കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലയാളി പനി പടരുന്നു.. നിപ്പ വൈറസ് പനി ബാധിച്ചയാള്‍ക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നിപ്പ വൈറസ് പനി ബാധിച്ച് ഒന്‍പത് പേര്‍ മരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ നിപ്പോ വൈറസ് പനി ബാധിച്ചയാള്‍ക്ക് ചികിത്സ നിഷേധിച്ചതായി പരാതി.

പനി ബാധിച്ച രോഗിയെ വെന്‍റിലേറ്ററില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ആസ്പത്രി അധികൃതര്‍ നിര്‍ബന്ധിച്ചതായി രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. നിപ്പോ വൈറസ് ബാധിച്ചവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ആസ്പത്രി അധികൃതരുടെ നടപടി.

കര്‍ശന നിര്‍ദ്ദേശം

കര്‍ശന നിര്‍ദ്ദേശം

രോഗികള്‍ക്ക് ചികത്സ നിഷേധിക്കരുതെന്ന് മന്ച്രി ടിപി രാമകൃഷ്ണന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. നിപ്പോ വൈറസ് ബാധിതര്‍ക്ക് സ്വകാര്യ ആസ്പത്രിയെന്നോ സര്‍ക്കാര്‍ ആസ്പത്രിയെന്നോ വ്യത്യാസമില്ലാതെ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് ചികിത്സ നിഷേധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഡിസ്ചാര്‍ജ്ജ്

ഡിസ്ചാര്‍ജ്ജ്

നേരത്തേ പനി ബാധിച്ച് മരിച്ച പേരാമ്പ്രയിലെ സഹോദരങ്ങളുടെ പിതാവിനെ പനി ബാധിച്ചതിനെ തുടര്‍ന്നാണ് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പനി ബാധിച്ചവരുടെ മരണ സംഖ്യ ഉയരുന്നതിനിടെയാണ് ചികിത്സയ്ക്ക് പണമടയ്ക്കാന്‍ ഇല്ലെന്ന് ആരോപിച്ച് ആസ്പത്രി അധികൃതര്‍ ഡിസ്ചാര്‍ജ്ജിനായി രോഗിയെ നിര്‍ബന്ധിക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

പത്ത് മരണം

പത്ത് മരണം

ഇതിനിടെ നിപ്പോ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു. മലപ്പുറം ജില്ലയില്‍ നേരത്തേ മൂന്ന് പേര്‍ മരിച്ചിരുന്നു. മലപ്പുറം സ്വദേശിയായ 21 വയസുകാരന്‍, മുന്നിയൂര്‍ സ്വദേശിയായ 32 വയസുകാരന്‍, ചട്ടിപ്പറമ്പിലെ 11 വയസുകാരന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ നിപ്പോ വൈറസ് മൂലമുള്ള ഗുരുതര മസ്തിഷ്ക ജ്വരം മൂലമാണ് മരിച്ചതെന്ന് സംശയവും ബലപ്പെടുന്നുണ്ട്.

Recommended Video

cmsvideo
നിപ്പോ വൈറസ്, കേന്ദ്ര സംഘം കോഴിക്കോട്ട് ഇന്നെത്തും | Oneindia Malayalam
കണ്‍ട്രോള്‍ റൂം

കണ്‍ട്രോള്‍ റൂം

ജനങ്ങള്‍ക്കിടയിലെ ആശങ്ക പരിഹരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. സ്വകാര്യ ആസ്പത്രിയിലും സര്‍ക്കാര്‍ ആസ്പത്രിയിലും പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ ആവശ്യമുള്ളിടത്ത് ഐസോലേഷന്‍ വാര്‍ഡുകള്‍ തുറക്കാനും ആസ്പത്രി അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
private hospital forcfully discharged nipah patient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X