കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരാൾ പോലും കൂറുമാറിയില്ല'; 'ചാനല്‍ അഭിമുഖം നിര്‍ണായക തെളിവ്'; തുറന്നടിച്ച് അഭിഭാഷകൻ

'ഒരാൾ പോലും കൂറുമാറിയില്ല'; 'ചാനല്‍ അഭിമുഖം നിര്‍ണായക തെളിവ്'; തുറന്നടിച്ച് അഭിഭാഷകൻ

Google Oneindia Malayalam News

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ എല്ലാ സാക്ഷി മൊഴികളും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലം. കേസിൽ 39 സാക്ഷികളെ വിസ്തരിച്ചു. എന്നാൽ ഇതിൽ ഒരാൾ പോലും കൂറുമാറിയിട്ടില്ല. വിധി പറ്റി വിശദീകരിച്ചിരിക്കവെയാണ് പ്രതിഭാഗം അഭിഭാഷകൻ സി.എസ്. അജയന്റെ പ്രതികരണം.

ഈ കാരണങ്ങൾ കൊണ്ടാണ് കോടതി വിധിയിൽ നിർണായകമായത്. പിന്നെങ്ങനെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനാകാതിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. കേസിൽ ഒരു സാക്ഷിപോലും കൂറുമാറാതെ തന്നെ മുഴുവൻ സാക്ഷികളും പറഞ്ഞത് കള്ളമാണെന്ന് കോടതിയിൽ തെളിഞ്ഞു. ബിഷപ്പിനെതിരെയുള്ള ഒരു കുറ്റവും തെളിയിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രാങ്കോ കുറ്റമുക്തനായ ശേഷമാണ് അഭിഭാഷകൻ ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.

സാക്ഷി പൊലീസിന് നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയും ഒന്നു തന്നെ. പീഡന വിവരങ്ങൾ പങ്കു വച്ചെന്ന് പരാതിക്കാരി അവകാശപ്പെട്ടവരെല്ലാം കോടതിയിൽ ഇക്കാര്യം നിഷേധിച്ചു. ബലാത്സംഗത്തിനിരയായി എന്ന് പറയുന്ന കന്യാസ്ത്രീക്ക് എതിരെ ഫ്രാങ്കോ ഒരു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. രണ്ട് വർഷത്തിന് ശേഷം ആണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ ആരോപണമുന്നയിച്ചത്.

franko

ഒരുപാട് പേരോട് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ഇത് കോടതിയിൽ തെളിയിക്കാനായില്ല. ഒരു ചാനൽ അഭിമുഖം ബിഷപ് ഫ്രാങ്കോയ്ക്ക് അനുകൂലമായ നിർണായക തെളിവായതായും അഭിഭാഷകൻ പറഞ്ഞു. ‌‌എന്നാൽ, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് അഡ്വ. കെ. രാമൻപിള്ളയും വ്യക്തമാക്കി. ബിഷപ്പിനെതിരെ ഒരു തെളിവ് പോലും സമർപ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അനുപമ എന്ന കന്യാസ്ത്രീ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ കേസിൽ സുപ്രധാനമായിരുന്നു. കേസ് വന്ന ശേഷമാണ് പീഢനവിവരം അറിഞ്ഞതെന്നാണ് അഭിമുഖത്തിൽ അനുപമ പറയുന്നത്. അഭിമുഖത്തിന്റെ വീഡിയോ സഹിതം കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. പൊലീസിനോടും അനുപമ ഇതേ മൊഴി തന്നെയാണ് നൽകിയതെന്നും അഭിഭാഷകൻ പറഞ്ഞു. അഭിമുഖത്തിന്റെ ആധികാരികതയും കോടതി പരിശോധിച്ചിരുന്നു.

അതേ സമയം, ഇന്ന് കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ജഡ്ജി ജി. ഗോപകുമാർ ആണ് പീഡന കേസിൽ ബിഷപ് മുളയ്ക്കലിനെ കുറ്റവിമുക്‌തനാക്കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ഒറ്റവരിയിലായിരുന്നു വിധിപ്രസ്താവം നടത്തിയത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്നുളള കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ആദ്യം അനുരഞ്ജനം, പിന്നീട് ഭീഷണി, ഒടുവില്‍ അനുകൂല വിധി; ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ ഇതുവരെ സംഭവിച്ചത്...ആദ്യം അനുരഞ്ജനം, പിന്നീട് ഭീഷണി, ഒടുവില്‍ അനുകൂല വിധി; ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ ഇതുവരെ സംഭവിച്ചത്...

വിധി കേട്ട് കോടതി മുറിയില്‍ ഫ്രാങ്കോ മുളക്കല്‍ പൊട്ടിക്കരഞ്ഞു. ദൈവത്തിന് സ്തുതി എന്നാണ് വിധിയോടുളള ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ പ്രതികരണം. വിധി അറിയാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയിരുന്നു. കോടതിയുടെ പിൻ വാതിലിലൂടെ ആണ് ഫ്രാങ്കോ കോടതിയിൽ എത്തിയിരുന്നത്.

അതേ സമയം, വിധി പറയുന്ന സാഹചര്യത്തിൽ കോട്ടയം അഡീഷണൽ സെഷൻ കോടതിയിൽ കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എഴുപതോളം പോലീസുകാരെയാണ് അധികമായി വിന്യസിച്ചിരുന്നത്. ബോംബ് സ്ക്വാഡ് കോടതി മുറി പരിശോധിച്ചിരുന്നു. കോടതി ജീവനക്കാരെ കടത്തി വിട്ടത് തിരിച്ചറിയൽ രേഖ പരിശോധിച്ചതിന് ശേഷം ആയിരുന്നു.

Recommended Video

cmsvideo
ഫ്രാങ്കോ കുറ്റവിമുക്തൻ, വിധി കേട്ട് പൊട്ടിക്കരണഞ്ഞു..

അതേ സമയം , കുറവിലങ്ങാട് മഠത്തിനും കർശന പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ബലാത്സംഗത്തിനിരയായ സഹ പ്രവർത്തകർക്ക് നീതി തേടി 14 ദിവസമാണ് എറണാകുളം ഹൈക്കോടതിക്ക് മുന്നിൽ സമരം ഇരുന്നത്. ഇത് ക്രൈസ്തവ സഭാ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ്. ഇവർ നീതി തേടി പരസ്യ പ്രതിഷേധത്തിനും സമരത്തിനും വേണ്ടി ഇറങ്ങി. ഈ പ്രതിഷേധത്തിനും സമരത്തിനൊടുവിൽ ആണ് ഇപ്പോൾ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റ വിമുക്തനാക്കിയാത്.

English summary
kerala nun molestation case: Lawyer CS Ajayan respond's is here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X