പാസ്പോർട്ടിൽ പുരുഷൻ.. വേഷം സ്ത്രീയുടേത്.. റിമി ടോമിയുടെ മേക്കപ്പ് ആർട്ടിസ്റ്റിന് അപമാനം!

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: പുരോഗമനം പ്രസംഗിക്കുമ്പോഴും ചില യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ മടി കാണിക്കുന്നവരാണ് മനുഷ്യര്‍. കാലഘട്ടം മാറുന്നതിന് അനുസരിച്ച് ചിന്താഗതിയില്‍ മാറ്റം വരുത്താന്‍ പലരും മടിക്കുന്നു. സമൂഹത്തിന്റെ ഈ മനോഭാവം മൂലം ദുരിതം അനുഭവിക്കുന്ന ഒരു വിഭാഗമുണ്ട്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ അഥവാ ഭിന്നലിംഗക്കാര്‍. സ്വന്തം വ്യക്തിത്വം മറച്ച് വെയ്ക്കാതെ ജീവിക്കുന്ന ഇവരെ സമൂഹം സംശയത്തിന്റെ കണ്ണിലൂടെ മാത്രമാണ് നോക്കുന്നത്. ഗായിക റിമി ടോമിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് നിത്യ ബര്‍ദലോ ഈ സംശയത്തിന്റെ ഇരയാണ്.

ദുരന്തമുഖത്ത് ബഡായി ബംഗ്ലാവ് കളിച്ച് മുകേഷ് എംഎൽഎ.. കണ്ണ് പൊട്ടുന്ന പച്ചത്തെറി വിളിച്ച് നാട്ടുകാർ!

അരിക് ചേർക്കപ്പെട്ടവർ

അരിക് ചേർക്കപ്പെട്ടവർ

ട്രാന്‍സ്‌ജെന്‍ഡറുകളെ പൊതുസമൂഹത്തിന്റെ, തൊഴിലിടങ്ങളുടെ ഭാഗമാക്കാന്‍ ഭൂരിപക്ഷവും മടിക്കുന്നു. കഴിവുള്ളവരെപ്പോലും സ്ഥാപനങ്ങള്‍ സ്വീകരിക്കുന്നില്ല. അടുത്തിടെ കൊച്ചി മെട്രോ ഭിന്നലിംഗക്കാരെ ജോലിക്കെടുത്തത് വന്‍ ശ്രദ്ധ നേടിയിരുന്നു. സിനിമാ രംഗത്ത് നിരവധി ഭിന്നലിംഗക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേകിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായി.

നിത്യയ്ക്ക് അപമാനം

നിത്യയ്ക്ക് അപമാനം

റിമി ടോമിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് നിത്യ ബര്‍ദലോ അസം സ്വദേശിയാണ്. റിമി ടോമിക്കൊപ്പം വിദേശ സ്റ്റേജ് ഷോകള്‍ക്കും ടിവി പരിപാടികള്‍ക്കുമെല്ലാം നിത്യ പോകാറുണ്ട്. അത്തരമൊരു യാത്രയിലാണ് നിത്യ അപമാനിക്കപ്പെട്ടത്. ട്രാന്‍സ് ജെന്‍ഡര്‍ ആണെന്നതാണ് അപമാനിക്കപ്പെടാനുള്ള കാരണം.

പാസ്പോർട്ടിൽ പുരുഷൻ

പാസ്പോർട്ടിൽ പുരുഷൻ

റിമി ടോമിക്കൊപ്പം സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്നതിന് ഗള്‍ഫില്‍ എത്തിയതായിരുന്നു നിത്യ ബര്‍ദലോയ്. സാധാരണ പോലെ തന്നെ സ്ത്രീ വേഷം ധരിച്ചായിരുന്നു റിമിക്കൊപ്പം നിത്യ എത്തിയത്. നിത്യയുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത് പുരുഷന്‍ എന്നായിരുന്നു.

നാട്ടിലേക്ക് തിരിച്ചയച്ചു

നാട്ടിലേക്ക് തിരിച്ചയച്ചു

വേഷവും പാസ്‌പോര്‍ട്ടിലെ ലിംഗത്തിന്റെ കോളവും വ്യത്യാസമായതാണ് വിമാനത്താവള അധികൃതര്‍ക്ക് പിടിക്കാതെ പോയത്. സംശയം തോന്നിയ വിമാനത്താവള അധികൃതര്‍ നിത്യയെ തടഞ്ഞുനിര്‍ത്തി. താന്‍ ട്രാന്‍സ്‌ജെന്‍ഡറാണ് എന്ന് നിത്യ വിശദീകരിച്ചതൊന്നും അധികൃതര്‍ കണക്കിലെടുത്തില്ല. എന്ന് മാത്രമല്ല വ്യാഴാഴ്ച രാത്രിയുള്ള ജെറ്റ് എയര്‍വേസ് വിമാനത്തില്‍ നിത്യയെ നാട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു.

ജൂലിയുടെ അനുഭവം

ജൂലിയുടെ അനുഭവം

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് ജെന്‍ഡറുകളായ പലര്‍ക്കുമുണ്ടാവും ഇത്തരം ദുരനുഭവങ്ങള്‍. അടുത്തിടെ നടി നിത്യാ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍ പോലീസില്‍ പരാതിയുമായി രംഗത്ത് വന്നിരുന്നു. സിനിമാ ജോലിക്കെത്തിയ ജൂലിയെ ഹോട്ടലുടമയും സംഘവും മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Singer Rimi Tomy's makeup artist Nithya insulted by Airport Officials

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്