കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളേജില്‍ പഠിക്കുന്ന മകളുണ്ട്; അവതാരകയെ കയറിപ്പിടിച്ചിട്ടില്ലെന്ന് ഹൈടെക് സെല്‍ ഉദ്യോഗസ്ഥന്‍...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ സെമിനാറിനിടെ അവതാരകയെ കടന്ന് പിടിച്ച ഹൈടെക്ക് സെല്‍ അസിസ്റ്റന്റ് കമാണ്ടന്റ് വിനയകുമാരന്‍ നായര്‍ വിശദീകരണവുമായി രംഗത്ത്. അവതാരകയായെത്തിയ പെണ്‍കുട്ടിയെ താന്‍
കയറിപ്പിടിച്ചിട്ടില്ല, എനിക്കുമുണ്ട് കോളേജില്‍ പഠിക്കുന്ന മകള്‍ എന്നായിരുന്നു വിനയകുമാരന്‍ നായരുടെ പ്രതികരണം.

പോലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ഐജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ അസിസ്റ്റന്റ് കമാണ്ടന്റ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. സെബര്‍ സുരക്ഷയെപ്പറ്റിയുള്ള അന്താരാഷ്ട്ര സമ്മേളനം കൊക്കൂണിന്റെ സമാപന സമ്മേളനത്തിനിടെയാണ് സംഭവം നടന്നത്. ചടങ്ങ് നടക്കുന്നതിനിടെ പുറത്ത് വന്ന അവതാരകയെ ഇടനാഴിയില്‍വച്ച് വിനയകുമാരന്‍ നായര്‍ കയറിപ്പിടിച്ചെന്നായിരുന്നു പരാതി.

Cyber crime

പെണ്‍കുട്ടി സെമിനാറില്‍ പങ്കെടുക്കാനത്തിയ പോലീസ് ട്രയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പി പ്രകാശിനോട് പരാതി പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ വിനയകുമാര്‍ നായര്‍ പറഞ്ഞത് വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നാണ്. മകള്‍ക്ക് നല്‍കുന്ന കരുതലോടെയാണ് പെണ്‍കുട്ടിയോട് പെരുമാറിയത്. ആ കുട്ടി തനിക്കെതിരെ പരാതി നല്‍കുമെന്ന് കരുതുന്നില്ലെന്നും വിനയകുമാരന്‍ പറയുന്നു.

അസിസ്റ്റന്റ് കമ്മീഷണര്‍ പട്ടാപ്പകല്‍ 'അവതാരക'യെ കയറിപ്പിടിച്ചു; സംഭവം കൊല്ലത്ത് !!!അസിസ്റ്റന്റ് കമ്മീഷണര്‍ പട്ടാപ്പകല്‍ 'അവതാരക'യെ കയറിപ്പിടിച്ചു; സംഭവം കൊല്ലത്ത് !!!

പരിപാടിയുടെ പ്രോഗ്രാം കമ്മറ്റി കണ്‍വീനറായിരുന്നു താന്‍. ഒരു വേദിയുടെ ചുമതല തനിക്കായിരുന്നു. അവിടെ രണ്ട് പെണ്‍കുട്ടികളാണുണ്ടായിരുന്നത്. ഇരുവരും തന്നോടൊപ്പമാണ് ഭക്ഷണം കഴിക്കാനും മറ്റും വന്നിരുന്നത്. കണ്ട് നിന്നവര്‍ക്ക് തോന്നിയ വികാരമാകാം ആരോപണ രൂപത്തില്‍ വന്നതെന്നും വിനയകുമാരന്‍ പറയുന്നു.

എന്റെ കയ്യില്‍ അവതാരകരായ രണ്ട് പെണ്‍കുട്ടികളുടെയും നമ്പരുണ്ടായിരുന്നു. താന്‍ അവരെയും പെണ്‍കുട്ടികള്‍ തിരിച്ചും ഫോണ്‍ ചെയ്തിട്ടുണ്ട്. പരാതി പറഞ്ഞ പെണ്‍കുട്ടി കരയുന്നത് കണ്ട് എന്താണെന്ന് ചോദിച്ചു. അവതരണം തെറ്റിയതില്‍ ഒരു മാഡം വഴക്ക് പറഞ്ഞെന്ന് കുട്ടി പറഞ്ഞു. ആ കുട്ടിയെ സമാധാനിപ്പിക്കുകയാണ് താന്‍ ചെയ്തതെന്നും വിനകുമാരന്‍ വിശദീകരിക്കുന്നു.

Read Also: ശബരിമലയില്‍ പണം വാങ്ങി ദര്‍ശനം നടത്താം; പ്രയാര്‍ ഗോപാലകൃഷ്ണന് രാജിവയ്ക്കാന്‍ വയ്യ...

പ്രോഗാമിന്റെ വിശദാംശങ്ങള്‍ ചോദിക്കാന്‍ പല തവണ ആ പെണ്‍കുട്ടി വിളിച്ചിട്ടുണ്ട്. ഞാന്‍ തിരിച്ചും വിളിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ അന്വേഷണം നടത്തുന്ന കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗമോ മറ്റ് ഉദ്യോഗസ്ഥരോ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. സഹപ്രവര്‍ത്തകരുടെയും വീട്ടുകാരുടെയും മുന്നില്‍ താന്‍ അപമാനിതനായെന്നും വിനയകുമാരന്‍ പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Molesting Anchor; cyber cell assistant commandant Vinayakumaran nair explain his stand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X