ഔട്ടര്‍ റിംഗ് റോഡിനെതിരെ പ്രതിഷേധം ശക്തമാകുന്നു-ഡിസംബർ 5ന് മുനിസിപ്പൽ ഓഫീസ് മാർച്ചും

  • Posted By:
Subscribe to Oneindia Malayalam

വടകര : വടകര നഗര വികസനത്തിന്റെ ഭാഗമായി കരട് മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ഔട്ടര്‍ റിംഗ് റോഡിനെതിരെ പ്രതിഷേധം ശക്തമാകുന്നു.പദ്ധതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് പുത്തൂർ കനവ് റെസിഡന്റ്‌സ് അസ്സോസിയേഷൻ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.

കുംഭം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ വഴക്കാളികള്‍!! നിങ്ങളുടെ പൊന്നോമനയ്ക്ക് ഈ ശീലങ്ങളുണ്ടോ..

നൂറു കണക്കിന് കുടുംബങ്ങളുടെ വീടും സ്ഥലവും നഷ്ട്ടപ്പെടുന്ന നഗരസഭാ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഡിസംബർ 5ന് നഗരസഭാ ഓഫീസ് മാർച്ചും,ധർണ്ണയും നടത്താൻ യോഗം തീരുമാനിച്ചു.പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർമാനും,ഉദ്യോഗസ്ഥരും നഗര പരിധിയിലെ ആറു കേന്ദ്രങ്ങളിൽ നടത്തിയ വിശദീകരണ യോഗത്തിൽ പങ്കെടുത്തവരെ കൊണ്ട് നഗരസഭ തയ്യാറാക്കിയ രജിസ്റ്ററിൽ ഒപ്പ് വെപ്പിച്ചത് വിവാദമായിരിക്കയാണ്.

kozhikodemap

ജനങ്ങളെ കരുതി കൂട്ടി കെണിയിൽ പെടുത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ആരോപണമുയർന്നിരിക്കയാണ്.പദ്ധതി വിശദീകരിക്കുക മാത്രമാണെങ്കിൽ എന്തിനാണ് ജനങ്ങളെ കൊണ്ട് ഒപ്പു വെപ്പിച്ചതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നും വിവിധയിടങ്ങളിൽ പദ്ധതിയ്‌ക്കെതിരെ രൂപീകരിച്ച ആക്‌ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ എം.രാജൻ അധ്യക്ഷത വഹിച്ചു.കെ.എം.ദാസൻ,അജിത്ത്.കെ.ടി.കെ,എടയത്ത് ശശീന്ദ്രൻ,പി.രാജീവൻ,എം.രാജീവൻ,കെ.സുരേഷ്,വി.കെ.ദിവാകരൻ,രാജേഷ് കൂമുള്ളി,രവീന്ദ്രൻ പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.ഔട്ടർ റിങ്ങ് റോഡ് പദ്ധതിയിൽ നിന്നും നഗരസഭ പിന്മാറണമെന്ന് വടകര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 35 വര്‍ഷം മുമ്പാണ് ഔട്ട് റിംഗ് റോഡ് പദ്ധതി തയ്യാറാക്കിയത്.

കാലാകാലങ്ങളായി കരട് മാസ്റ്റര്‍ പ്ലാനുകളില്‍ ഉള്‍പ്പെടുത്തിയിട്ടും പദ്ധതി ഇതുവരെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. തീര്‍ത്തും അശാസ്ത്രീയമായ നിര്‍ദേശമായതിനാലാണ് പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്തത്. ഔട്ടര്‍ റിംഗ് റോഡിന്റെ അലൈന്‍മെന്റ് നിലവിലുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ വീട് നിര്‍മ്മാണത്തിനുള്‍പ്പെടെ വിലക്കുകള്‍ നേരിടുകയാണ്. തികച്ചും അപ്രസക്തമായ ഔട്ടര്‍ റിംഗ് റോഡ് പൂര്‍ണ്ണമായും ഒഴിവാക്കി എലിവേറ്റഡ് ഹൈവേ പ്രാവര്‍ത്തികമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വടകര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വില്യാപ്പള്ളി, ആയഞ്ചേരി, മണിയൂര്‍, തിരുവള്ളൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് വടകര നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നതില്‍ നിന്ന് ഒഴിവാകാന്‍ എലിവേറ്റഡ് റോഡുകളാണ് ആവശ്യം. വാണിജ്യ മേഖലയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും എലിവേറ്റഡ് ഹൈവേ തന്നെയാണ് ഉത്തമമെന്നും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

യോഗത്തില്‍ പ്രസിഡണ്ട് എം. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ഒ.വി ശ്രീധരന്‍, പി.കെ രതീശന്‍, ഒ.കെ സുരേന്ദ്രന്‍, എം.കെ രാഘൂട്ടി, എന്‍.കെ ഹനീഫ, എ.ടി.കെ സാജിദ് സംസാരിച്ചു.

പദ്ധതിയിൽ നിന്നും നഗരസഭാ അധികൃതർ പിന്മാറണമെന്ന് നീലിമ നടക്കുതാഴആവശ്യപ്പെട്ടു.അജിത്ത്.കെ.ടി.കെ,,പി.കെ.മഹിതൻ,എം.വി.രാജേഷ്.ടി.ടി.ശ്രീജിത്ത്,എം.ഇ.

സുനീഷ് എന്നിവർ പ്രസംഗിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Protest against outer ring road; Municipal Office march on December 5

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്