മാസം 18900 രൂപ ശമ്പളം..പൂജപ്പുര - ദി റിയൽ സ്വിറ്റ്സർലൻഡ്; പരിഹസിച്ച് നടി സരിത ബാലകൃഷ്ണൻ
ജയിൽപുള്ളികളുടെ വേതനം ഉയർത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവിനെ പരിഹസിച്ച് നടി സരിത ബാലകൃഷ്ണൻ. പുറത്ത് ജീവിക്കുന്നവൻ ലോൺ എടുത്ത് ടാക്സ് അടക്കുന്നു, അകത്ത് കിടക്കുന്നവൻ ആ ടാക്സ് കൊണ്ട് സുഖമായി ഉണ്ണുന്നു.യഥാർത്ഥത്തിൽ ആരാണ് ബുദ്ധിമാൻ എന്ന് സരിത ചോദിച്ചു. വല്ല പെറ്റിക്കേസിലും പെട്ട് അകത്തായാൽ അതൊരു നാണക്കേടായി കാണരുത്, അതൊരു "ഗവൺമെന്റ് സ്പോൺസേർഡ് വെക്കേഷൻ" ആയി മാത്രം കാണുകയെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം
"പൂജപ്പുര - ദ് റിയൽ സ്വിറ്റ്സർലൻഡ്"
ഡിഗ്രിയും പിജിയും കഴിഞ്ഞ്, നാട്ടുകാരുടെ ചോദ്യം ചെയ്യലും വീട്ടുകാരുടെ നെടുവീർപ്പും കേട്ട് മടുത്ത് ഇരിക്കുന്ന യുവമിത്രങ്ങളെ,നിങ്ങൾ ഇപ്പോഴും പിഎസ്സി (PSC) റാങ്ക് ലിസ്റ്റ് നോക്കി തപസ്സിരിക്കുകയാണോ? അതോ ബാപ്പാന്റെ പറമ്പ് വിറ്റ് കാനഡയിലേക്ക് വിടാൻ ഏജന്റിനെ നോക്കി നടക്കുകയാണോ? നിൽക്കൂ! നിങ്ങളുടെ തൊട്ടു മുന്നിൽ, തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്, ഗവൺമെന്റ് നേരിട്ട് നടത്തുന്ന ഒരു "സ്വർഗ്ഗരാജ്യം" നിങ്ങൾ കാണാതെ പോവരുത്. അതെ, ദി ഗ്രേറ്റ് പൂജപ്പുര സെൻട്രൽ ജയിൽ!

നമുക്ക് കുറച്ച് 'ബിസിനസ് മാത്തമാറ്റിക്സ്' നോക്കാം:
പ്ലാൻ A: "നല്ലവൻ" ആയ പൗരൻ പുറത്ത് വെയിലുകൊണ്ട് സ്വിഗ്ഗിയിലും ഓട്ടോയിലും പണിയെടുക്കുന്നു. വരുമാനം: 400 - 500 രൂപ (പെട്രോൾ കാശ് പോയിട്ട്).
ചെലവ്: വീട്ടുവാടക, കറന്റ് ബിൽ, വെള്ളക്കരം, ജിഎസ്ടി, ഇൻകം ടാക്സ്, പിരിവ്,മണ്ണാങ്കട്ട, തൊണ്ണാക്കണ്ടം.etc
ബാക്കി: വട്ടപ്പൂജ്യം + നടുവേദന!
പ്ലാൻ B: "സർക്കാർ അതിഥി" (ജയിൽ അന്തേവാസി)
താമസം: ഫ്രീ (വാടകയില്ല, അഡ്വാൻസ് വേണ്ട).
ഭക്ഷണം: 3 നേരം കൃത്യം! (ചപ്പാത്തി, ചിക്കൻ, പച്ചക്കറി - എല്ലാം ഓർഗാനിക്).
സുരക്ഷ: സെക്യൂരിറ്റി ഗാർഡുകൾ 24x7 (പോലീസ് കാവലില്ലാതെ ഉറങ്ങാൻ പറ്റാത്ത വിവിഐപി പരിഗണന). ശമ്പളം: ലേറ്റസ്റ്റ് അപ്ഡേറ്റ് പ്രകാരം ദിവസം 630 രൂപ!
അതായത്, മാസം 18,900 രൂപ കയ്യിൽ!
വാടക കൊടുക്കണ്ട, വണ്ടിക്കൂലി വേണ്ട, റേഷൻ വാങ്ങണ്ട. ഫുൾ എമൗണ്ട് സേവിംഗ്സ്! പുറത്തിറങ്ങുമ്പോൾ അത്യാവശ്യം നല്ലൊരു ബാങ്ക് ബാലൻസുമായി ഇറങ്ങാം.
ചിന്തിക്കുക:പുറത്ത് ജീവിക്കുന്നവൻ ലോൺ എടുത്ത് ടാക്സ് അടക്കുന്നു. അകത്ത് കിടക്കുന്നവൻ ആ ടാക്സ് കൊണ്ട് സുഖമായി ഉണ്ണുന്നു.യഥാർത്ഥത്തിൽ ആരാണ് ബുദ്ധിമാൻ? നമ്മളോ അതോ അവരോ?
അതുകൊണ്ട് സുഹൃത്തുക്കളെ,വല്ല പെറ്റിക്കേസിലും പെട്ട് അകത്തായാൽ അതൊരു നാണക്കേടായി കാണരുത്, അതൊരു "ഗവൺമെന്റ് സ്പോൺസേർഡ് വെക്കേഷൻ" ആയി കാണുക. പെൻഷൻ മാത്രമേ ഇല്ലെന്നേ ഉള്ളൂ, ബാക്കി എല്ലാം ഒക്കെയാണ്!ഓർക്കുക: പുറത്ത് നിൽക്കുന്നവൻ ടാക്സ് അടക്കുന്നു, അകത്ത് കിടക്കുന്നവൻ അത് തിന്നുന്നു. ആരാണ് ബുദ്ധിമാൻ?
വാൽകഷ്ണം:
ഈ പോസ്റ്റ് വായിച്ചിട്ട് ആരും നാളെ കല്ലെടുത്ത് പോലീസ് ജീപ്പിന് എറിയാൻ നിൽക്കരുത്. സ്പോട്ട് അഡ്മിഷൻ കിട്ടിയാൽ പിന്നെ തിരിച്ചു വരാൻ പാടാണ്!
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications