കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ ബാബുരാജിനെതിരെ ഭുമിതട്ടിപ്പ് കേസ്

  • By Aswathi
Google Oneindia Malayalam News

Baburaj
കൊച്ചി: വില്ലനായി വെള്ളിത്തിരയിലെത്തി ഇപ്പോള്‍ ഹാസ്യതാരമായും നായകനായുമൊക്കെ അഭിയിച്ചുകൊണ്ടിരിക്കുന്ന നടന്‍ ബാബുരാജിനെതിരെ ഭൂമി തട്ടിപ്പ് കേസ്. പ്രവാസി വ്യവസായിയില്‍ നിന്ന് പണം തട്ടിയെടുത്തു എന്ന പേരില്‍ ബാബുരാജിനെതിരെ ഐജി പത്മകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു.

മൊയിതീന്‍ കുട്ടി എന്നയാളാണ് ബാബുരാജിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. നെടുമ്പാശ്ശേരിയില്‍ ഒരേക്കര്‍ അഞ്ച് സെന്റ് സ്ഥലം നല്‍കാമെന്ന് പറഞ്ഞ് ബാബുരാജ് ഇയാളില്‍ നിന്ന് 55 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഇതില്‍ 5 ലക്ഷം രൂപ ബാബുരാജ് തിരികെ നല്‍കിയിരുന്നതായും പരാതിയില്‍ പറയുന്നു.

അതേ സമയം, മൊയിതീന്‍ കുട്ടി നല്‍കിയ പരാതിയെകുറിച്ചറിയില്ലെന്നെ ബാബുരാജ് പ്രതികരിച്ചു. നെടുമ്പാശ്ശേരിയില്‍ താനും മൊയിതീന്‍ കുട്ടിയും ചേര്‍ന്നാണ് സ്ഥലം വാങ്ങിച്ചതെന്നും പോളച്ചന്‍ എന്നയാളാണ് തങ്ങളെ പറ്റിച്ചതെന്നും ബാബുരാജ് പറയുന്നു.

ഈ കേസില്‍ തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അനുകൂലമായി വിധി വന്നതാണ്. പിന്നെന്തിനാണ് തനിക്കെതിരെ മൊയിതീന്‍ കുട്ടി പരാതി നല്‍കിയതെന്ന് അറിയില്ല. നിയമപരമായി തന്നെ ഇതിനെ നേരിടും- ബാബുരാജ് വ്യക്തമാക്കി.

English summary
Land cheating case against Malayalam actor Baburaj in Kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X