കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണം ഇത്തവണ മഴയില്‍ മുങ്ങുമോ...? അടുത്ത ഒരാഴ്ചക്കാലത്തെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ..

Google Oneindia Malayalam News

കൊച്ചി: അത്തം കറുത്താല്‍ ഓണം വെളുക്കും എന്നാണ് പഴഞ്ചൊല്ല്. എന്നാല്‍ അടുത്ത കാലത്ത് ഇതൊക്കെ മാറിമറിയുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തവണ എന്തായിരിക്കും സംഭവിക്കുക?

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. പ്രത്യേകിച്ച് സെപ്തംബര്‍ 9, 10 തിയ്യതികളില്‍.

അടുത്ത രണ്ട് ദിവസങ്ങളില്‍ മധ്യ കേരളത്തില്‍ മഴപെയ്യാനും സാധ്യതകളുണ്ട്. എന്നാല്‍ അന്തരീക്ഷ ഊഷ്മാവില്‍ വലിയ വ്യത്യാസം ഉണ്ടാകില്ല. 27 ഡിഗ്രി സെല്‍ഷ്യസിനും 29 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിക്കും അന്തരീക്ഷ ഊഷ്മാവ്. എന്നാല്‍ ആര്‍ദ്രത(അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ്) കൂടുതലായതിനാല്‍ ചൂട് കൂടുതല്‍ അനുഭവപ്പെട്ടേക്കും.

Rain

തിരുവോണ ദിവസവും മഴ പെയ്യാനുള്ള സാധ്യതയാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. ഇടിയോട് കൂടിയ മഴ തന്നെ പെയ്‌തേക്കും.

അടുത്ത ഒരാഴ്ചയിലെ കാലാവസ്ഥാ പ്രവചനം

സെപ്തംബര്‍ 4: മഴ പെയ്യാനുള്ള സാധ്യതയുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസും. ആര്‍ദ്രത കാരണം അനുഭവപ്പെടുന്ന താപനില 31 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

സെപ്തംബര്‍ 5: മഴ പെയ്യാനുള്ള സാധ്യതയുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസും. ആര്‍ദ്രത കാരണം അനുഭവപ്പെടുന്ന താപനില 31 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

സെപ്തംബര്‍ 6: ചാറ്റല്‍ മഴക്കുള്ള സാധ്യതയുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസും. ആര്‍ദ്രത കാരണം അനുഭവപ്പെടുന്ന താപനില 30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

സെപ്തംബര്‍ 7: മഴയ്ക്ക് സാധ്യതയില്ല, പക്ഷേ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. കൂടിയ താപനില 29 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസും. ആര്‍ദ്രത കാരണം അനുഭവപ്പെടുന്ന താപനില 31 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

സെപ്തംബര്‍ 8: ചാറ്റല്‍ മഴയ്ക്കുള്ള സാധ്യതയുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 254 ഡിഗ്രി സെല്‍ഷ്യസും. ആര്‍ദ്രത കാരണം അനുഭവപ്പെടുന്ന താപനില 31 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

സെപ്തംബര്‍ 9: ഇടിയോടുകൂടിയുള്ള മഴ പെയ്യാനുള്ള സാധ്യതയുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസും. ആര്‍ദ്രത കാരണം അനുഭവപ്പെടുന്ന താപനില 33 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

സെപ്തംബര്‍ 10: ഇടിയോട് കൂടിയുള്ള മഴ പെയ്യാനുള്ള സാധ്യതയുണ്ട്. കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസും. ആര്‍ദ്രത കാരണം അനുഭവപ്പെടുന്ന താപനില 33 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

(അവലംബം ടൈം ആന്‍ഡ് ഡേറ്റ് ഡോട്ട് കോം)

English summary
Kerala Weather Forecast for next week. Rainy days are ahead and chances of thunderstorm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X