മഞ്ചേരി മെഡിക്കല്‍ കോളജിന് അന്തിമ അംഗീകാരം ഉടന്‍, എംസിഐ പരിശോധനക്കെത്തും

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിന് അന്തിമ അംഗീകാരം ഉടന്‍ ലഭ്യമാകുമെന്നു സൂചന. ഇതിനു മുന്നോടിയായുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധന ഉടന്‍ നടക്കും. പ്രഥമ എം ബി ബി എസ് ബാച്ച് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്. ഇതുവരെയുള്ള എം സി ഐ നിര്‍ദ്ദേശങ്ങള്‍ കോളെജ് പാലിച്ചുവവെന്ന് പരിശോധകര്‍ക്ക് ഉറപ്പു ലഭിച്ചാല്‍ മാത്രമെ സുസ്ഥിര അംഗീകാരത്തിന് വേണ്ട റിപ്പോര്‍ട്ട് നല്‍കുകയുള്ളൂ. അതുകൊണ്ടു തന്നെ ഈ പരിശോധാ ഫലം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

ഇൻഡിഗോ ഒറ്റയടിക്ക് റദ്ദാക്കിയത് 42 വിമാനങ്ങൾ: പ്രതിസന്ധി ജൂൺ വരെ തുടരും! എന്‍ജിനുകള്‍ മാറ്റിനല്‍കും

എംസിഐ നിര്‍ദേശിച്ചകാര്യങ്ങളില്‍ 90 ശതമാനവും പൂര്‍ത്തിയാക്കിയെന്നാണ് മെഡിക്കല്‍ കോളജധികൃതരുടെ വിശദീകരണം. അധ്യാപക, ടെക്നിക്കല്‍ ജീവനക്കാരുടെ മുഴുവന്‍ തസ്തികകളും ഇതിനോടകം നികത്തി. കെട്ടിടങ്ങളുടെ കുറവാണ് പ്രധാന വെല്ലുവിളി. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ഹോസ്റ്റല്‍ സൗകര്യങ്ങള്‍ പൂര്‍ണ്ണതോതിലായിട്ടില്ല.

manjeri-medical-colege

എന്നാല്‍ 103 കോടി രൂപ ചെലവില്‍ കെട്ടിടമൊരുക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ആധുനിക ചികില്‍സ ഉറപ്പാക്കാനുള്ള സംവിധാനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 350 പേര്‍ക്കുള്ള താമസ സൗകര്യം തയ്യാറായിട്ടുണ്ട്. എംസിഐ നേരത്തെ ഉന്നയിച്ച പ്രശ്നങ്ങളെല്ലാം പരിഹരിക്കുകയും നടപടിയെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ മെഡിക്കല്‍ കോളജിന് അന്തിമ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.


പരീക്ഷാ നടത്തിപ്പിനായി കോളേജില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ മാസം രണ്ടംഗ സംഘം മഞ്ചേരിയിലെത്തിയിരുന്നു. ആധുനിക സൗകര്യത്തോടെയുള്ള ക്ലാസ് മുറികളും ലാബുകളും കോളേജില്‍ സജ്ജമാണ്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കും ഉതുകുന്ന രീതിയിലാണ് മുറികള്‍ ഒരുക്കിയിരുന്നത്.


ഷമിക്ക് രക്ഷയില്ല...ക്രിക്കറ്റ് സംഘടനയും കൈവിട്ടു, അന്വേഷണം ഉണ്ടാകും, വിലക്ക് വരുമോ?

വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് എല്‍എസ്ഡി എത്തുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
manjeri medical college get final approval soon

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്