മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'
കുംഭമേളയിലെ വൈറൽ താരം മൊണാലിസ ഭോസ്ലെയുടെ വിവാഹം ക്ഷേത്രത്തിൽ നടത്തിയതിനെതിരെ ബി ജെ പി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണൻ.കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് എന്തു തോന്നിവാസവും കാട്ടാനുള്ള ഇടമാക്കി മാറ്റുകയാണ് കമ്മ്യൂണി്റ്റ് സർക്കാരെന്ന് ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതുകൊണ്ടാണ് ലവ് ജിഹാദിവ് വളമൊരുക്കുന്ന ഇടമാണന്ന് കേരളത്തെ വിളിക്കുന്നതെന്നും പോസ്റ്റിൽ ഗോപാലകൃഷ്ണൻ പറഞ്ഞു.
ബിജെപി നേതാവിൻ്റെ കുറിപ്പ് ഇങ്ങനെ
'ഇസ്ലാം മതത്തിൽ പെട്ട മുഹമ്മദ് ഫർമാനും ഹിന്ദു മതത്തിൽ പെട്ട മോനാലിസയുടെയും വിവാഹം പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിട്ടും അവരെ കേരളത്തിൽ എത്തിച്ചു ക്ഷേത്രത്തിൽ വച്ചു വിവാഹം നടത്തി കൊടുത്തു എന്ന് ഊറ്റം കൊള്ളുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളോട് ചോദിക്കാനുള്ളത് ഒരു മുസ്ലീം പെൺകുട്ടിയും ഹിന്ദു യുവാവും തമ്മിൽ ഉള്ള വിവാഹം ഏതെങ്കിലും മുസ്ലീം പള്ളിയിൽ വച്ചോ അതുമായി ബന്ധപ്പെട്ട ഇടങ്ങളിൽ വച്ചോ നടത്തി കൊടുക്കാൻ ശിവൻകുട്ടിക്കും രഹിമിനും എംവി ഗോവിന്ദനും കഴിയുമോ? കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് എന്തു തോന്നിവാസവും കാട്ടാനുള്ള ഇടമാക്കി മാറ്റി കഴിഞ്ഞു കമ്മ്യൂണിസ്റ് ഭരണകൂടം.. ഇത് കൊണ്ട് തന്നെയല്ലേ ലവ് ജിഹാദിന് വേദി ഒരുക്കുന്ന ഇടം കേരളം ആണെന്ന് പറയുന്നത്.. നാലു വോട്ടിനു വേണ്ടി എന്ത് തെമ്മാടിത്തരത്തിനും കൂട്ട് നിൽക്കുന്ന ഇടതനും വലതനും.. ഇവിടെയുള്ള ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇവരെ തിരിച്ചറിയുക.. ഇന്ന് ഞാൻ നാളെ നീ... അത്രേ പറയാനുള്ളു ഈ വിഷയത്തിൽ', എന്നാണ് പോസ്റ്റിൽ ഗോപാലകൃഷ്ണൻ പറയുന്നത്.

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാനും തിരുവനന്തപുരത്തെ അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹിതരായത്.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ വിവാഹത്തിന് സാക്ഷികളായിരുന്നു.
വീട്ടുകാർ ഇരുവരുടേയും വിവാഹം എതിർത്തിരുന്നു. തുടർന്ന് വാറിൽ നടക്കുന്ന സിനിമാ ചിത്രീകരണത്തിനിടെയാണ് ഇരുവരും കഴിഞ്ഞ ദിവസം സഹായം തേടി തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തി. പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് മൊണാലിസ പോലീസിനെ സമീപിച്ചത്. പരാതിയിൽ ഇടപെട്ട പോലീസ് പെൺകുട്ടിയുടെ പിതാവ് ജയ് സിങ് ഭോസ്ലെയേയും സിനിമാ സംഘത്തേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടർന്നാണ് വിവാഹത്തിന് കളമൊരുങ്ങിയത്.
-
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു












Click it and Unblock the Notifications