാഷ്ട്രീയ സംഘടനയായ കേരള മുസ്ലീം ജമാ അത്തിന്റെ ജനറല്‍ സെക്രട്ടറി ഇബ്രാഹിം ബുഖാരി അറിയിച്ചു

നിലപാട് പരസ്യമാക്കുന്നില്ല

നിലപാട് പരസ്യമാക്കുന്നില്ല

ഇതു സംബന്ധിച്ച നിലപാട് പരസ്യമാക്കയിട്ടില്ലെങ്കിലും ലീഗിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും കാന്തപപുരം വിഭാഗം വ്യക്തമാക്കുന്നു. അണികളെയും ഇക്കാര്യം അറിയിക്കാനാണ് തീരുമാനം.

സുന്നി പ്രവര്‍ത്തകരുടെ കൊല

സുന്നി പ്രവര്‍ത്തകരുടെ കൊല

രണ്ട് സുന്നി പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ഉത്തരവാദിയായവരെ മണ്ണാര്‍ക്കാട് എംഎല്‍എ അനുകൂലിച്ചുവെന്നാരോപിച്ചാണ് കഴിഞ്ഞ നിയമ സഭ തിരഞ്ഞടുപ്പില്‍ കാന്തപുരവും സംഘവും ലീഗിനെതിരെ തിരിഞ്ഞത്.

തോല്‍പ്പിക്കാന്‍ നിര്‍ദേശം

തോല്‍പ്പിക്കാന്‍ നിര്‍ദേശം

ലീഗ് സ്ഥാനാര്‍ഥിയായിരുന്ന എന്‍ ഷംസുദ്ദീനെ തോല്‍പ്പിക്കാന്‍ കാന്തപുരം പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഷംസുദ്ദീന്‍ പന്ത്രണ്ടായിരത്തിലധികം വോട്ട് നേടിയത് കാന്തപുരം സുന്നികള്‍ക്ക് തിരിച്ചടിയായി. ഇതിനെ തുടര്‍ന്നാണ് ഇത്തവണ പരസ്യ പ്രതികരണത്തിന് മുതിരാത്തത്.

ലോക്‌സഭ തിരഞ്ഞെടുപ്പിലും

ലോക്‌സഭ തിരഞ്ഞെടുപ്പിലും

ലോക്‌സഭ തിരഞ്ഞെടുപ്പിലും കാന്തപുരം സുന്നികള്‍ ഇടതിനാണ് പിന്തുണ നല്‍കിയത്. പരസ്യ പ്രസ്താവന നടത്തി നാണം കെടാന്‍ തയ്യാറായിരുന്നില്ല.

ഭരണനേട്ടങ്ങള്‍ എടുത്ത് പറഞ്ഞ്

ഭരണനേട്ടങ്ങള്‍ എടുത്ത് പറഞ്ഞ്

പരസ്യ പ്രസ്താവനയ്ക്ക് മുതിരുന്നില്ലെങ്കിലും സര്‍ക്കാര്‍ നേട്ടങ്ങളെ കുറിച്ച് എടുത്ത് പറഞ്ഞ് അണികള്‍ക്ക് സന്ദേശം നല്‍കാനാണ് തീരുമാനം.

ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കാന്‍

ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കാന്‍

കേരളത്തിലെത്തിയ ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് കാന്തപുരത്തിന് ക്ഷണം ലഭിച്ചത് ഇടത് അനുകൂല നിലപാടിനുള്ള അംഗീകാരത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തുന്നത്.

കുഞ്ഞാലിക്കുട്ടി ഫാക്ടര്‍

കുഞ്ഞാലിക്കുട്ടി ഫാക്ടര്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ഫാക്ടറാണ് വേങ്ങരയില്‍ ലീഗിന്റെ ഭൂരിപക്ഷം കൂട്ടിയതെന്നും എന്നാല്‍ ഇത്തവണ അതുണ്ടാകില്ലെന്നും കാന്തപുരം വിഭാഗം പറയുന്നു. വേങ്ങരയില്‍ പതിനായിരത്തോളം വോട്ടുണ്ടെന്നാണ് എപി സുന്നികള്‍ പറയുന്നത്.

English summary
kanthapuram sunni support ldf in vengara election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X