Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്‍-ഗ്രാം വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. ഗ്രാമിന് 165 രൂപയും പവന് 1320 രൂപയും കുറഞ്ഞു. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. പശ്ചിമേഷ്യയിലെ യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിലെ ആശങ്ക ഒഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും.

ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം

യുദ്ധം അവസാനിക്കാന്‍ പോകുന്നു എന്ന ചില സൂചനകള്‍ കഴിഞ്ഞാഴ്ച വന്നിരുന്നു. തൊട്ടുപിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് നിലപാട് മാറ്റിയതോടെ വീണ്ടും യുദ്ധ ഭീതി വ്യാപിച്ചു. ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. സമാധാന ചര്‍ച്ചകള്‍ ഫലം കാണുന്നുമില്ല. ഇതെല്ലാമാണ് വിപണിയെ അസ്ഥിരമാക്കുന്നത്.

gold price kerala april6

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13670 രൂപയാണ്. പവന് 109360 രൂപ നല്‍കണം. വെള്ളിയുടെ വില കുറേ ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 250 രൂപയാണ് വെള്ളിക്ക് നല്‍കേണ്ടത്. പത്ത് ഗ്രാമിന് 2500 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4635 രൂപയായി കുറഞ്ഞിട്ടുണ്ട്. അവധികള്‍ക്ക് ശേഷം വ്യാപാരം തുടങ്ങുന്ന ദിനമായതിനാല്‍ എന്തൊക്കെ മാറ്റം വരുമെന്ന് അറിയാന്‍ കാത്തിരിക്കണം.

ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടി ഇന്ത്യ; ഹോര്‍മുസ് അടച്ചതോടെ ഥാറിലേക്ക്, പ്രതീക്ഷയില്‍ രാജ്യം
ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടി ഇന്ത്യ; ഹോര്‍മുസ് അടച്ചതോടെ ഥാറിലേക്ക്, പ്രതീക്ഷയില്‍ രാജ്യം

കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11235 രൂപയാണ് ഇന്ന് നല്‍കേണ്ടത്. പവന് 89880 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8750 രൂപയും പവന് 70000 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5640 രൂപയും പവന് 45120 രൂപയുമാണ് നല്‍കേണ്ടത്. 22 കാരറ്റ് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പ്രയാസമുണ്ടെങ്കില്‍ ഇത്തരം കാരറ്റുകള്‍ വാങ്ങാവുന്നതാണ്.

ഒരു പവന്‍ ആഭരണത്തിന്റെ ചെലവ്

ഇന്ന് 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.18 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. ആഭരണം വാങ്ങുന്നവര്‍ ഹാള്‍മാര്‍ക്കിങ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ആഭരണത്തിന്റെ മൂല്യവും പരിശുദ്ധിയുമെല്ലാം ഹാള്‍മാര്‍ക്കിങില്‍ വ്യക്തമാകും. ഹാള്‍മാര്‍ക്കിങ് ചെയ്യുന്നതില്‍ കൃത്യത വരുത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഡോളര്‍ സൂചിക ഉയര്‍ന്നതും ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചതും സ്വര്‍ണവില കുറയാന്‍ പ്രധാന കാരണമാണ്. 100.17 എന്ന നിരക്കിലാണ് ഡോളര്‍. രൂപയുടെ മൂല്യം 93.18 എന്ന നിരക്കിലും. യുദ്ധം അവസാനിക്കാതെ മുന്നോട്ട് പോയാല്‍ സ്വര്‍ണവില ഇനിയും കുറഞ്ഞേക്കാം. അതേസമയം, ക്രൂഡ് ഓയില്‍വില കുതിച്ചുയരുകയും ചെയ്യും.

സ്വര്‍ണം ഉല്‍പ്പാദനം കൂട്ടുന്നു; ആഫ്രിക്കയിലെ രാജാവ് തന്നെ കളത്തില്‍, 5 രാജ്യങ്ങളില്‍ പദ്ധതി
സ്വര്‍ണം ഉല്‍പ്പാദനം കൂട്ടുന്നു; ആഫ്രിക്കയിലെ രാജാവ് തന്നെ കളത്തില്‍, 5 രാജ്യങ്ങളില്‍ പദ്ധതി

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഡോളറിന്റെ ആവശ്യം വര്‍ധിക്കും. ഡോളര്‍ മൂല്യം ഉയരാന്‍ ഇത് കാരണമാകും. മറ്റു കറന്‍സികള്‍ക്ക് ഇത് തിരിച്ചടിയാണ്. സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കുറയും. കേന്ദ്ര ബാങ്കുകളും മറ്റു വന്‍കിട നിക്ഷേപകരും ക്രൂഡ് ഓയിലും അവശ്യ വസ്തുക്കളും വാങ്ങുന്നതിലേക്ക് ശ്രദ്ധ പതിപ്പിക്കും. സ്വര്‍ണവില കുറയുമെങ്കിലും അവശ്യ വസ്തുക്കളുടെ വില കുതിക്കുമെന്നതാണ് യുദ്ധകാലത്തെ മറ്റൊരു ദുരന്തം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+